ക്രിസ്തീയ സോദരിയുടെ 2023 നവംബർ – ഡിസംബർ ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in
You are a Satellite
Even though many have forgotten Chandrayaan-1, even a 4-year-old Indian child will know Chandrayaan-3. It was launched from Satish Dhawan Space Centre on 14 July 2023 as the third mission of a series of lunar-exploration missions developed by the Indian Space Research Organisation (ISRO). When the spacecraft entered lunar orbit on 5 August 2023, and …
“To Vouchsafe”
The essentialness in my spiritIs to indite the substance notEmbedded in me howbeitTo vouchsafe His unmerited favour I am bosomed to this solaceEarlier than my nativityHis senses tasted me all the timeA True bond escorted byThe undeserved favour and faith No pen parted with the intenseEmotion heretoforeThe entirety of this sensitivity beEstablished in Him who …
ബൈബിൾ: ദൈവിക വെളിപാടുകൾ
ദൈവത്തെ അറിയുവാനും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുവാനും മനുഷ്യൻ എല്ലാ കാലത്തും ആഗ്രഹിക്കുന്നുണ്ട്. മനുഷ്യന് ലഭ്യമായിട്ടുള്ള അറിവുകൾ ഉപയോഗപ്പെടുത്തി നിരവധി അന്വേഷണങ്ങൾ കാലങ്ങളായി നടത്തിയിട്ടുണ്ട്. ഇന്നും അനേക വകഭേദങ്ങൾ ദൈവസങ്കൽപ്പത്തിന് പ്രചാരത്തിലുണ്ട്. ഇത്തരത്തിലുള്ള കണ്ടെത്തലുകളും നിഗമനങ്ങളുമാണ് മതപരമായ വിശ്വാസധാരകൾക്ക് അടിസ്ഥാനമായിത്തീർന്നത്. ഓരോരോ വിശ്വാസങ്ങളും ദൈവത്തെ വ്യത്യസ്തമായ രീതിയിലാണ് പരിചയപ്പെടുത്തുന്നത്. പരസ്പര വിരുദ്ധമായ സ്വഭാവ-ഗുണവിശേഷങ്ങളാണ് ഓരോ ദൈവസങ്കല്പങ്ങൾക്കും. ഈ ഒരു പ്രശ്‌നം നമ്മെ ശരിയായ ദൈവത്തിലേക്കുള്ള അന്വേഷണത്തിലേക്ക് നയിക്കുന്ന ആധികാരികമായ ഒരു ഉറവിടത്തെ കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. അങ്ങനെ ആധികാരികമായ …
ഒരു പൊതിച്ചോറ്
പതിവുപോലെ മാവിൻ ചുവട്ടിലെ ബക്കറ്റിൽ, ചോറ്റു പാത്രത്തിലെ പകുതിയിൽ അധികം ചോറും കറികളും കളഞ്ഞപ്പോൾ നീതുമോൾ ഓർക്കാതിരുന്നില്ല; മമ്മിയുടെ വാക്കുകൾ, “മോളെ, ചോറു കളയാതെ കഴിക്കണം കേട്ടോ. ഭക്ഷണം ഇല്ലാത്ത ഒരുപാട് പേർ നമുക്ക് ചുറ്റിലും ഉണ്ട്. അതുകൊണ്ട് മോൾ ചോറ് മുഴുവനും കഴിക്കണം”. മമ്മി അങ്ങനെയൊക്കെ പറയും. എനിക്ക് കഴിക്കാൻ പറ്റുന്നതല്ലേ കഴിക്കാവൂ. പിന്നെയാണെങ്കിൽ എന്നും, ഒരു മുട്ട പൊരിച്ചതും ചമ്മന്തിയും മീൻ വറുത്തതും തോരനും കൂട്ടി കൂട്ടി മടുത്തു.. പിറുപിറുത്തു കൊണ്ട് പാത്രത്തിലെ അവസാനത്തെ …
മഹാ രാജാവിന്റെ മണവാട്ടി
എന്റെ പേര് പ്രസന്നാ മാത്യു. മാതാപിതാക്കളും മൂന്നു മക്കളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. മൂവാറ്റുപുഴ പട്ടണത്തിൽ, ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ ‘പ്രവർത്തിയാലാണ് രക്ഷ’ എന്ന് ഉറച്ചു വിശ്വസിക്കുകയും ചെറിയ പ്രായം മുതൽ തികഞ്ഞ മതഭക്തിയിൽ തന്നെ വളർന്നു വരികയും ചെയ്തു. ഒന്നാം ക്ലാസ്സു മുതൽ കോൺവെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ടു തന്നെ കോൺവെന്റിലെ കന്യാസ്ത്രീകളുമായി എനിക്ക് വളരെ നല്ല അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധം അവരെപ്പോലെ എനിക്കും കർത്താവിന്റെ മണവാട്ടിയാകണം എന്ന …
അബി: സ്വാധീന കലയെ സ്വായത്തമാക്കിയവൾ
വാഴ്ത്തിപ്പാടാനുള്ള വ്യക്തിപ്രഭാവത്തിന് ഉടമയല്ല അവൾ, കൊട്ടിഘോഷിക്കുവാനുള്ള വീരകൃത്യങ്ങൾ ചെയ്തിട്ടുമില്ല, കുറഞ്ഞത് ഒരു ഖണ്ഡികയിൽ പോലും ആലേഖനം ചെയ്യാനുള്ള സവിശേഷതകൾ ഇല്ല. എങ്കിലും അബി എന്ന വ്യക്തിത്വത്തെ അത്രമേൽ മനോഹരമാക്കുന്ന ഒരു വസ്തുത ഉണ്ട്. പ്രതികൂലത്തിന്റെ തീച്ചൂളയിലും യഹൂദ രാജാക്കന്മാരിൽ ‘ഹിസ്കിയാവ്’ എന്ന രത്നത്തെ വാർത്തുണ്ടാക്കുന്നതിൽ അവൾ വഹിച്ച നിർണായക പങ്ക്. പുരോഹിതനായ സെഖര്യാവിന്റെ മകളും ഹിസ്കിയാവിന്റെ അമ്മയുമായ ‘അബി’ എന്ന വനിതയുടെ ജീവിതത്തിന്റെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഗുണവിശേഷങ്ങൾ എല്ലാ സഹോദരിമാരും മാതൃകയാക്കേണ്ടതാണ് (2. രാജാ:1:8:2). ഹിസ്കിയാവിനെ ‘യഹോവയിൽ …
രക്ഷാകർത്തൃത്വം: തുടർമാനമായ ഒരു പഠനയാത്ര
കുഞ്ഞുങ്ങളെ വളർത്തികൊണ്ടുവരുന്നതിൽ ഇന്നത്തെ മാതാക്കൾക്ക് അസാധാരണമായ ധാരാളം വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. ഈ ആധുനിക യുഗത്തിൽ നല്ല രക്ഷാകർത്തൃത്വത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്നു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൈവത്തെ മാനിക്കുന്ന കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുവാൻ ആവശ്യമായ പ്രമാണങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്ന ഒരു സുപ്രധാന വിഷയമായാണ് രക്ഷാകർത്തൃത്വത്തെ വിശുദ്ധവേദപുസ്തകം വെളിപ്പെടുത്തുന്നത്. ദൈവഹിതപ്രകാരം സ്നേഹം, വിശ്വാസം, ബഹുമാനം, അച്ചടക്കം, പരിപാലനം എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ട് ഉത്തരവാദിത്വത്തമുള്ളതും സ്നേഹപൂർണ്ണവുമായ രക്ഷാകർത്തൃത്വത്തിന് ബൈബിൾ ഉത്തമ അടിസ്ഥാനം പ്രധാനം ചെയ്യുന്നു. ദൈവിക ഹിതം അനുസരിച്ച് കുഞ്ഞുങ്ങളെ വളർത്തുന്നതിനു ആവശ്യമായ …
ദൈവവചനപഠനത്തിന്റെ അനിവാര്യത
മനുഷ്യന് ദൈവം നല്കിയ അമൂല്യമായ സമ്മാനമാണ് ദൈവവചനം. അറുപത്തിയാറ് പുസ്തകങ്ങൾ അടങ്ങിയ ബൈബിളിന്റെ കേന്ദ്രവിഷയം കർത്താവായ യേശുക്രിസ്തുവാണ്. മനുഷ്യശ്രദ്ധ ഇത്രയധികം സ്വാധിനിച്ച ദൈവവചനത്തിന്റെ എഴുത്തുകാർ, സാഹചര്യങ്ങൾ, എഴുതിയകാലം എന്നിവ വൈവിധ്യം നിറഞ്ഞതാണ് എങ്കിലും ഇതിലെ പ്രതിപാദനരീതി ഈ പുസ്തകത്തെ മറ്റെല്ലാ ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മൃഗത്തിന് പുൽത്തകിടിപോലെയും മനുഷ്യന് വീട് പോലെയും പക്ഷിക്കു കൂടുപോലെയും മത്സ്യത്തിന് നദിപോലെയുമാണ് വിശ്വസിക്കുന്ന ആത്മാക്കൾക്ക് തിരുവചനം എന്ന് മാർട്ടിൻ ലൂഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വേദപുസ്തകം ദൈവശ്വാസീയമാണ്. ദൈവം മനുഷ്യനോടു സംസാരിച്ച അരുളപ്പാടുകളും ആലോചനകളുമാണ് …
ദൈവഹിതം വിലമതിച്ച ജേതാവ് | Rank holder Achsah Ann Nelson | Success Story | Experiences and Views
എംജി യൂണിവേഴ്‌സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് രണ്ടാം റാങ്ക് ജേതാവായ സഹോദരി അക്സ ആൻ നെൽസൺ പിന്നിട്ട വഴികൾ എന്ന പരിപാടിയിലൂടെ തന്റെ പഠനവഴികൾ പരിചയപ്പെടുത്തുന്നു. പെരുമ്പാവൂർ അറക്കപ്പടി സ്വദേശിനിയും സുവിശേഷകൻ നെൽസൺ എ യുടെ മകളുമാണ് അക്സ. adminsodari.in