ഇക്കഴിഞ്ഞ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളിൽ നിന്നും ക്രൂരമർദ്ദനം നേരിട്ടു. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയ രണ്ട് പ്ലസ് ടൂ വിദ്യാർത്ഥികൾ ക്ലാസ്സിൽ കയറാതെ പുറത്ത് നില്ക്കുന്നത് കണ്ടപ്പോൾ അവരോട് ക്ലാസ്സിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകന് മർദ്ദനമേറ്റത്. കുട്ടികൾ ഇത്തരത്തിൽ അക്രമാസക്തരാകുന്ന പ്രവണത വർദ്ധിച്ച് വരികയാണ്. കുട്ടികൾ ഇടയ്ക്കിടെ വഴക്കിടുന്നത് സാധാരണമാണ്. കുട്ടികൾ തമ്മിൽ വഴക്ക് കൂടുന്നതും തല്ലുന്നതും സ്വഭാവികമാണ് എങ്കിലും കുട്ടികൾ അക്രമാസക്തരാകുന്നത് നിസാരമായി കാണരുത്. …
Kristheeya Sodari 2024 Sep-Oct
ക്രിസ്തീയ സോദരിയുടെ 2024 സെപ്റ്റംബർ – ഒക്ടോബർ ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in
Beloved and becoming
Godsy Saju As another year of learning dawns anew, is Jesus Christ your one constant? If yes then your master is well pleased of your deed. Never be disappointed if you have walked in slip terrain. A gentle arm is waiting, the one who christened you as His beloved, embrace it and build yourself on …
ലക്ഷ്യ രൂപീകരണം സുഗമമാക്കാം
അഡ്വ. സുസാന ജോർജ് രാജു BA LLB എല്ലാ പുതുവർഷത്തിൻ്റെയും തുടക്കത്തിൽ, അല്ലെങ്കിൽ പരീക്ഷകൾക്ക് തൊട്ടുമുമ്പ്, “ലക്ഷ്യ ക്രമീകരണം” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ സെമിനാറുകളിൽ പങ്കെടുക്കാറുണ്ട്. ഈ പാഠങ്ങളിൽ നിന്നും ലഭിക്കുന്ന നുറുങ്ങുകളും വിദ്യകളും ഒക്കെ എത്രത്തോളം ജീവിതത്തിൽ പ്രാവർത്തികമാകുന്നുണ്ട്? ഇപ്പോഴും പരീക്ഷകൾക്ക് മുമ്പ് പാഠഭാഗം വേണ്ട നിലയിൽ പൂർത്തിയാക്കുവാൻ ബുദ്ധിമുട്ടുന്നില്ലേ? അല്ലെങ്കിൽ, ഭാവിയെ പറ്റി ആലോചിക്കുമ്പോൾ വല്ലാത്തൊരു ഭാരം അലട്ടുന്നില്ലേ? അങ്ങനെയെങ്കിൽ ഈ ലേഖനം താങ്കളെ തേടിയെത്തിയതാണ്. ലക്ഷ്യ ക്രമീകരണങ്ങൾ തലച്ചോറിലെ ഡോപമീനെ (നല്ല ഹോർമോൺ) …
പഠനം സ്വപ്നം ജീവിതം – ഒരു റാങ്ക് ജേതാവിലേക്കുള്ള അവിസ്മരണീയ യാത്ര…
ബ്യൂല ജെയിംസ് ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥി (Below average student) എന്ന നിലയിൽ നിന്നും ഒരു റാങ്ക് ജേതാവിലേക്കുള്ള ബ്യൂലയുടെ അവിസ്മരണീയമായ ഈ യാത്രയെ വിശേഷിപ്പിക്കാനാവുന്നത് എളിയവരെ ആദരിക്കുന്ന ദൈവത്തിന്റെ പ്രവൃത്തി എന്നാണ്. കേരള സർവ്വകലാശാലയിൽ നിന്നും എം. എ സോഷ്യോളജയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ബ്യൂല, തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിൽ ബേബീസ് നഗറിൽ കെ. സി. ജെയിംസിന്റെയും ബെറ്റി ജെയിംസിന്റെയും മകൾ, തന്റെ പഠനമികവിനെക്കുറിച്ചും ഒരു റാങ്ക് ജേതാവിലേക്ക് എത്തിച്ചേരാനുള്ള വഴികളെക്കുറിച്ചും ക്രിസ്തീയ സോദരി …
ഉയരാം ലക്ഷ്യത്തിലേക്ക്..
ലൗലി ജോർജ് പുതിയ ഒരു വസന്തകാലം കൂടെ വന്നെത്തി. രണ്ട് മാസത്തെ അവധിക്കാലത്തിനു ശേഷം കളിചിരികളുടെ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്ന കുട്ടികളും എല്ലാ തയ്യാറെടുപ്പുകളോടെയും അവരെ സ്വീകരിക്കുന്ന സ്‌കൂളുകളും ഈ അദ്ധ്യയനവർഷം ഭാസുരമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പഠനകാലമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പറയാറുണ്ട്. പഠനകാലം മികവുറ്റതാണെങ്കിൽ ഭാവിജീവിതം സുന്ദരമാകും. യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആരംഭമാകുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ജ്ഞാനം നേടണമെങ്കിൽ ഭക്തി വേണം. ദൈവത്തിലുള്ള ഭക്തിയും വിശ്വാസവും ആശ്രയവുമാണ് ഒരു പഠിതാവിനു വേണ്ടതെന്ന് വ്യക്തം. അതുകൊണ്ട് …
സമയത്തെ കയ്യിലൊതുക്കാം: ദൈവനാമ മഹത്വത്തിനായി
അക്സ ആൻ നെൽസൺ ഒരു ദയയുമില്ലാത്ത വില്ലനാണ് സമയമെന്ന് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ ഒരു നായകനായും. ഈ കവികളൊക്കെ വർണ്ണനാതീതമാക്കിയ ‘സമയം’, വേദപുസ്തകത്തിലെയും ഒരു പ്രധാന ചിന്താവിഷയം തന്നെയാണ്. ‘സമയം കളയാതെ നോക്ക്’, ‘ഈ പോകുന്ന സമയം ഇനി തിരിച്ചു കിട്ടില്ല’ ‘സമയം ഉണക്കാത്ത മുറിവുകളില്ല’, ഇങ്ങനെ സമയം എന്ന പദം ഉച്ചരിക്കാത്ത ദിനങ്ങൾ തന്നെ നമ്മുടെ ജീവിതത്തിൽ ചുരുക്കമാണ്. സമയത്തെക്കാൾ മികച്ച ഒരു അധ്യാപകൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചിലപ്പോൾ കഠിനമാണ്, വേദന തരുന്നതാണ് അധ്യാപനം. …
പഠനം ആസ്വാദ്യകരമാക്കാം..
സോനാ സാബു (ബി. എസ്. സി നേഴ്സിംഗ് സ്റ്റുഡന്റ്, സി. എം. സി, വെല്ലൂർ) ഒരു പുതിയ അദ്ധ്യയന വർഷം കൂടെ വന്നു ചേർന്നിരിക്കുകയാണ്. വൈവിധ്യങ്ങളായ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ചു കൊണ്ടാണ് ഒരു വർഷം നമ്മെ വിട്ടു പോയത്. പലവിധമായ വികാരവിചാരങ്ങളോടെ ആയിരിക്കും പല കുട്ടികളും തങ്ങളുടെ വിദ്യാകേന്ദ്രങ്ങളിലേക്ക് പോകുന്നത്. ചിലർക്ക് അവധി തീർന്നതിൻ്റെ വിഷമം. വേറെ ചിലർക്ക് പോയ വർഷം തൃപ്തിയാകും വിധം നിർവ്വഹിപ്പാൻ കഴിയാഞ്ഞതിൻ്റെ ആകുലത. മറ്റു ചിലർക്ക് പുതിയ അദ്ധ്യയനത്തെക്കുറിച്ചുള്ള ആശങ്കകൾ. ഇനിയും …
Kristheeya Sodari 2024 May-June
ക്രിസ്തീയ സോദരിയുടെ 2024 മെയ് – ജൂൺ ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in
Kristheeya Sodari 2024 March-April
ക്രിസ്തീയ സോദരിയുടെ 2024 ജനുവരി – ഫെബ്രുവരി ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in