“ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വിവരങ്ങളും ധാരണകളും കൈമാറുന്നതിനെ ആശയവിനിമയം എന്ന് നിർവ്വചിക്കാം. കുട്ടികളുടെ മുഖം വാടിയിരിക്കുമ്പോഴും അവർ സന്തോഷിക്കുമ്പോഴുമെല്ലാം എന്താണ് കാരണമെന്നു ചോദിക്കുന്നത് നല്ല ആശയവിനിമയത്തിന്റെ ലക്ഷണമാണ്. ഇത്തരം ആശയവിനിമയം നടക്കാതെ വരുമ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെടുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ വീണ്ടും അവരോടൊപ്പം ശൈശവ, ബാല്യ, കൗമാരത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കൾ ആശയവിനിമയം നടത്തണം. അല്ലെങ്കിൽ അവർ മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറാവില്ല.

ആരോഗ്യകരമായ കുടുംബബന്ധങ്ങളുടെ നിലനില്പിന് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള നല്ല ബന്ധം അനിവാര്യമാണ്. കുട്ടികൾക്ക് മാതാപിതാക്കളോടെന്ന പോലെ മാതാപിതാക്കൾക്ക് കുട്ടികളോടും ബഹുമാനവും അവരുടെ വ്യക്തിത്വത്തെ മാനിക്കുന്ന നല്ല പെരുമാറ്റവും നൽകാനാകും. മാതാപിതാക്കളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന കരുതലും സ്‌നേഹവും ബഹുമാനവും കുട്ടിയുടെ വളർച്ചയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ഈ പരസ്പര ബന്ധം സൃഷ്ടിക്കാൻ സാധിക്കുന്നില്ലെങ്കിൽ കുട്ടികളെ മാതാപിതാക്കൾക്ക് ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയില്ല. ഒരു കുഞ്ഞിന്റെ മസ്‌തിഷ്‌ക വികസനവും സ്വഭാവവും തീരുമാനിക്കുന്നത് മാതാപിതാ ക്കളും, കൂടെയുള്ള സഹോദരങ്ങളുമാണ്.

ചെറിയ പ്രായം മുതൽ തന്നേ ശ്രദ്ധ ചെലുത്തിയാൽ കുട്ടികളിൽ ഫലപ്രദമായ ആശയവിനിമയം വളർത്താൻ മാതാപിതാക്കൾക്ക് കഴിയും. മാതാപിതാക്കളെക്കുറിച്ചുള്ള മിക്ക കുട്ടികളുടെയും മുഖ്യപരാതി ‘അവർ ഞങ്ങൾ പറയുന്നത്‌ ശ്രദ്ധിക്കുന്നില്ല’ എന്നതായിരുന്നു.” എന്നാൽ അത്‌ കുട്ടികളുടെ മാത്രം പരാതിയല്ല, മാതാപിതാക്കൾക്ക്‌ കുട്ടികളെക്കുറിച്ചും മിക്കപ്പോഴും ഇതേ പരാതിതന്നെയാണുള്ളത്‌.

മാതാപിതാക്കൾ അവരുടെ ആദ്യകാലങ്ങളിൽ തന്നെ തങ്ങളുടെ കുട്ടികളെ അടിസ്ഥാനപരമായ ആശയവിനിമയ കഴിവുകൾ പഠിപ്പിക്കാൻ തുടങ്ങുകയും അവർ വളരുന്നതിനനുസരിച്ച് ആ കഴിവുകൾ വികസിപ്പിക്കുകയും വേണം. മാതാപിതാക്കളുടേ മാർഗനിർദേശം കൂടാതെ കുട്ടികൾക്ക് അനുയോജ്യമായ ആശയവിനിമയ കഴിവുകൾ പഠിക്കാൻ കഴിയുമെന്ന് കരുതുന്നത് ഒരു വലിയ തെറ്റാണ്. കുഞ്ഞുങ്ങളെ ശൈശവം മുതൽ നല്ല സ്വഭാവം പരിശീലിപ്പിക്കുക എന്നത്‌ കഠിനാധ്വാനം തന്നെയാണ്‌. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള മാധ്യമമാണ് ഭാഷ. ഭാഷാ വികാസം എന്നത് കുട്ടികൾ ഭാഷ മനസ്സിലാക്കുകയും അത് ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുന്നതാണ്.

സ്‌നേഹത്തോടെ നിത്യവും പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ തഴച്ചുവളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന ഇളം ചെടികൾ പോലെയാണ്‌ കുട്ടികൾ. ജനനത്തിന്റെ ആദ്യനാളുകളിൽ തന്നെ കുട്ടികളിൽ ഭാഷാവികാസം ആരംഭിക്കുന്നു. കുട്ടികളിലെ ഭാഷാവികാസം വളരെ പ്രാധാന്യമുള്ളതാണ്.
കൗമാരക്കാരായ കുട്ടികളുമായി ആശയവിനിമയം നടത്തുന്ന രക്ഷിതാക്കൾക്ക് മികച്ച ആശയവിനിമയ കഴിവുകൾ വികസിപ്പിക്കാൻ അവരെ സഹായിക്കാനാകും. കൗമാരക്കാരുമായി ആശയവിനിമയം നടത്താൻ കഴിയില്ല എന്നു വിചാരിക്കരുത്‌. തീർച്ചയായും അതു സാധ്യമാണ്‌. മാതാപിതാക്കളുടെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്നുമാത്രം. കുട്ടികളുടെ മൊത്തത്തിലുള്ള വികസനം രൂപപ്പെടുത്തുന്നതിൽ ആശയവിനിമയം ഒരു പ്രധാന പങ്ക് വഹിക്കുന്നു, കൂടാതെ കുട്ടികളുമായി ഫലപ്രദമായ ആശയവിനിമയത്തിന് മുൻഗണന നൽകുന്ന മാതാപിതാക്കൾക്ക് അവരുടെ ഭാവി വളർച്ചയ്ക്കും വിജയത്തിനും ശക്തമായ അടിത്തറ നൽകാൻ കഴിയും.

സൽസ്വഭാവമുള്ള മക്കളെ വളർത്തിയെടുക്കാനും പെരുമാറ്റ വൈകല്യങ്ങൾ തടയാനും മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

സംഭാഷണം

അവരുടെ ചിന്തകളും അനുഭവങ്ങളും ആശയങ്ങളും പങ്കിടാൻ അവരെ പ്രോത്സാഹിപ്പിക്കുക. സംസാരിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കാനും മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കാനും അവരെ പ്രോത്സാഹിപ്പിക്കുക. സദസ്സിനു മുന്നിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ഇത് അവരെ സഹായിക്കും. ആശയങ്ങൾ വികസിപ്പിക്കാൻ പരിശീലിക്കാനും, വിലയിരുത്താനും, വേഗത്തിൽ ചിന്തിക്കാനും, അഭിപ്രായങ്ങൾ മാന്യമായി പ്രകടിപ്പിക്കാനും, പൊതുവായ ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാനും, ചൂടേറിയ സംഭാഷണങ്ങളിൽ സമ്മർദ്ദം നിയന്ത്രിക്കാനും ഇതു സഹായിക്കും. ഒരു സംഭാഷണത്തിൽ മാന്യമായി പ്രവേശിക്കുന്നതിനുള്ള കലയും , ആരെങ്കിലും സജീവമായ സംഭാഷണത്തിൽ ചേരുമ്പോൾ പെരുമാറേണ്ട ശരിയായ രീതിയും മാതാപിതാക്കൾ അവരുടെ കുട്ടികളെ പരിശീലിപ്പിക്കണം.

കേൾവിക്കാരാകാം

മാതാപിതാക്കൾ ഉചിതമായ ശ്രവണ സ്വഭാവം മാതൃകയാക്കേണ്ടതുണ്ട്, അതുവഴി കുട്ടികൾ ശ്രദ്ധയോടെ കേൾക്കാനും ഉചിതമായി പ്രതികരിക്കാനും പഠിക്കും. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികൾക്കുണ്ടാക്കി കൊടുക്കണം. നിങ്ങളുടെ കുട്ടിയുമായി ആശയവിനിമയം നടത്തുമ്പോൾ, നിങ്ങൾ ഊഴമുണ്ടെന്ന് ഉറപ്പാക്കുക, ശരിയായ നേത്ര സമ്പർക്കം പുലർത്തുക, അവരുടെ സജീവ പങ്കാളിത്തത്തിന് വിലമതിപ്പ് പ്രകടിപ്പിക്കുക. നല്ല ആശയവിനിമയവും മാതാപിതാക്കൾ കേൾവിക്കാരാണന്ന ബോധ്യവും ഉണ്ടെങ്കിൽ അനുസരണത്തോടെ വളർത്താൻ സാധിക്കും.

പ്രചോദനം

നല്ല കാര്യം ചെയ്താൽ അതിനെ അപ്പോൾ തന്നെ വേണ്ടവിധം അഭിനന്ദിക്കണം. കുടുതൽ ഉയരത്തി ലെത്താൻ പ്രചോദനം നൽകണം. അഭിനന്ദനവും വിമർശനവും കൃത്യമായ അളവിലും രീതിയിലുമാണ് കുട്ടികൾക്കു നൽകുന്നതെങ്കിൽ അവരുടെ സ്വാഭാവം നേർവഴിയിലക്കാം. വാക്കുകൾ എപ്പോഴും പ്രചോദനമാകണം. കുട്ടികളെ മറ്റുള്ള കുട്ടിയുമായി താരതമ്യപ്പെടുത്താ തിരിക്കുക..

നമ്മുടെ കുട്ടികൾക്ക് നമുക്ക് മാതൃക മാതാപിതാക്കളായിരിക്കാം. നമ്മൾ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണ് നമ്മുടേ കുട്ടികളുടേ സ്വഭാവമായി മാറുന്നത്. നമ്മുടെ കുട്ടിളേ എപ്പോഴും അടുത്തറിയുക. മറ്റുളവരെ ക്കുറിച്ചുള്ള കുറ്റവും കുറവുകളും കുട്ടികളുടെ ഉള്ളിൽ കുത്തിവയ്കാതിരിക്കുക. ചെറുപ്പത്തിൽ കുട്ടികളെ പഠിപ്പി‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ്‌ മറ്റുള്ളവരെ ബഹുമാനിക്കുക എന്നത്. നല്ല സുഹൃത്തായിരിക്കുക, കുട്ടികളുമായി ആശയവിനിമയം എന്നും ചെയ്യുക. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികൾക്കുണ്ടാക്കി കൊടുക്കണം.