“ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വിവരങ്ങളും ധാരണകളും കൈമാറുന്നതിനെ ആശയവിനിമയം എന്ന് നിർവ്വചിക്കാം. കുട്ടികളുടെ മുഖം വാടിയിരിക്കുമ്പോഴും അവർ സന്തോഷിക്കുമ്പോഴുമെല്ലാം എന്താണ് കാരണമെന്നു ചോദിക്കുന്നത് നല്ല ആശയവിനിമയത്തിന്റെ ലക്ഷണമാണ്. ഇത്തരം ആശയവിനിമയം നടക്കാതെ വരുമ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെടുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ വീണ്ടും അവരോടൊപ്പം ശൈശവ, ബാല്യ, കൗമാരത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കൾ ആശയവിനിമയം നടത്തണം. അല്ലെങ്കിൽ അവർ മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറാവില്ല. ആരോഗ്യകരമായ കുടുംബബന്ധങ്ങളുടെ നിലനില്പിന് …