ഗീതേ, ഗീതേ, ബ്രേക്ഫാസ്റ്റ് ഇനിയും എടുത്തു വെച്ചില്ലേ? സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടയിൽ ജെറി ഉറക്കെ വിളിച്ചു പറഞ്ഞു. എനിക്ക് 8.30 ന് സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞിരുന്നതല്ലേ?. ഗീത: ജെറി മോനെ.. ദാ കൊണ്ടു വരുന്നു.. ജെറി: ഓ.. നിന്റെ ചട്ടുകാലും വെച്ച് കൊണ്ടുവരുമ്പോഴേക്കും എന്റെ ബസ്സ് പോകും.. ജെറിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ട് അമ്മാമ്മ മുറിയിൽ നിന്ന് ഇറങ്ങി വന്നു.. അമ്മാമ : ” ജെറി മോനെ. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് അവളെ പേര് വിളിക്കരുതെന്നും അവളോട് …