Just another WordPress site

Showing: 11 - 20 of 44 RESULTS
Articles Testimony

പഠനം സ്വപ്നം ജീവിതം – ഒരു റാങ്ക് ജേതാവിലേക്കുള്ള അവിസ്മരണീയ യാത്ര…

ബ്യൂല ജെയിംസ് ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥി (Below average student) എന്ന നിലയിൽ നിന്നും ഒരു റാങ്ക് ജേതാവിലേക്കുള്ള ബ്യൂലയുടെ അവിസ്മരണീയമായ ഈ യാത്രയെ വിശേഷിപ്പിക്കാനാവുന്നത് എളിയവരെ ആദരിക്കുന്ന ദൈവത്തിന്റെ പ്രവൃത്തി എന്നാണ്. കേരള സർവ്വകലാശാലയിൽ നിന്നും എം. എ സോഷ്യോളജയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ബ്യൂല, തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിൽ ബേബീസ് നഗറിൽ കെ. സി. ജെയിംസിന്റെയും ബെറ്റി ജെയിംസിന്റെയും മകൾ, തന്റെ പഠനമികവിനെക്കുറിച്ചും ഒരു റാങ്ക് ജേതാവിലേക്ക് എത്തിച്ചേരാനുള്ള വഴികളെക്കുറിച്ചും ക്രിസ്തീയ സോദരി …

Articles

ഉയരാം ലക്ഷ്യത്തിലേക്ക്..

ലൗലി ജോർജ് പുതിയ ഒരു വസന്തകാലം കൂടെ വന്നെത്തി. രണ്ട് മാസത്തെ അവധിക്കാലത്തിനു ശേഷം കളിചിരികളുടെ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്ന കുട്ടികളും എല്ലാ തയ്യാറെടുപ്പുകളോടെയും അവരെ സ്വീകരിക്കുന്ന സ്‌കൂളുകളും ഈ അദ്ധ്യയനവർഷം ഭാസുരമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പഠനകാലമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പറയാറുണ്ട്. പഠനകാലം മികവുറ്റതാണെങ്കിൽ ഭാവിജീവിതം സുന്ദരമാകും. യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആരംഭമാകുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ജ്ഞാനം നേടണമെങ്കിൽ ഭക്തി വേണം. ദൈവത്തിലുള്ള ഭക്തിയും വിശ്വാസവും ആശ്രയവുമാണ് ഒരു പഠിതാവിനു വേണ്ടതെന്ന് വ്യക്തം. അതുകൊണ്ട് …

Articles

സമയത്തെ കയ്യിലൊതുക്കാം: ദൈവനാമ മഹത്വത്തിനായി

അക്സ ആൻ നെൽസൺ ഒരു ദയയുമില്ലാത്ത വില്ലനാണ് സമയമെന്ന് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ ഒരു നായകനായും. ഈ കവികളൊക്കെ വർണ്ണനാതീതമാക്കിയ ‘സമയം’, വേദപുസ്തകത്തിലെയും ഒരു പ്രധാന ചിന്താവിഷയം തന്നെയാണ്. ‘സമയം കളയാതെ നോക്ക്’, ‘ഈ പോകുന്ന സമയം ഇനി തിരിച്ചു കിട്ടില്ല’ ‘സമയം ഉണക്കാത്ത മുറിവുകളില്ല’, ഇങ്ങനെ സമയം എന്ന പദം ഉച്ചരിക്കാത്ത ദിനങ്ങൾ തന്നെ നമ്മുടെ ജീവിതത്തിൽ ചുരുക്കമാണ്. സമയത്തെക്കാൾ മികച്ച ഒരു അധ്യാപകൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചിലപ്പോൾ കഠിനമാണ്, വേദന തരുന്നതാണ് അധ്യാപനം. …

Articles

പഠനം ആസ്വാദ്യകരമാക്കാം..

സോനാ സാബു (ബി. എസ്. സി നേഴ്സിംഗ് സ്റ്റുഡന്റ്, സി. എം. സി, വെല്ലൂർ) ഒരു പുതിയ അദ്ധ്യയന വർഷം കൂടെ വന്നു ചേർന്നിരിക്കുകയാണ്. വൈവിധ്യങ്ങളായ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ചു കൊണ്ടാണ് ഒരു വർഷം നമ്മെ വിട്ടു പോയത്. പലവിധമായ വികാരവിചാരങ്ങളോടെ ആയിരിക്കും പല കുട്ടികളും തങ്ങളുടെ വിദ്യാകേന്ദ്രങ്ങളിലേക്ക് പോകുന്നത്. ചിലർക്ക് അവധി തീർന്നതിൻ്റെ വിഷമം. വേറെ ചിലർക്ക് പോയ വർഷം തൃപ്തിയാകും വിധം നിർവ്വഹിപ്പാൻ കഴിയാഞ്ഞതിൻ്റെ ആകുലത. മറ്റു ചിലർക്ക് പുതിയ അദ്ധ്യയനത്തെക്കുറിച്ചുള്ള ആശങ്കകൾ. ഇനിയും …

Magazine

Kristheeya Sodari 2024 May-June

ക്രിസ്തീയ സോദരിയുടെ 2024 മെയ് – ജൂൺ ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in

Magazine

Kristheeya Sodari 2024 March-April

ക്രിസ്തീയ സോദരിയുടെ 2024 ജനുവരി – ഫെബ്രുവരി ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in

Magazine

Kristheeya Sodari 2024 January-February

ക്രിസ്തീയ സോദരിയുടെ 2024 ജനുവരി – ഫെബ്രുവരി ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in

Uncategorized

ബൈബിൾദൈവനിശ്വസ്‌ത തിരുവെഴുത്തുകൾ

ബൈബിൾ ദൈവവചനമാണെന്നും ബൈബിളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത് ദൈവിക വെളിപാടുകൾ ആണെന്നും പറയുമ്പോൾ അതിന്റെ ഉറവിടം ദൈവമാണ് എന്ന് സാരം. ദൈവത്തിന്റെ വചനം എങ്ങനെയാണ് മനുഷ്യനിലേക്ക് പകരപ്പെട്ടത്? ദൈവം പറഞ്ഞു കൊടുത്തത് എഴുത്തുകാർ പകർത്തി എഴുതിയതാണോ? അങ്ങനെയല്ല. പകരം ദൈവാത്മാവിന്റെ പ്രേരണയ്ക്കനുസരിച്ച് എഴുത്തുകാർ പ്രവർത്തിച്ചതിന്റെ ഫലമായുണ്ടായ രചനകളാണ് അവ. 2 തിമൊഥെയൊസ് 3:16 “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” 2 പത്രൊസ് 1:20-21: “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം …

Articles

ജ്ഞാനവതിയായഅബീഗയിൽ

അസാധാരണമായ ജ്ഞാനത്തിന്റെയും ധൈര്യത്തിന്റെയും ഒരു ആവിഷ്ക്കാരമാണ് ബൈബിളിലെ അബീഗയിൽ എന്ന സ്ത്രീ. വിവേകത്തിന്റെയും കൃപയുടെയും ഒരു ഉത്തമ ഉദാഹരണമായി അവളെ ചിത്രീകരിച്ചിരിക്കുന്നു. ശമൂവേലിന്റെ ഒന്നാം പുസ്തകത്തിലാണ് അവളുടെ ജ്ഞാനത്തെയും മനസ്സാന്നിധ്യത്തെയുംക്കുറിച്ച് വിവരിച്ചിരിക്കുന്നത്. പ്രതികൂലത്തിന്റെയും ഭീതിയുടെയും ആശങ്കയുടെയും മധ്യേ അബീഗയിലിന്റെ ജ്ഞാനം, പ്രത്യാശയുടെയും പ്രശ്നപരിഹാരത്തിന്റെയും സമാധാനത്തിന്റെയും ഒരു മാർഗ്ഗനിർദേശമായി മാറി. സമ്പന്നനെന്നാലും നിഷ്ഠൂരനും ബുദ്ധിഹീനനുമായ നാബാൽ എന്ന വ്യക്തിയുടെ ഭാര്യയായാണ് നാം അബീഗയിലിനെ ആദ്യം കാണുന്നത്. വളരെ അത്യാവശ്യഘട്ടത്തിൽ ദാവീദും അവന്റെ ആളുകളും നാബാലിനെ സമീപിച്ചപ്പോൾ ക്രൂരതയോടുകൂടെ അവരെ …

Testimony

പിന്നിട്ട വഴികൾ – പ്രസന്ന മാത്യു | Prasanna Mathew Malayalam Testimony

കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളരുകയും കർത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീയായി ജീവിതം ആഗ്രഹിക്കുകയും ചെയ്ത പ്രസന്ന, യഥാർത്ഥ മണവാട്ടിസഭയുടെ അംഗമായി – രക്ഷ നേടി. പ്രവൃത്തിയാൽ നേടിയെടുക്കുവാൻ ശ്രമിച്ച രക്ഷ വിശ്വാസത്താൽ കണ്ടെത്തിയ കഥ. സഹോദരി പ്രസന്ന മാത്യുവിന്റെ ജീവിത സാക്ഷ്യം. പാപിയായതുകൊണ്ടു മനുഷ്യനു സ്വയപ്രയത്നങ്ങളാൽ ദൈവത്തിന്റെ അംഗീകാരം/പ്രസാദം നേടിയെടുക്കാൻ സാധ്യമല്ല. നമ്മുടെ ഓരോരുത്തരുടെയും പാപത്തിനു പരിഹാരം വരുത്തേണ്ടത് പ്രാഥമികമായ ആവശ്യം. അതിനുള്ള മാർഗം കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. ബൈബിളിൽ നിന്നുള്ള ചില വാക്യങ്ങൾ ചുവടെ കൊടുക്കുന്നു: “കൃപയാലല്ലോ …

[instagram-feed]