കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളരുകയും കർത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീയായി ജീവിതം ആഗ്രഹിക്കുകയും ചെയ്ത പ്രസന്ന, യഥാർത്ഥ മണവാട്ടിസഭയുടെ അംഗമായി – രക്ഷ നേടി. പ്രവൃത്തിയാൽ നേടിയെടുക്കുവാൻ ശ്രമിച്ച രക്ഷ വിശ്വാസത്താൽ കണ്ടെത്തിയ കഥ. സഹോദരി പ്രസന്ന മാത്യുവിന്റെ ജീവിത സാക്ഷ്യം.

പാപിയായതുകൊണ്ടു മനുഷ്യനു സ്വയപ്രയത്നങ്ങളാൽ ദൈവത്തിന്റെ അംഗീകാരം/പ്രസാദം നേടിയെടുക്കാൻ സാധ്യമല്ല. നമ്മുടെ ഓരോരുത്തരുടെയും പാപത്തിനു പരിഹാരം വരുത്തേണ്ടത് പ്രാഥമികമായ ആവശ്യം. അതിനുള്ള മാർഗം കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്.

ബൈബിളിൽ നിന്നുള്ള ചില വാക്യങ്ങൾ ചുവടെ കൊടുക്കുന്നു:

“കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെസ്യർ 2: 8)

“ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല” (റോമർ 3: 20)

“അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.” (റോമർ 3: 24)

“ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു” (ഗലാത്യർ 3: 26)

“അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”( യോഹന്നാൻ 1: 12)

“ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?” (മത്തായി 16: 16-27)

ആത്മരക്ഷ പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് ലഭിക്കുന്നതെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. അതിനുവേണ്ട വിശ്വാസവും ദൈവം ദാനമായി നൽകുന്നു. യേശുവിനെ കർത്താവായി സ്വീകരിക്കുന്നവർക്കാണ് ദൈവമക്കൾ എന്ന പദവിയും പാപമോചനവും നിത്യജീവനും ലഭിക്കുന്നു. പൂർണഹൃദയത്തോടെ വിശ്വസിച്ചാൽ അമൂല്യമായ ഈ ദൈവീകദാനം നിങ്ങൾക്കും ലഭിക്കും എന്ന സന്ദേശമാണ് ഈ സാക്ഷ്യത്തിലൂടെ പങ്കുവെക്കുന്നത്.

Facebooktwitterlinkedininstagramflickrfoursquaremail