അസാധാരണമായ ജ്ഞാനത്തിന്റെയും ധൈര്യത്തിന്റെയും ഒരു ആവിഷ്ക്കാരമാണ് ബൈബിളിലെ അബീഗയിൽ എന്ന സ്ത്രീ. വിവേകത്തിന്റെയും കൃപയുടെയും ഒരു ഉത്തമ ഉദാഹരണമായി അവളെ ചിത്രീകരിച്ചിരിക്കുന്നു. ശമൂവേലിന്റെ ഒന്നാം പുസ്തകത്തിലാണ് അവളുടെ ജ്ഞാനത്തെയും മനസ്സാന്നിധ്യത്തെയുംക്കുറിച്ച് വിവരിച്ചിരിക്കുന്നത്. പ്രതികൂലത്തിന്റെയും ഭീതിയുടെയും ആശങ്കയുടെയും മധ്യേ അബീഗയിലിന്റെ ജ്ഞാനം, പ്രത്യാശയുടെയും പ്രശ്നപരിഹാരത്തിന്റെയും സമാധാനത്തിന്റെയും ഒരു മാർഗ്ഗനിർദേശമായി മാറി. സമ്പന്നനെന്നാലും നിഷ്ഠൂരനും ബുദ്ധിഹീനനുമായ നാബാൽ എന്ന വ്യക്തിയുടെ ഭാര്യയായാണ് നാം അബീഗയിലിനെ ആദ്യം കാണുന്നത്. വളരെ അത്യാവശ്യഘട്ടത്തിൽ ദാവീദും അവന്റെ ആളുകളും നാബാലിനെ സമീപിച്ചപ്പോൾ ക്രൂരതയോടുകൂടെ അവരെ …
Tag
Showing: 1 - 2 of 2 RESULTS
വേദപുസ്തകത്തിലെ സ്ത്രീ കഥാപാത്രങ്ങൾ
അബി: സ്വാധീന കലയെ സ്വായത്തമാക്കിയവൾ
വാഴ്ത്തിപ്പാടാനുള്ള വ്യക്തിപ്രഭാവത്തിന് ഉടമയല്ല അവൾ, കൊട്ടിഘോഷിക്കുവാനുള്ള വീരകൃത്യങ്ങൾ ചെയ്തിട്ടുമില്ല, കുറഞ്ഞത് ഒരു ഖണ്ഡികയിൽ പോലും ആലേഖനം ചെയ്യാനുള്ള സവിശേഷതകൾ ഇല്ല. എങ്കിലും അബി എന്ന വ്യക്തിത്വത്തെ അത്രമേൽ മനോഹരമാക്കുന്ന ഒരു വസ്തുത ഉണ്ട്. പ്രതികൂലത്തിന്റെ തീച്ചൂളയിലും യഹൂദ രാജാക്കന്മാരിൽ ‘ഹിസ്കിയാവ്’ എന്ന രത്നത്തെ വാർത്തുണ്ടാക്കുന്നതിൽ അവൾ വഹിച്ച നിർണായക പങ്ക്. പുരോഹിതനായ സെഖര്യാവിന്റെ മകളും ഹിസ്കിയാവിന്റെ അമ്മയുമായ ‘അബി’ എന്ന വനിതയുടെ ജീവിതത്തിന്റെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഗുണവിശേഷങ്ങൾ എല്ലാ സഹോദരിമാരും മാതൃകയാക്കേണ്ടതാണ് (2. രാജാ:1:8:2). ഹിസ്കിയാവിനെ ‘യഹോവയിൽ …