Just another WordPress site

Showing: 1 - 3 of 3 RESULTS
Articles

മനസ്സറിഞ്ഞ് മക്കളെ വളർത്താം

പിറന്നുവീഴുന്ന ഓരോ കുഞ്ഞും ഒരു തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആ കുഞ്ഞിനെ വളർത്തുന്നതിൽ മാതാപിതാക്കൾ എത്രമാത്രം അവബോധം ഉള്ളവരായിരിക്കണം. ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചതിനു ശേഷം അവർക്ക് നൽകിയ ആദ്യത്തെ കൽപ്പനയും അനുഗ്രഹവുമാണ് “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവീൻ” എന്ന് (ഉല്പ: 2:38). കുഞ്ഞുങ്ങൾ യഹോവ നൽകുന്ന അവകാശവും പ്രതിഫലവുമാണ്. ഓരോ മാതാപിതാക്കളും ഈ അനുഗ്രഹത്തിന്റെ ഭാഗമാകയാൽ അവരെ പോറ്റിപ്പുലർത്തേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ഉണ്ട്. മക്കളെ ശരിയായ ദിശയിൽ വളർത്തിക്കൊണ്ടു വരുവാൻ മാതാപിതാക്കൾ അവരുടെ …

Articles

അറിയാം, അടുത്തറിയാം നമ്മുടെ കുട്ടികളെ….

“ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വിവരങ്ങളും ധാരണകളും കൈമാറുന്നതിനെ ആശയവിനിമയം എന്ന് നിർവ്വചിക്കാം. കുട്ടികളുടെ മുഖം വാടിയിരിക്കുമ്പോഴും അവർ സന്തോഷിക്കുമ്പോഴുമെല്ലാം എന്താണ് കാരണമെന്നു ചോദിക്കുന്നത് നല്ല ആശയവിനിമയത്തിന്റെ ലക്ഷണമാണ്. ഇത്തരം ആശയവിനിമയം നടക്കാതെ വരുമ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെടുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ വീണ്ടും അവരോടൊപ്പം ശൈശവ, ബാല്യ, കൗമാരത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കൾ ആശയവിനിമയം നടത്തണം. അല്ലെങ്കിൽ അവർ മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറാവില്ല. ആരോഗ്യകരമായ കുടുംബബന്ധങ്ങളുടെ നിലനില്പിന് …

Articles

രക്ഷാകർത്തൃത്വം: തുടർമാനമായ ഒരു പഠനയാത്ര

കുഞ്ഞുങ്ങളെ വളർത്തികൊണ്ടുവരുന്നതിൽ ഇന്നത്തെ മാതാക്കൾക്ക് അസാധാരണമായ ധാരാളം വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. ഈ ആധുനിക യുഗത്തിൽ നല്ല രക്ഷാകർത്തൃത്വത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്നു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൈവത്തെ മാനിക്കുന്ന കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുവാൻ ആവശ്യമായ പ്രമാണങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്ന ഒരു സുപ്രധാന വിഷയമായാണ് രക്ഷാകർത്തൃത്വത്തെ വിശുദ്ധവേദപുസ്തകം വെളിപ്പെടുത്തുന്നത്. ദൈവഹിതപ്രകാരം സ്നേഹം, വിശ്വാസം, ബഹുമാനം, അച്ചടക്കം, പരിപാലനം എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ട് ഉത്തരവാദിത്വത്തമുള്ളതും സ്നേഹപൂർണ്ണവുമായ രക്ഷാകർത്തൃത്വത്തിന് ബൈബിൾ ഉത്തമ അടിസ്ഥാനം പ്രധാനം ചെയ്യുന്നു. ദൈവിക ഹിതം അനുസരിച്ച് കുഞ്ഞുങ്ങളെ വളർത്തുന്നതിനു ആവശ്യമായ …

[instagram-feed]