ക്രിസ്തീയ സോദരിയുടെ 2025 സെപ്റ്റംബർ – ഒക്ടോബർ ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം. Audio Version
2025
Kristheeya Sodari 2025 Jul-Aug
ക്രിസ്തീയ സോദരിയുടെ 2025 ജൂലൈ – ആഗസ്റ്റ് ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം. Listen to Audio version
കൃപാവരങ്ങൾ – ദാനം
സുനിജാ ഗോൾഡ് വിശ്വാസികൾക്കിടയിൽ തെറ്റിദ്ധരിക്കപ്പെട്ടതും വളരെ പ്രാധാന്യം അർഹിക്കുന്നതുമായ ഒരു പഠനമാണ് പരിശുദ്ധാത്മവരങ്ങൾ. അപ്പോസ്തലനായ പൗലോസ് തന്റെ ലേഖനത്തിൽ “….ആത്മീക വരങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്ന് പറയുന്നു (1കൊരി: 12:1). വരങ്ങൾ, പ്രധാനമായും രണ്ട് പേരുകളിലാണ് ദൈവവചനത്തിൽ പരാമർശിച്ചിരിക്കുന്നത്. ആത്മീകവരങ്ങൾ എന്നതിന് ന്യൂമാറ്റിക്കോസ് (Pneumatikos) എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആത്മീയമായത് എന്ന ആശയമാണിതിനുള്ളത്. (റോമ: 7:14, 1 കൊരി 12:1, 14:1). കരിസ്മാറ്റോൺ ( Charismaton) എന്ന വാക്കാണ് കൃപാവരങ്ങൾ എന്നതിന് …
ക്രിസ്തു ദൈവത്തിന്റെ ദാനം
വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തി. ലോകരക്ഷകനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കുന്ന ക്രിസ്മസ് വരവേൽക്കുവാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. പുൽക്കൂട് ഒരുക്കിയും നക്ഷത്ര വിളക്കുകൾ തെളിയിച്ചും വർണ്ണശബളമായ ലൈറ്റുകൾ ചാർത്തിയും വീടുകളും വഴിയോരങ്ങളും വർണാഭമായിരിക്കുന്നു. ദേവാലയങ്ങളിൽ ഡിസംബർ ആദ്യവാരത്തോടെ ക്രിസ്മസിനുള്ള ഒരുക്കം തുടങ്ങി കഴിഞ്ഞു. യേശുക്രിസ്തുവിൻ്റെ ജനനത്തെ ഉദ്ഘോഷിക്കുന്ന ഈ ആഘോഷത്തിൽ ക്രൈസ്തവർ അടക്കം മിക്ക മതവിഭാഗങ്ങളും പങ്കാളികളാകുന്നത് വേറിട്ട ഒരു കാഴ്ച തന്നെയാണ്. ക്രൈസ്തവ ഭൂരിപക്ഷം കുറവുള്ള രാജ്യങ്ങളിൽ പോലും ക്രിസ്മസ് ആഘോഷിക്കപ്പെടുന്നുണ്ട്. …




