ക്രിസ്തീയ സോദരി

Showing: 1 - 1 of 1 RESULTS
Songs

നമ്മൾ ഒന്നാണ് – ഗാനം

നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ്
ഒന്നായിവിടെ ഇരുന്നാലും
നാം ദൂരെ പോയി വസിച്ചാലും
ത്രീയേകനിലൊന്നല്ലോ

ലോകം നമ്മെ കൈവിട്ടാലും
നിന്ദകൾ ഏറെ സഹിച്ചാലും
ലോകർ നമ്മെ വെറുത്താലും
പഴിദുഷിയോരോന്നായ് വന്നാലും
തെല്ലും വ്യസനം പാടില്ല ഹൃദി
ഒട്ടും വ്യാകുലമാകേണ്ട
തവകൃപമെതിയെന്നാളും

പുതിയൊരു പുലരിയുദിച്ചിടും
നാം പ്രിയനെ നേരിൽ ദർശിക്കും
പുത്തൻ ദേഹം പ്രാപിക്കും നാം
പരനോടൊപ്പം വാണീടും
ഒന്നായ് വാഴും നിത്യതയിൽ
തൃപ്പാദേ വീണു നമിച്ചിടും
ഹാ എന്തൊരു സൗഭാഗ്യം!

രചന: ഷൈജു വർഗീസ്
ആലാപനം: ടൈനി പ്രിൻസ്