
ക്രിസ്തീയ സോദരി, രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുഴുവനും സോദരിയുടെ പ്രവർത്തനങ്ങളെ സഹായിച്ച സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു. സഹോദരിമാരുടെ ആത്മീക മുന്നേറ്റത്തിനും സുവിശേഷവത്ക്കരണത്തിന് അവരെ സജ്ജരാക്കുന്നതിനും പ്രാർത്ഥനയിൽ പോരാടുന്നതിനും പ്രായോഗിക ക്രിസ്തീയ ജീവിതത്തിനു വ്യക്തമായ ഒരു അവബോധം നല്കുന്നതിനും ആരംഭിച്ച പ്രവർത്തനമാണ് ക്രിസ്തീയസോദരി. നാളിതുവരെ ഞങ്ങളോടു സഹകരിച്ച എല്ലാവരോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അക്ഷരത്തിലൂടെ ദൈവസ്നേഹത്തെ പ്രകീർത്തിക്കുവാൻ ക്രിസ്തീയ സോദരിയെയും ദൈവം ഉപയോഗിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
ക്രിസ്തീയ സോദരിയുടെ എല്ലാ സഹകാരികള്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.