”എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു… ഞാൻ ആകുന്നു എന്ന് യേശു അവരോടു പറഞ്ഞു.” (മത്തായി:27:11) ആരാണീ വ്യക്തി? എങ്ങിനെയാണ് നിൽക്കുന്നത്. ”അവൻ മുഖാന്തിരം സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” (കൊലോസ്സ്യർ:1:16). അതെ, സൃഷ്ടിതാവായ ദൈവം തന്നെ..

ഓഡിയോ കേൾക്കാം:

Download Audio

സൃഷ്ടിതാവാം ദൈവം സൃഷ്ടിയായ മനുഷ്യന്റെ മുമ്പിൽ ബന്ധിക്കപ്പെട്ട വനായി നിൽക്കുന്ന രംഗം നമ്മുടെ മനസ്സിലേക്കു ഒന്നു കൊണ്ടു വരൂ. ആ കാഴ്ച ഏതൊരു ഹൃദയത്തെ യും സ്പർശിക്കുവാൻ പര്യാപ്തമ ല്ലേ? ”നിങ്ങൾ ആരെ തിരയുന്നു” എന്ന ചോദ്യത്തിന് ”നസ്രായനായ യേശുവിനെ” എന്ന് അവർ ഉത്തരം പറഞ്ഞപ്പോൾ ”ഞാൻ ആകുന്നു” എന്ന് പറഞ്ഞ ക്ഷണം അവർ ബോധം കെട്ട് നിലത്തു വീണ സംഭവം നമ്മൾ വായിക്കുന്നു ണ്ടല്ലോ. ”അവന്റെ താഴ്ചയിൽ അവനു ന്യായം കിട്ടാതെ പോയി” എന്നു തിരുവെഴുത്തിൽ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നു.
പ്രിയ സഹോദരിമാരേ നാമൊന്ന് താണുകൊടുത്തിരുന്നെങ്കിൽ നാം ആയിരിക്കുന്ന സ്ഥാനങ്ങളിൽ, കുടുംബബന്ധങ്ങളിൽ, വിവിധ സാഹചര്യങ്ങളിൽ എത്രമാത്രം സമാധാനം പുലരുമായിരുന്നു എന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പകയും വിദ്വേഷവും മനസ്സിൽ വെച്ചു കൊണ്ട് കർത്തൃമേശയിൽ പോലും പങ്കെടുക്കുവാൻ ധൈര്യപ്പെടുന്നവ രല്ലേ നമ്മിൽ പലരും?. പരേതനായ ഭക്തകവി ചെറിയാൻ സാറിന്റെ ‘വാനൊലി’ എന്ന കവിതാ സമാഹാരത്തിലെ ‘പിമ്പിലുള്ളതു മറന്നും’ എന്ന കവിതയിലെ നാലു വരികൾ ഇവിടെ കുറിക്കട്ടെ..

”ഇന്നലെകളിൽ പിരിയാതെയും
നാളയെ കാത്തിരുന്നു വൈകാതെയും
ഇന്നു കർത്തവ്യബോധ പ്രബുദ്ധരായ്
തീർന്നു ജീവിതപ്പോർ തുടർന്നീടുക”

വന്നുപോയ കുറ്റങ്ങളെ അനുതപി ച്ച് ഏറ്റുപറഞ്ഞ് കർത്താവിന്റെ മാതൃക പിൻതുടർന്ന് താഴ്മ ധരിച്ചുകൊണ്ട് നമുക്ക് മുന്നേറാം. സർവ്വശക്തനായ ദൈവം നമ്മെ അതിനു സഹായിക്കട്ടെ.


ഇപ്പോൾ കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന സഹോദരി തന്റെ വിയോഗത്തിന് മുൻപേ ക്രിസ്തീയ സോദരിക്ക് വേണ്ടണ്ടി തയാറാക്കി വച്ചിരുന്ന ലേഖനം.

[മേരി ബെന്നി]