ക്രിസ്തീയ സോദരി

Showing: 1 - 5 of 5 RESULTS
Articles & Notes

എലിസബത്ത് നിന്ദിതയായിരുന്ന നീതിമതി

വന്ധ്യയെ നിർഭാഗ്യയായി കരുതിയിരുന്ന ഒരു സമൂഹത്തിലാണ് എലിസബത്ത് ജീവിച്ചിരുന്നത്. സെഖര്യാവ് എന്ന പുരോഹിതനായിരുന്നു അവളുടെ ഭർത്താവ്. യൗവ്വനത്തിന്റെ സൗഭാഗ്യങ്ങൾ മാഞ്ഞുപോയ വാർദ്ധക്യത്തിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് തിരുവെഴുത്ത് അവരെ പരിചയപ്പെടുത്തുന്നത്. പൗരോഹിത്യം സമൂഹത്തിൽ മാന്യതയുള്ള പദവിയായിരുന്നു എങ്കിലും, അതിന്റെ ആനുകൂല്യം ലഭിക്കാതെ വന്ധ്യത നൽകിയ സാമൂഹിക നിന്ദയുടെ ഇരയായിരുന്നു …

Articles & Notes

ദൈവം ഉപയോഗിച്ച മറിയ

തിരുവചനത്തിലെ ഏറെ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രമാണ് യേശുക്രിസ്തുവിന്റെ അമ്മ മറിയ. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കു വന്ന, യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ട സ്ത്രീ. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ എന്ന പദവിയും മറിയയ്ക്കു മാത്രം (ലൂക്കോ: 1:48). ദൈവം പ്രത്യേക ഉദ്ദേശത്തോടെ നിയോഗിച്ചാക്കുന്നവര്‍ക്ക് അനുവദിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നതിന് …

Articles & Notes

ലേയ, അവഗണനയെ അതിജീവിച്ചവൾ

രണ്ടു പെണ്‍മക്കളില്‍ മൂത്തവളായിരുന്നു ലേയ. വീട്ടിലെ ആദ്യത്തെ വിവാഹം നടക്കുകയാണ്. സ്ഥലത്തെ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി വിരുന്നു നല്കി ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. എന്നാല്‍ അന്നത്തെ യഥാര്‍ത്ഥ വധുവിന് വിവാഹദിനം സന്തോഷത്തിന്റെ ദിവസം ആയിരുന്നില്ല. കാരണം, ഇത് അനുജത്തിയുടെ വിവാഹമാണെന്നല്ലേ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. മാത്രമല്ല, സുന്ദരിയും മനോഹരരൂപി ണിയുമായ അനുജത്തിയോട് വരനുള്ള …

Articles & Notes

റാഹേൽ: യിസ്രായേൽ ഗൃഹം പണിത സുന്ദരി

ദൈവീകകാര്യപരിപാടിയുടെ ഭാഗമാണ് നാമെല്ലാം. അത് തിരിച്ചറിഞ്ഞ് ജീവിക്കുന്നവരുടെ ജീവിതത്തിൽ സങ്കീർണ്ണതകൾക്കോ പ്രതിസന്ധികൾക്കോ സ്ഥാനമില്ല. ദൈവഹിതം അറിഞ്ഞു മുന്നേറുവാൻ മാത്രമേ അനുവാദമുള്ളൂ. അത്തരത്തിലൊരു സ്ത്രീ കഥാപാത്രമായിരുന്നു യാക്കോബിന്റെ ഭാര്യയായ റാഹേൽ. യാക്കോബിന്റെ അമ്മയായ റിബേക്കയുടെ സഹോദരൻ ലാബാന്റെ മകൾ. ഓഡിയോ കേൾക്കാം: Download Audio ബൈബിൾ രണ്ടു വാക്കുകൾ ഉപയോഗിച്ച് …

Articles & Notes

റിബെക്ക

അബ്രഹാമിന്റെ സഹോദരനായ നാഹോരിന്റെ കൊച്ചുമകൾ ആണ് റിബെക്ക. ബെഥുവേൽ ആണ് അവളുടെ പിതാവ്. അബ്രഹാം തന്റെ മകൻ യിസ്ഹാക്കിനു വധുവിനെ അന്വേ ഷിക്കുവാൻ എലെയാസരിനെ പറ ഞ്ഞയച്ചു. ഒരു വൈകുന്നേരം പട്ടണത്തിനു പുറത്തുള്ള കിണറിനരികെ അയാൾ എത്തിയപ്പോൾ, വെള്ളം ശേഖരിക്കുവാൻ തോളിൽ പാത്രവുമായി വരുന്ന മനോഹരിയായ റിബെക്കയെ ആദ്യമായി …