കൂടുമ്പോൾ ഇമ്പമുള്ള ഇടമാണ് കുടുംബം. പിതാവും മാതാവും ഒന്നു ചേർന്നു വസിക്കുന്നിടം. അത് ഇമ്പ മുള്ളതാകണമെങ്കിൽ ഓരോ വ്യക്തിയും പരസ്പരം അംഗീകരിക്കുന്ന വരും സഹിക്കുന്നവരും സ്നേഹിക്കു ന്നവരും ക്ഷമിക്കുന്നവരുമായിരിക്ക ണം. അഭിപ്രായ വ്യത്യാസങ്ങൾ ഉ ണ്ടായെന്നുവരാം. എന്നാൽ അന്യോ ന്യം ആശയവിനിമയം ചെയ്യുമ്പോൾ സകലവും പരിഹരിക്കപ്പെടും.

ഓഡിയോ കേൾക്കാം:

Sundaramakkam Kudumbajeevitham / Family(Mereena Johny)

Download Audio

നാം അല്പകാലം എത്ര സുഖവാ സകേന്ദ്രങ്ങളിൽ താമസിച്ചാലും നമ്മുടെ സ്വന്തഭവനത്തിലേക്കെത്തു വാനുള്ള ഒരു വെമ്പൽ മാനുഷ സഹജമാണ്. കാരണം അവിടെ സ്വാതന്ത്ര്യമുണ്ട് ഒരു കുളിർമ്മയുണ്ട്. ലോകത്തിൽ ആദ്യമായി ദൈവം സ്ഥാപിച്ച കുടുംബമാണ് ആദാമിന്റെയും ഹൗവ്വയുടെയും. സർവ്വചരാ ചരങ്ങളുടെയും സൃഷ്ടികർത്താവായ ദൈവം മനുഷ്യനു വേണ്ടുന്നതൊ ക്കെയും സൃഷ്ടിച്ചതിനു ശേഷമാണ് മനുഷ്യനെ സൃഷ്ടിച്ചത്. ഇന്നും ദൈവം ഓരോ കുടുംബം സ്ഥാപി ക്കുമ്പോൾ ഭാര്യയും ഭർത്താവും പരസ്പരപൂരകങ്ങളായിരിണം എന്നു തന്നെയാണ് ദൈവോദ്ദേശം. നമ്മുടെ കർത്താവും യോസേഫിന്റെയും മറിയയുടെയും ഭവനത്തിലാണ് വസിച്ചത്. അവിടെ ഉത്തരവാദിത്ത മുണ്ട്, പരസ്പരസഹായമുണ്ട്, കീഴ്പെടലുണ്ട്. സന്തോഷ സങ്കട പ്രതികൂല പ്രതിസന്ധിഘട്ടങ്ങളും ഒരു നെല്ലിക്ക രുചിക്കുന്നതുപോലെ ആയെന്നിരിക്കാം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ സംയമനം ആവശ്യമുള്ള ഒരു ഘട്ട മാണിതെല്ലാം. വിട്ടുകളയേണ്ടതു വിട്ടുകളഞ്ഞും ദൈവത്തിൽ ആശ്രയിച്ചും മുന്നേറുമെങ്കിൽ ഓരോ ദിവസവും പുതിയ കൃപകളെ തന്നു ദൈവം കുടുംബാന്തരീക്ഷം സുഗമമാക്കും. അവിടെ പോരാട്ട ത്തിനും സ്വാർത്ഥതയ്ക്കും ഇടവരുകയില്ല.

പ്രശ്നങ്ങൾ വരുമ്പോൾ മറ്റുള്ളവരുടെ കുറ്റം കൊണ്ടാണ് അതു സംഭവിച്ചത് എന്നു നാം പലപ്പോഴും കരുതാറുണ്ട്. ഒരു ഫലിതം ഇപ്രകാരം കേട്ടിട്ടുണ്ട്. ഭാര്യയും ഭർത്താവും സംസാരിച്ചുകൊണ്ടിരു ന്നപ്പോൾ ഭർത്താവ് ഭാര്യയോട് ചോദിച്ചു, ഈ ലോകത്തിൽ ഏറ്റവും സന്തുഷ്ടരും ഭാഗ്യശാലികളുമായ ദമ്പതികൾ ആരായിരിക്കും? ഭാര്യ ഉടനെ മറുപടി പറഞ്ഞു.സംശയമെന്ത്? ആദമും ഹവ്വയും തന്നെ. ഭർത്താവ് ചോദിച്ചു അതെങ്ങനെ? ഭാര്യ മറുപടി പറഞ്ഞതിപ്രകാരമാണ് അവർക്ക് അമ്മായിയമ്മയും അമ്മായിയച്ഛനും ഇല്ലായിരുന്നു. ഇപ്രകാരം പ്രശ്നങ്ങളും മറ്റുള്ളവരുടെ സമീപനവും ഇല്ലാത്തതല്ല ഒരു കുടുംബജീവിതം ഭാഗ്യകരവുമാക്കി ത്തീർക്കുന്നത്. ഇവയുടെ മദ്ധ്യ ത്തിലും വിവേകപൂ ർവ്വം പ്രശ്നങ്ങളെ പരിഹരിക്കുമ്പോഴാണ് അവിടെ സമാധാനവും സന്തോഷവും രുചിച്ചറിയുവാൻ ഇടയാകുന്നത്.

ഒരു ഭാര്യ അബീഗയിലിനെപ്പോലെ വിവേകത്തോടും മറിയയെപ്പോലെ താഴ്മയിലും ജീവിക്കേണ്ടതാണ്. അപ്രകാരം സ്ത്രീ ബലഹീനപാത്ര മെന്നും ജീവന്റെ കൃപയ്ക്കു കൂട്ടവകാശി എന്നും കരുതി ഭർത്താവ് അവളെ സ്നേഹിക്കു കയും ബഹുമാനിക്കേണ്ടതുമാണ്. ഇപ്രകാരം ഓരോ വ്യക്തിയിലും ദൈവം തന്ന കൃപകൾ ദൈവേഷ്ട ത്തിനൊത്തവണ്ണം പ്രാവർത്തിക മാക്കുമെങ്കിൽ ഫലപ്രദമായ മുന്തിരി വള്ളിപോലെ ഭാര്യയും ഒലിവു തൈകൾപോലെ മക്കളും യഹോവഭക്തനായി ഭർത്താവും കുടുംബത്തിൽ വസിക്കുമാറാകും.

[മെറീന ജോണി]