”വെറും ഫോണല്ല.. സ്മാര്‍ട്ട് ഫോണാകൂ…”

മേല്‍പ്പറഞ്ഞത് ഒരു പരസ്യവാചകം ആണെന്ന് തോന്നിയോ..?

രാവിലെ ഉണര്‍ന്ന ഉടനെയോ, തിരക്കുകള്‍ കഴിഞ്ഞോ കഴിയാ തെയോ ഫോണ്‍ നോക്കുന്നവരാണിന്ന് മിക്കവരും… ഉദ്ദേശം പലതുണ്ട്..

എന്തൊക്കെ മെസേജുകള്‍ വന്നു… ഫോട്ടോ, വീഡിയോ ഒക്കെ ആരെങ്കിലും അയച്ചിട്ടുണ്ടോ, ആര്‍ക്കൊക്കെ എന്തൊക്കെ അയക്കണം.. അങ്ങനെയങ്ങനെ..

പക്ഷേ… നമ്മള്‍ നോക്കുമ്പോള്‍ ഇതൊന്നും സാധിക്കുന്നില്ലെങ്കിലോ? മെസേജുകള്‍ വായിക്കാന്‍ പറ്റുന്നില്ല, അയക്കാന്‍ പറ്റുന്നില്ല, ഫോട്ടോ ഒന്നും ക്ലിയര്‍ അല്ല, വീഡിയോസ് പ്ലേ ആകുന്നില്ല…

എവിടെയൊ എന്തൊക്കെയോ പ്രോബ്ലം. നമ്മള്‍ എന്തു ചെയ്യും.. നന്നായി ചിന്തിക്കും. എന്നിട്ട് പരിഹാരവും കാണും. നെറ്റ് തീര്‍ന്നെങ്കില്‍ ചാര്‍ജ് ചെയ്യും. ബാറ്ററി ചാര്‍ജ് കുറവാണെങ്കില്‍… ചാര്‍ജ് ചെയ്യും.. ഫോണില്‍ ലോഡ് കൂടുതലാണെങ്കില്‍ ഫോണ്‍ ഹാങ്ങ് ആവുകയാണോ.. ഉപയോഗമില്ലാത്ത തെല്ലാം ഡിലീറ്റ് ചെയ്യും… എന്നിട്ടും ശരിയായില്ലെങ്കില്‍ ഫോണ്‍ നന്നാക്കുന്ന കടയില്‍ കൊടുക്കും.. രക്ഷയില്ലെങ്കില്‍ പുതിയ ഒരു നല്ല ഫോണ്‍ വാങ്ങും…. നല്ല ക്ലാരിറ്റി കിട്ടാന്‍ വേïതെന്തായാലും നമ്മള്‍ ചെയ്യും.. അതായത് പരിഹാരം തേടാതിരുന്നാല്‍ നമുക്ക് പലതും നഷ്ടമാ വും.. എന്നാല്‍… നമ്മുടെ കാര്യമോ…?

നാം വചനം വായിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍, പാടുമ്പോള്‍…. ഒക്കെ ഒരു കടമ നിര്‍വഹിക്കുന്നതിലുപരി അതിലൂടെ ദൈവം നമുക്ക് തരുന്ന മെസേജുകള്‍, ഫോട്ടോസ്, വീഡിയോസ്, ഒക്കെ നല്ല ക്ലാരിറ്റിയോടുകൂടി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ.?. നമുക്ക് തിരിച്ചും അയക്കാന്‍ കഴിയുന്നുണ്ടോ.. ഇല്ലെങ്കില്‍ എങ്ങനെ പരിഹരിക്കാന്‍ കഴിയും? ശോധന ചെയ്താലോ? പ്രാര്‍ത്ഥന, വചനവായന എന്നീ കണക്ഷന്‍സ് ശരിയായി പ്രവര്‍ത്തി ക്കുന്നുണ്ടോ….?

അസൂയ, പിണക്കം, പക തുടങ്ങി അനാവശ്യമായതെന്തെങ്കിലും ഡിലീറ്റ് ചെയ്യാനുണ്ടോ…? ആത്മാവിനാല്‍ റീചാര്‍ജ് ചെയ്യാന്‍ സമയമായോ..? പഴയതെല്ലാം മാറ്റി പുതിയൊരു മനുഷ്യനെ ഉള്ളില്‍ അണിയുവാന്‍ തയ്യാറായാലോ..? എല്ലാത്തിനുമുപരിയായി… നമ്മെ രൂപകല്പന ചെയ്ത ആ
വിദഗ്ദ്ധന്റെ കരങ്ങളിലേക്കു… നമ്മുടെ എല്ലാ കുറവുകളോടും കൂടി അങ്ങേല്പിച്ചു കൊടുത്താലോ..?

എല്ലാം ശരിയാവും…

[ജിലു ജോണി]