അബ്രഹാമിന്റെ സഹോദരനായ നാഹോരിന്റെ കൊച്ചുമകൾ ആണ് റിബെക്ക. ബെഥുവേൽ ആണ് അവളുടെ പിതാവ്.

അബ്രഹാം തന്റെ മകൻ യിസ്ഹാക്കിനു വധുവിനെ അന്വേ ഷിക്കുവാൻ എലെയാസരിനെ പറ ഞ്ഞയച്ചു. ഒരു വൈകുന്നേരം പട്ടണത്തിനു പുറത്തുള്ള കിണറിനരികെ അയാൾ എത്തിയപ്പോൾ, വെള്ളം ശേഖരിക്കുവാൻ തോളിൽ പാത്രവുമായി വരുന്ന മനോഹരിയായ റിബെക്കയെ ആദ്യമായി എലെയാസർ കാണുന്നു. കിണറ്റിൽ ഇറങ്ങി വെള്ളം ശേഖരിച്ച് കയറിവന്ന അവളോട് അയാൾ കുടിക്കുവാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ, വേഗം പാത്രം ഇറക്കി കുടിക്കുവാൻ കൊടുത്തു എന്നു മാത്രമല്ല, ‘ഞാൻ ഒട്ടകങ്ങൾക്കും കോരിക്കൊടുക്കാം’ എന്നു പറഞ്ഞ് അവൾ വേഗം കിണറ്റിലേക്ക് ഓടുന്നു.

ഓഡിയോ കേൾക്കാം:

Rebecca / Woman in Bible(Julie Kunjumon)

Download Audio

കർത്തവ്യങ്ങളിൽ വ്യാപൃതയായി കർമനിരതയായിരിക്കുന്ന റിബെക്ക എന്ന സ്ത്രീയെ നാമിവിടെ കാണുന്നു. ബെഥുവേലും ഭാര്യയും മകളെ അദ്ധ്വാനശീലവും അതിന്റെ മഹത്വവും പഠിപ്പിച്ചു വളർത്തിയെന്നു കരുതാം. അതുകൊണ്ടാണ്, കഠിനാ ദ്ധ്വാനം ചെയ്യുവാൻ മടിയില്ലാത്തവളും അപരിചിതരെ സഹായിക്കുവാൻ മനസ്സുള്ളവളും സ്വന്തജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ് തിയുള്ളവളുമായി സുന്ദരിയായ റിബെക്ക തീർന്നത്.

വരനെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവൾക്കു ലഭിച്ചിരുന്നു എന്നത് സ്ത്രീ എന്ന നിലയിൽ റിബെക്ക കുടുംബത്തിൽ അനുഭ വിച്ചിരുന്ന മാന്യതയും സ്വാതന്ത്ര്യവും വെളിപ്പെടുത്തുന്നു. ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഭേദം കൂടാതെ, വ്യക്തി എന്ന നിലയിൽ മക്കൾ അവരുടെ മാന്യത തിരിച്ചറിയേണ്ടതും ആത്മാഭിമാനമുള്ളവരായി വളരേണ്ടതും സ്വഭവനത്തിൽ തന്നെയാണ്.

വിവാഹജീവിതം എത്ര മനോഹര മായി ആരംഭിച്ചാലും പ്രതിസന്ധി കളും മനോവേദനകളും ജീവിതത്തിന്റെ ഭാഗമാണ്. യിസ്ഹാക്ക്-റിബെക്ക ദമ്പതികൾക്ക് ദീർഘനാൾ മക്കളില്ലാതിരുന്നെങ്കിലും അവരുടെ മൗനനൊമ്പരം പ്രാർത്ഥനയിലൂടെ ദൈവത്തോട് അറിയിച്ചുകൊണ്ടിരുന്നു (ഉൽപ്പത്തി 25:21). ദൈവം പ്രാർത്ഥന കേട്ടു. കടിഞ്ഞൂൽ ഗർഭത്തിന്റെ ബലഹീനതകളും ആധികളും ആശങ്കകളും റിബെക്കയെ പരിക്ഷീണിതയാക്കി. സ്ത്രീകൾക്കു മാത്രം അനുഭവ ഭേദ്യമായ ഈ വേദനയുടെ നാളു കളിലും അവൾ ‘യഹോവയോട് ചോദിക്കാൻ പോയി’ (25:22) എന്നു കാണുന്നു. ജീവിതത്തിന്റെ വേദനകളും ആകുലതകളും നാം നേരിടുമ്പോൾ ദൈവത്തിന്റെ അടുക്ക ലേക്ക് മടങ്ങിച്ചെല്ലുവാൻ നാം ശീലിക്കേണ്ടതാണ്.

രണ്ട് ആൺകുട്ടികളുടെ അമ്മയായ്തീർന്ന റിബെക്ക മക്കൾ ഇരുവരോടും തുല്യസ്നേഹവും നീ തിയും പുലർത്തിയില്ല എന്നതു അവളുടെ ജീവിതത്തിലെ വേദനി പ്പിക്കുന്ന ഒരു അദ്ധ്യായമാണ്. കുടുംബജീവിതത്തിന്റെ പവിത്രതയ്ക്കു യോജിക്കാത്ത വിധത്തിൽ യിസ്ഹാക്ക് തന്റെ ഭാര്യയെ സമൂഹത്തിൽ ഏൽപ്പിച്ചു കളഞ്ഞത്, (26:9) കുടുംബ ബന്ധ ത്തിലെ മൂല്യങ്ങൾ പുലർത്തുന്നതി നുള്ള ജാഗ്രത റിബെക്കയ്ക്കു നഷ്ടപ്പെടുവാൻ കാരണമാക്കി യിരിക്കാം. നമ്മുടെ ജീവിതത്തിലെ പാകപ്പിഴകളുടെ ഇരയായി നമ്മുടെ മക്കൾ തീരാതിരിക്കുന്നതിന് നമ്മുടെ പാപത്തിന്റെ കൈപ്പുള്ള അനുഭ വങ്ങൾ കുടുംബത്തിലേക്ക് പക രാതെ നാം സൂക്ഷിച്ചേ മതിയാവൂ.

ആ ജീവിതവും പൂർത്തിയായി. അബ്രഹാം, സാറാ, തന്റെ ഭർത്താവായ യിസ്ഹാക്ക് എന്നിവരെ അടക്കിയ മക്പേല ഗുഹയിൽ റിബെക്കയെയും അടക്കി. (49:31)

[ജൂലി കുഞ്ഞുമോൻ]