ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി കത്തിയെരിയുന്ന ഒരു മെഴുകുതിരിയാണെന്ന് ഷേക്‌സ്പിയര്‍ പറയുന്നു. നമ്മുടെ ജീവിതം മറ്റുള്ളവരെ പ്രകാശത്തിലേക്കു നയിക്കുന്നതാണോ…?

എനിക്കൊന്നിനും സമയമില്ല… എന്റെ ആഗ്രഹങ്ങളൊന്നും നടക്കുന്നില്ല… എന്നു പറഞ്ഞു പരിഭവിക്കുന്നവരാണോ നിങ്ങള്‍? ദൈവത്തെക്കാള്‍ അധികമായി എന്തിനെയെങ്കിലും നിങ്ങള്‍ സ്‌നേഹിക്കുന്നുണ്ടോ?
നാം ആഗ്രഹിക്കുന്നതു മുഴുവന്‍ ലഭിച്ചാലും ദൈവത്തിനു ഒന്നാം സ്ഥാനം നല്‍കിയാല്‍ മാത്രമേ ശോഭയോടെ പ്രകാശിക്കാന്‍ കഴിയു. ഓരോ ദിവസവും നാം നമ്മെത്തന്നെ അറിയുവാനും നമ്മിലെ കുറവുകള്‍ കണ്ടെത്തുവാനും അല്പസമയം ചെലവഴിക്കുമെങ്കില്‍ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കാം. നമ്മുടെ ജീവിതത്തിന്റെ ഇരുണ്ടണ്ടവശം കണ്ടുകൊണ്ട് നിരാശരാകാതെ ഇതിനെ എനിക്ക് മറികടക്കാന്‍ കഴിയും. എന്റെ വിശ്വാസത്തിനും ഭാവനക്കും ജീവിതത്തിലെ ഇരുണ്ടണ്ടവശത്തെ സുന്ദരമാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുക. ഇന്ന് നമുക്കു ചുറ്റും ഭയാനകമായ കാഴ്ചകളാണ്. മഹാവ്യാധികള്‍, ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവ വിട്ടു മാറാത്ത കാലയളവാണ്. ഇനി എന്തൊക്കെ പരീക്ഷണങ്ങളാണ് ഉണ്ടാവുകയെന്ന ചിന്താഭാരത്തോടെയാണ് ഓരോ ദിവസവും നമ്മള്‍ ആരംഭിക്കുന്നത്. നമ്മുടെ പ്രശ്‌നങ്ങളെ മുഴുവനായി ദൈവത്തിന്റെ കരങ്ങളില്‍ ഏല്പിക്കാം. ദൈവത്തില്‍ ആശ്രയിക്കാതെ നമ്മെ തകര്‍ക്കുന്ന ചിന്താഭാരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.
ജീവിതം പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. പ്രതിസന്ധികള്‍ വരുമ്പോള്‍ ദൈവത്തെ എപ്പോഴും ആശ്രയമായ വ്യക്തിക്ക്് ഏതൊരു ഇരുട്ടിലും പ്രകാശത്തെ ദര്‍ശിക്കാന്‍ സാധിക്കും. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മാത്രം ദൈവത്തെ അനേഷിക്കുന്നവരാണ് കൂടുതല്‍പേരും. ഓരോ ദിവസവും പുതിയ പ്രകാശവുമായിട്ടാണ് സുര്യന്‍ ഭൂമിയിലേക്ക്് വരുന്നത്. നമ്മുടെ ജീവിതത്തിലും സൂര്യനെപ്പോലെ പ്രത്യാശയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും പ്രകാശ കിരണങ്ങള്‍ എന്നും പ്രകാശിക്കട്ടെ. ദൈവികമായ പ്രകാശത്തെ മുന്‍പില്‍ കണ്ടുകൊണ്ടു യാത്ര ചെയ്യുമ്പോള്‍ നാം ഒരിടത്തും കാല്‍തെറ്റി വീഴില്ല.