Christian Musical Collab by Sodari Team

Lyrics:

നമ്മള്‍ ഒന്നാണ് ക്രിസ്തുവില്‍
എന്നും ഒന്നാണ്
ഒന്നായ് ഇവിടെ ഇരുന്നാലും
നാം ദൂരെപോയി വസിച്ചാലും
ത്രിയേകനില്‍ ഒന്നല്ലോ

ലോകം നമ്മെ കൈവിട്ടാലും
നിന്ദകളേറെ സഹിച്ചാലും
ലോകര്‍ നമ്മെ വെറുത്താലും
പഴി ദുഷി ഓരോന്നായ് വന്നാലും
തെല്ലും വ്യസനം പാടില്ല
ഹൃദി ഒട്ടും വ്യാകുലമാകേണ്ട
തവ കൃപ മതിയെന്നാളും

ക്രിസ്തനില്‍ ഒന്നായ്
തീര്‍ന്നവരാം നാം
തെല്ലും ഭിന്നത പാടില്ല
ഒരു മനസ്സോടെ തിരുഹിതമീ-
ഭൂവാസം മുഴുവന്‍ നിറവേറ്റാം
ഭിന്നത വെടിയാം മുന്നേറാം
തിരുകൃപയാല്‍ ഐക്യം കാത്തിടാം
തന്‍ നാമമുയര്‍ത്തിടാം

പുതിയൊരു പുലരി ഉദിച്ചിടും
നാം പ്രിയനെ നേരില്‍ ദര്‍ശിക്കും
പുത്തന്‍ ദേഹം പ്രാപിക്കും
നാം പരനോടൊപ്പം വാണിടും
ഒന്നായ് വാഴും നിത്യതയില്‍
തൃപ്പാദേ വീണു നമിച്ചിടും
ഹാ എന്തൊരു സൗഭാഗ്യം

Lyrics & Music: Evg. Shaiju Varghese
Orchestration & Music Programming: Simon Pothanikkad
Audio/Visual edits: Rejoy Poomala
Title Calligraphy: Abrooz
Title Animation: Paul George
Produced by: Kristheeya Sodari