നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതല്ല, അതിനോടുള്ള പ്രതികരണം എങ്ങനെ ആയിരിക്കണം എന്നതാണ് പ്രധാനം. സമ്മർദ്ദങ്ങളും പ്രതിസന്ധികളും നേരിടാത്ത മനുഷ്യരില്ല. സമ്മർദം വളരെ വക്തിപരമായ അനുഭവമാണ്. അതിനാൽ ഓരോരുത്തരിലും സമ്മർദം ഏൽപ്പിക്കുന്ന ആഘാതവും വ്യത്യസ്തമാണ്. ഒരാൾക്കു മാനസികസമ്മർദ്ദമുണ്ടാക്കുന്ന ഒരു കാര്യം മറ്റൊരാളിനു സംഭവിച്ചാൽ അതേ അളവിൽ സംഘർഷ മുണ്ടാകണമെന്നില്ല. സംഘർഷമുണ്ടാക്കുന്ന പ്രതി സന്ധികളെ നേരിടുന്ന മനോ ഭാവമാണ് പ്രധാനം.
ഓഡിയോ കേൾക്കാം:
സ്വയം മനസിനെ നിയ ന്ത്രിക്കാൻ ശക്തി ആർജിക്കുക. ഏതു പ്രശ്നം ഉണ്ടായാലും പരമാവധി സംഭവിക്കാൻ പോ കുന്നത് ഇത്രയേയുള്ളു എന്നു ചിന്തിച്ചാൽ തന്നെ ഒരു പരിധി വരെ പ്രശ്നങ്ങളെ ജയിക്കാൻ സാധിക്കും.
നമ്മുടെ ജീവതത്തിൽ സംഭവിക്കുന്ന പല ദുരന്തങ്ങ ളെയും ദുരിതങ്ങളെയും ലഘൂകരിക്കാൻ നമുക്ക് സാധ്യമല്ലെന്ന് വരാം. എന്നാൽ അവയോടുള്ള പ്രതികരണത്തെ നിയന്ത്രിക്കുവാൻ നമുക്ക് കഴിയും. മറ്റുള്ളവരുടെ പ്രതികാരത്തിനും, ദ്രോഹങ്ങൾ ക്കും, ചതിക്കും എല്ലാം നാം ബലിയാടുകൾ ആയി തീർന്നേക്കാം. എന്നാൽ അവ നമ്മുടെ ആത്മധൈര്യത്തെ കെടുത്തുന്ന പക്ഷം മനസ്സിൽ ഉണ്ടാകുന്ന തകർച്ചയോടൊപ്പം ശരീരത്തിന്റെ സ്വസ്ഥതയും തകർന്നു പോകും. ജീവിതത്തിലെ ദുരന്തങ്ങളുടെ നേരെ തല ഉയർത്തി പിടിക്കുവാൻ കഴിയാത്തത് മൂലം ആരോഗ്യം നശിച്ചിട്ടുള്ള അനവധി ആളുകളെ നമുക്ക് കാണാൻ കഴിയും .
നമ്മെ ആരെങ്കിലും ദ്രോഹിക്കു കയോ നമ്മോടു മര്യാദ ഇല്ലാതെ പെരുമാറുകയോ അപമാനി ക്കുകയോ ചെയ്താൽ പെട്ടെ ന്നുള്ള പ്രതികരണം അവരോട് നമുക്ക് വെറുപ്പ് തോന്നുക എന്നതാണ്. പക അഥവാ വെറുപ്പ് ആസിഡ് പോലെയാണ്. ദ്രവിപ്പിക്കൽ ആണ് ആസിഡിന്റെ സ്വഭാവം. മറ്റുള്ളവരോട് പകയും വെറുപ്പും ഉള്ളിൽ ഒതുക്കി വെയ്ക്കുന്നവരുടെ ആരോഗ്യം ദ്രവിച്ചു പോകും. ജീവിത ത്തോടുള്ള അനാരോഗ്യകരമായ പ്രതികരണം മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഡോക്ടർമാർ എത്ര ശ്രമിച്ചാലും മാറുകയില്ല.
ദുഖ അനുഭവങ്ങളോടുള്ള നമ്മുടെ പ്രതികരണം പല വിധത്തിൽ ആണ്. നമ്മിൽ പലരുടേയും ദുഖം നമ്മെപറ്റി തന്നെ ആയിരിക്കും. ഇങ്ങനെയുള്ളവർ ഒറ്റപ്പെട്ടു തങ്ങളുടെ ദുഃഖത്തെ മടിയിൽ വെച്ച് താലോലിക്കുന്നവർ ആയിരിക്കും. എന്നാൽ സൂര്യൻ ഇന്നലെ ഉദിച്ചതുപോലെ ഇന്നും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ജീവിത ചക്രം ഉരുണ്ടുകൊണ്ടേയിരിക്കും. ഈ യാഥാർത്ഥ്യം നാം മനസ്സിലാക്കി ക്കൊണ്ട് ജീവിതചക്രം ഉരുളുന്നതിനോടൊപ്പം നാമും മുന്നോട്ട് നീങ്ങുകയാണ് വേണ്ടത്. ദുരന്താനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റയ്ക്ക് ഒതുങ്ങി കൂടാതെ ഉത്സാഹത്തോടെ നമ്മുടെ ജോലിയിൽ ഏർപ്പെടുക. ഇതിനുള്ള ശക്തി എവിടുന്നു ലഭിക്കും? ഈ ചോദ്യം നമ്മിൽ പലരും ചോദിക്കുന്നതാണ്. മാനസിക സംഘർഷം ലഘൂകരിക്കാൻ പ്രാർത്ഥന വളരെ സഹായിക്കും.
”യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും, അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചുകയറും, അവർ തളർന്നു പോ കാതെ ഓടുകയും ക്ഷിണിച്ചു പോ കാതെ നടക്കുകയും ചെയ്യും” (യെശയ്യാ 40:31). ദൈവത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നവർക്ക് മാത്രമേ ആ ശക്തി ലഭിക്കൂ. കേവലം ബാഹ്യമായ ഭക്തിയിൽ നിന്ന് അത് ലഭിക്കയില്ല. ദൈവത്തോട് സജീവ ബന്ധം പുലർ ത്തുന്നവർക്കു മാത്രമേ ജീവിതത്തെ കരുത്തോടെ നേരിടാൻ കഴിയു.
നമ്മുടെ മുഖത്ത് വിരിയുന്ന ഒരു ചെറു പുഞ്ചിരിയാകാം… നാം എല്ലാവരോടും കരുണയോടും സ്‌നേഹത്തോടും പെരുമാറുക..! നമ്മെക്കുറിച്ച് മറ്റുള്ളവർ എന്നും നല്ലത് മാത്രം ഓർക്കട്ടെ…! കർമ്മങ്ങളുടെ കൊടും യാതനകൾ അനുഭവിച്ചു തീർക്കുകയല്ല വേണ്ടത്, ധർമ്മങ്ങളുടെ പാളിത വീഥിയിൽ സ്വയം ഉണർവ്വേകുകയാണു നാം ചെയ്യേണ്ടത്.
കാലം ഇനിയും മറയും, കൂടെ കുറേ നന്മകളും കൊഴിയും. നാം സ്വപ്നം കണ്ടതുപോലെ, ആഗ്രഹിച്ചതുപോലെ ഒരു ജീവിതമാവില്ല നമ്മുടേത്. ജീവിതത്തിൽ നാം ആഗ്രഹിച്ച രൂപത്തിലും ഭാവത്തിലും വിജയങ്ങൾ വരണമെന്നില്ല. അത് വ്യത്യസ്തരൂപത്തിലാകാം, ഭാവത്തിലാകാം. അത് മനസിലാക്കി മുന്നേറിയാൽ നിരാശയെ ദൂരെയെറിഞ്ഞ് ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വാദ്യകര മാക്കാം… ഈ പുതു വർഷത്തെ ആത്മധൈര്യത്തോടെയും പുതിയ പ്രതീക്ഷകളോടെയും വരവേൽക്കാം….
[ഡോ. ഗ്രേസ് ജോൺസൻ]