മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവരിൽ പകുതിയും ലഹരിക്ക് അടിമകളായ വിദ്യാർത്ഥികൾ. സ്‌കൂൾ, കോളേജ് കാലത്ത് ലഹരി ഉപയോഗിച്ച് മനോനില തകർന്നവർ! അധികവും 15-25 വയസ്സുകാർ. കേരളത്തിലെ വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളിൽ നിന്നു മനോരമ സംഘം വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന കണക്ക് വ്യക്തമായത്.

പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ലഹരിക്ക് അടിമകളായ കുട്ടികളെ ചികിത്സിക്കുന്ന സൈക്യാട്രിക് വാർഡുകളുണ്ട്. തടവറ പോലെ ഇരുമ്പഴി ഘടിപ്പിച്ച മുറികളുണ്ട്. ഒരു ദിവസം ലഹരി കിട്ടാതിരുന്നാൽ അഴികളിലും ചുമരിലും തലതല്ലിപ്പൊളിക്കുന്ന കൗമാരക്കാരുണ്ട്. ലഹരി ഉപയോഗത്തെത്തുടർന്നുള്ള ആത്മഹത്യകൾ രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിലാണെന്നു റിപ്പോർട്ടിൽ പറയുന്നു.

കുട്ടികൾക്കിടയിൽ ലഹരി വിപണിയുണ്ടാക്കുന്ന സംഘങ്ങളുണ്ടെന്നും ലഹരി കൈമാറ്റത്തിനു ശൃംഖല രൂപപ്പെട്ടിട്ടുണ്ടെന്നും 15 വയസ്സിനു മുൻപേ തുടങ്ങുന്ന ലഹരി ഉപയോഗം കുട്ടികളെ മാനസികാരോഗ്യകേന്ദ്രങ്ങളിലെത്തിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

(കടപ്പാട്)