വിശുദ്ധ ബൈബിളിലെ പുസ്തകങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ആത്മീയ ജീവിതത്തിന്റെ വളർച്ചക്ക് അനിവാര്യമായതിനാൽ ഈ ലക്കം മുതൽ നമുക്ക് ഓരോ പുസ്തകത്തെ പരിചയപ്പെടാം.

ഉൽപത്തി പുസതകം: ആരംഭങ്ങളുടെ ആകെത്തുകയെ അവതരിപ്പിക്കുന്ന ആദ്യ ഗ്രന്ഥം
ആമുഖം

ഓഡിയോ കേൾക്കാം:

Genesis / Book introduction(Draupathi Johnson)

Download Audio

പഴയനിയമത്തിന്റെ ഗ്രീക്കു തർജ്ജിമയായ ‘സെപ്റ്റ്വജന്റിൽ’ നിന്നാണ് ഉൽപത്തി എന്ന പേര് ലഭിച്ചത്. ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തി വിവരണം ഈ പുസ്തകത്തിൽ ദൈവാത്മാവ് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ പേര് കൂടുതൽ അത്ഥവത്താകുന്നു.

ഉപയോഗിക്കപ്പെട്ട കരങ്ങൾ

ഉൽപത്തി പുസ്തകം രചിക്കാനായി ദൈവം ഉപയോഗിച്ച രചയിതാവ് ആരാണെന്ന സൂചനകളൊന്നും ഉൽപത്തി പുസ്തകത്തിൽ ലഭ്യമല്ല. എന്നാൽ ഈ പുസ്തകം ഉൾപ്പെട്ട പഞ്ചഗ്രന്ഥങ്ങൾ മോശെ എഴുതി എന്ന് തിരുവെഴുത്ത് സാക്ഷ്യപ്പെട്ടുത്തുന്നു (പുറ.17:14, സംഖ്യാ:33:2; യോശു8:31). യെഹൂദ പാരമ്പര്യവും അത് തന്നെ വിശ്വസിക്കുന്നു. ആഇ 1450നും 1400 നും ഇടയിലുള്ള കാലഘട്ടത്തിൽ ദൈവം മോശെയെ ഈ ഗ്രന്ഥത്തിന്റെ രചനയ്ക്കായി ഉപയോഗിച്ചു.

ഉദ്ദേശിക്കപ്പെട്ട കാര്യങ്ങൾ

1. ആരംഭങ്ങളെക്കുറിച്ചുള്ള അവബോധം നൽകുക.
2. പൂർവ്വപിതാക്കമ്മാരെ പരിചയപ്പെടുത്തുക.
3. പുരാതന സംസ്‌കാരത്തിന്റെ ചുരുൾ അഴിക്കുക.
4. ദൈവം സർവ്വശക്തനെന്ന് ഇസ്രായേലിനെ പഠിപ്പിക്കുക.

എഴുതുവാനുള്ള സാഹചര്യം

ഈജിപ്പ്റ്റിലെ അടിമത്വത്തിൽ നിന്നും മോചിതരായി കനാനിലേക്ക് മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന ഇസ്രായേൽ അവരുടെ ദൈവമായ യഹോവയെ അടുത്തറിയേണ്ടത് അനിവാര്യമായിരുന്നതിനാലും പിതാക്കന്മാരുടെ ജീവിതത്തെ മനസ്സിലാക്കേണ്ടത് ആവശ്യമായിരുന്നതിനാലുമാണ് പ്രഥാമികമായി ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. ഈ പുസ്തകം തലമുറകളായി സംരക്ഷിക്കപ്പെട്ടതിലൂടെ നമ്മുടെ അറിവിന്റെ ശേഖരങ്ങളിലും ഈ കാര്യങ്ങൾ സൂക്ഷിക്കപ്പെടേണ്ടതാണ്.

എഴുത്തിന്റെ സംക്ഷേപം

ഉൽപത്തിയിലെ ആദ്യങ്ങൾ
1. ആദ്യ സൃഷ്ടികൾ (1:1, 2:4)
2. ആദ്യ മനുഷ്യൻ (1:26-28, 2:7)
3. ആദ്യ കുടുംബം (2:18-25)
4 ആദ്യ പാപം (3:124)
5. ആദ്യ ആരാധന (4:3)
6 .ആദ്യ കൊലപാതകം (4:8)
7 .ആദ്യ പെട്ടകം (6:8, 8:20)
8. ആദ്യ ഉടമ്പടി (8:21, 9:17)
9. ആദ്യ ഗോപുരം (11:19)
10. ആദ്യ ക്ഷാമം (12:10)
11. ആദ്യ ചതി (27:146)
12. ആദ്യ കരാർ (31:44)
13. ആദ്യ അടിമകച്ചവടം (37:25-28)
14. ആദ്യ തടവറ (39:20)
15. ആദ്യ ശവസംസ്‌കാര ശുശ്രൂഷ (49:33, 50:3)

ഉൽപത്തിയിലെ ആളുകൾ
1. ആദം, ഹവ്വ
2. ശേത്ത്
3. നോഹ
4 .അബ്രഹാം, സാറ
5. യിസഹാക്ക്, റിബേക്ക
6. യാക്കോബ്, ലേയ, റാഹേൽ
7. യോസേഫ്

സഹോദരിമാർക്കുള്ള സന്ദേശം
സഹോദരിമാരായ നാം ആരംഭങ്ങളുടെ പുസ്തകമായ ഉൽപത്തിയിൽ നിന്നും മാത്യകയാക്കേണ്ടുന്ന സ്ത്രീ കഥാപാത്രങ്ങൾ

  • ഹവ്വ: നാം നിർമ്മിക്കപ്പെട്ടത് ദൈവിക ഉദ്ദേശങ്ങൾക്ക് വേണ്ടിയാണ്.
  • സാറ: ഒരു ഉത്തമയായ ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം.
  • റിബേക്ക: വിവാഹത്തിന് മുൻപ് ഉണ്ടാകേണ്ടുന്ന വിശുദ്ധിയും വിവാഹശേഷം ഉണ്ടാകേണ്ടുന്ന വിശ്വസ്ത്വതയും
  • ലേയ, റാഹേൽ: തലമുറകൾ സ്മരിക്കപ്പെടുന്ന ഗൃഹ നിർമ്മാണം.
  • ദീന: അമിത സ്വാതന്ത്രത്തിലുണ്ടായ ദോഷങ്ങൾ.

ഈ കഥാപാത്രങ്ങൾ നമുക്കൊരു പ്രചോദനമാകട്ടെ.

[ദ്രൗപതി ജോൺസൻ]