രൂപ്മിലി, അങ്കമാലി മേയ്ക്കാട് നി വാസികൾക്ക് അവൾ മാലാഖയാണ്. ദൈവം കൊണ്ടണ്ടുവന്നു തന്ന മാലാഖ. ആസാമിലെ വനാന്തരത്തിൽ ജനിച്ച രൂപ്മിലി ഇവിടെ എത്തിയതിന് പി ന്നിൽ ഒരു കഥയുണ്ടണ്ടണ്ട്. ഇരുപതാം വയസ്സിൽ ആസാമിലേക്ക് ട്രെയിൻ കയറിയ മേയ്ക്കാടുകാരനായ മിഥുൻ എന്ന ചെറുപ്പക്കാരന്റെ കഥ. അസാധാരണമായ ഒരു ദൈവിക നി യോഗം ശിരസാവഹിച്ചുകൊണ്ടണ്ട് ആസാമിലെ നിരക്ഷരരും പ്രാകൃതരു മായ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ തന്റെ കർമ്മജീവിതം തുടർന്ന ആ മകന്റെ ജീവിതകഥയുമായി നമ്മോടൊപ്പം സഹോദരി മെറീന ജോണി. ക്രിസ്തീയ സോദരിക്കു വേണ്ടണ്ടണ്ടി സഹോദരി ലൗലി ജോർജ് നടത്തിയ അഭിമുഖത്തിൽ നിന്നും.


ഓഡിയോ കേൾക്കാം:

Daivam Thanna Malakha / Interview(Lovely George)

Download Audio

> ആന്റീ, ആന്റിയുടെ മകൻ മിഥുൻ ജോണി, ആസ്സാമിൽ ഒരു കുട്ടിയെ മരണത്തിന്റെ കൊടും ഭീകരതയിൽ നിന്നും രക്ഷിച്ച സാഹചര്യങ്ങൾ മുഖ്യധാരാപത്രമാദ്ധ്യമങ്ങളിലെ ഒരു പ്രധാന വാർത്തയായിരുന്നു. ആ സാഹചര്യങ്ങളെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?
>> പറയാം… ജെറോം – സോൻഫി പടോർപി ദമ്പതികളുടെ നാലാമത്തെ മകളായിട്ടാണ് രൂപ്മിലി ജനിച്ചത്. മൂത്തവർ മൂന്നും ആൺകുട്ടികൾ. രൂപ്മിലിയുടെ ജനനത്തോടെ അമ്മ മരണപ്പെട്ടു. പ്രസവത്തിനിടെ അമ്മ മരിച്ചാൽ, അതോടൊപ്പം ജനിച്ച കുഞ്ഞും മരിക്കണമെന്നാണു കാർബി ഗോത്രവർഗ്ഗത്തിലെ ക്രൂരമായ ആചാരം. അമ്മയുടെ ശവസംസ്‌ക്കാര ചടങ്ങുകൾ നടക്കുമ്പോൾ കുട്ടിയെ കൂർപ്പിച്ച മുളങ്കമ്പുകളിൽ ജീവനോടെ കോർത്ത് മൃതദേഹത്തിന്റെ പാദത്തിനരികിൽ നാട്ടും. ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കുട്ടിയും മരിക്കും. പിന്നീട് അമ്മയോടൊപ്പം കുട്ടിയെയും സംസ്‌കരിക്കും. കുട്ടിയുടെ നെഞ്ചിൽ മുളങ്കമ്പ് കയറ്റി കൊല്ലണമെന്നാണു അവിടുത്തെ ഗോത്ര നിയമം. ഈ കുഞ്ഞിനെയും കൊല്ലുവാൻ അവർ തീരുമാനിച്ചു. വിവരമറിഞ്ഞ മിഥുൻ ഗ്രാമത്തലവനുമായി സംസാരിച്ചു. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്നു പറഞ്ഞെങ്കിലും വിട്ടുകൊടുക്കുവാൻ ആചാരം അവരെ അനുവദിച്ചിരുന്നില്ല. ആചാരപ്രകാരം പിതാവിന് കുട്ടിയെ ഏറ്റെടുക്കാനാകില്ല. ഏറ്റെടുത്താൽ ആ ഗ്രാമം വിട്ടുപോകണം. മാതാവിന്റെ ബന്ധുക്കൾക്ക് കുട്ടിയെ ഏറ്റെടുക്കുവാൻ ആചാരം അനുവദിക്കുന്നുണ്ടെങ്കിലും സാധാരണ നിലയിൽ അവർ അതിനു തയ്യാറാകില്ല. എങ്കിലും മിഥുന്റെ ആവശ്യപ്രകാരം കുട്ടിയെ കൊല്ലുന്നതിൽ നിന്നും ഗ്രാമത്തലവൻ പിന്മാറി. പിന്നീട് സർക്കാർ പ്രതിനിധികളെ സമീപിച്ച് കുഞ്ഞിന്റെ സംരക്ഷണത്തിനുള്ള വഴി തേടി, ഹമത്രേൻ മജിസ്ട്രേട്ടിന്റെ സാന്നിദ്ധ്യത്തിൽ കുഞ്ഞിന്റെ അച്ഛനും മിഥുനും കരാർ ഒപ്പിട്ടു. അങ്ങനെ അവൾ രൂപ്മിലി ഞങ്ങളുടെ കൈകളിലെത്തി. ക്രൂരമായ ഗോത്രാചാരത്തിൽ മരിക്കേണ്ടവളായിരു കുഞ്ഞിനെ ദൈവം രക്ഷിച്ചു. കാർബി ഗോത്രചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നത്. രൂപ്മിലിയെക്കുറിച്ചു ദൈവത്തിനു വലിയ പദ്ധതികളുണ്ട്.

> മകൻ മിഥുൻ ആസ്സാം എന്ന സ്ഥലം വേലയ്ക്കായി തിരെഞ്ഞെടുക്കുവാൻ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടായിരുന്നോ?
>> ആസാമിൽ സുവിശേഷകനായ സഹോദരൻ വി. കെ. സൈമൺ മുഖാന്തിരമാണ് മിഥുൻ ആസാമിലെ പ്രവർത്തനങ്ങളെക്കറിച്ച് അറിയുന്നതും അവിടേക്ക് പോകാൻ താൽപര്യം ജനിക്കുന്നതും. ആസ്സാം എന്നു കേട്ടപ്പോൾ ആദ്യം ഒരു പ്രയാസം എനിക്കു തോന്നിയെങ്കിലും അങ്ങോട്ടു പോകുവാനുള്ള മിഥുന്റെ താല്പര്യവും സന്തോഷവും എന്നിൽ വളരെയധികം ആത്മധൈര്യം ഉളവാക്കി. ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിഥുൻ ആസ്സാമിലേക്കു പോകുവാൻ തയ്യാറെടുക്കുന്നത്. അങ്ങനെ 20-ാം വയസ്സിൽ മിഥുൻ ആസ്സാമിലേക്കു പോയി. ഇപ്പോൾ 15 വർഷമായി മോൻ അവിടെ പ്രവർത്തിക്കുന്നു.

> എപ്പോഴാണ് മിഥുന് സുവിശേഷവേലയ്ക്കുള്ള താല്പര്യം ഉണ്ടായത്? എന്തായിരുന്നു അതിന്റെ പിന്നിലെ സാഹചര്യങ്ങൾ?
>> ഞങ്ങളുടെ മകൻ മിഥുൻ ചെറിയപ്രായം മുതൽ ഒരു അസാധാരണ വ്യക്തിത്വത്തിനു ഉടമയായിരുന്നു. സുവിശേഷവേലയ്ക്കായുള്ള താൽപര്യം അവനിൽ നേരത്തേ തന്നെ ഉണ്ടണ്ടായിരുന്നു. മോന്റെ പല സ്വഭാവരീതികളിൽ നിന്നും ഞങ്ങൾ അത് മനസ്സിലാക്കിയിരുന്നു. എല്ലാ ആളുകളുമായിട്ടും മിഥുൻ നന്നായി സഹകരിക്കുമായിരുന്നു. ആരുടെയും ആവശ്യങ്ങളിൽ മിഥുൻ ഒരു സഹായിയായിരുന്നു. എന്തിനെയും സമചിത്തതയോടെ നേരിടുന്ന സ്വഭാവം മിഥുനിൽ ഉണ്ടായിരുന്നു. മാത്രമല്ല തന്റെ ആത്മീയ ഗുരുവായ മല്ലപ്പള്ളി അപ്പച്ചനോടൊപ്പം (ജോൺ ഫിലിപ്പ്) പല സ്ഥലങ്ങളിലും സുവിശേഷം അറിയിക്കുവാനും ലഘുലേഖ കൊടുക്കുവാനും മിഥുൻ പോവുക പതിവായിരുന്നു. ചിലപ്പോൾ നേവിയിൽ പോകണമെന്നൊക്കെ പറയുമായിരുന്നെങ്കിലും കൂടുതൽ താല്പര്യം സുവിശേഷവേലയ്ക്കായിരുന്നു.

> കാർബിയെക്കുറിച്ച് വിശദീകരിക്കാമോ?
>> ഞങ്ങൾ പല പ്രാവശ്യം കുടുംബമായി കാർബിയിൽ പോയിട്ടുണ്ട്. വളരെ ദയനീയമാണ് കാർബിയിലെ ജനജീവിതം. നല്ല തണുപ്പുള്ള പ്രദേശമാണത്. കൃഷി മാത്രമാണ് അവിടുത്തെ ഉപജീവനമാർഗ്ഗം. നെല്ല് കൃഷി ചെയ്ത് കഞ്ഞിയാക്കി കഴിക്കും. കറിയായി ഇലകൾ മാത്രം. അവിടുത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വൈദ്യുതിയോ ചികിത്സാസൗകര്യങ്ങളോ ഇല്ല. വന്യമൃഗങ്ങളുള്ള കാട്ടിലൂടെ മണിക്കൂറുകൾ നടന്നു വേണം യാത്ര ചെയ്യുവാൻ. മിഥുൻ ചെന്ന ശേഷം അവിടെ ഒരു സ്‌കൂൾ പ്രവർത്തനം തുടങ്ങി. ഇപ്പോൾ 26 കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നു. ഗ്രാമത്തിലൂടെയുള്ള യാത്ര വളരെ ദുഷ്‌ക്കരമായിരുന്നു, എന്നാൽ അവിടെ ഇപ്പോൾ റോഡ് സൗകര്യം വന്നു. കഴിഞ്ഞവർഷം ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന നെല്ലു കുത്തുന്ന യന്ത്രം സഹോദരന്മാർ മുഖാന്തിരം അവിടെ ലഭിച്ചു. വിദ്യാഭ്യാസമില്ലാത്ത ജനങ്ങളാണു അവിടെയുള്ളത്. ആചാരങ്ങൾക്കാണു അവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.

> കാർബി ഗോത്രവർഗ്ഗക്കാരുമായി മിഥുന് എങ്ങനെ അടുത്തിടപഴകാൻ സാധിച്ചു?
>> ”ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു” എന്ന വചനം പോലെ അവിടെ ചെന്നു എന്തും ചെയ്യുവാൻ മിഥുൻ തയ്യാറായി. പെട്ടെന്നു ആളുകളുമായി സഹകരണത്തിലാകുന്ന ഒരു സ്വഭാവമാണ് മിഥുന്റേത്. അവിടുത്തെ ഭാഷ അറിയാത്തവർക്കു അവിടെ തുടരാൻ സാധിക്കില്ല. ഗോത്രത്തലവന്മാരിലൊരാൾ നിനക്കിവിടുത്തെ ഭാഷ അറിയില്ലെങ്കിൽ ഈ ദേശം വിട്ടു പോകണം എന്നു പറഞ്ഞിരുന്നു. അതുകൊണ്ട് എന്തുവന്നാലും ജീവൻ തന്നേ നഷ്ടപ്പെട്ടാലും കാർബി ഭാഷ പഠിക്കുവാൻ തന്നെ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് 10-ാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്കു ട്യൂഷൻ എടുക്കുവാൻ മിഥുന് അവസരം ലഭിച്ചത്. അത് ദൈവം ഒരുക്കിയ ഒരു വഴി ആയിരുന്നു. ഓരോ വസ്തുക്കളുടെയും പേരുകൾ അവരോട് ചോദിച്ചും അവരെക്കൊണ്ട് പറയിച്ചും മിഥുൻ അവരുടെ ഭാഷ പഠിക്കുവാൻ തുടങ്ങി. മലേറിയ ബാധിച്ച് കൂടുതൽ പേരും അവിടെ മരിക്കുകയാണ്, മരുന്നു അവർ ഉപയോഗിക്കാറില്ല. മിഥുൻ അവർക്ക് നാട്ടിൽ നിന്നും മരുന്നെത്തിച്ചു കൊടുക്കുമായിരുന്നു. അങ്ങനെ പലരും മരണത്തിൽ നിന്നും രക്ഷപെടുവാൻ തുടങ്ങി. മാത്രമല്ല അവർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കി അവരോടൊപ്പം നില്ക്കുവാൻ മിഥുന് കഴിഞ്ഞു.

> ഒരു അമ്മ എന്ന നിലയിൽ മകന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
>> എല്ലാ മഹത്വവും ദൈവത്തിന് അർപ്പിക്കുന്നു. അങ്ങേയറ്റം സന്തോഷവും തികഞ്ഞ ചാരിതാർത്ഥ്യവുമുണ്ട്. ഈ 15 വർഷത്തിനുള്ളിൽ 34 പ്രാവശ്യമാണ് മിഥുന് മലേറിയ വന്നത്. കാലാവസ്ഥയുടെ വലിയ ബുദ്ധിമുട്ടും യാത്രാക്ലേശങ്ങളും എല്ലാമുണ്ട്. എന്നിട്ടും അവിടെ നില്ക്കുന്നത് ദൈവകൃപയാലാണ്. തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം മിഥുന് വ്യക്തമായി അറിയാം. മകൻ അവിടെ ചെന്നതിനു ശേഷം ഞങ്ങൾക്കയച്ച കത്ത് ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവിടുത്തെ എല്ലാ സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായി എഴുതിയതിനു ശേഷം എന്നോടായി മോൻ പറഞ്ഞ ചില വാചകങ്ങൾ ഇങ്ങനെയായിരുന്നു: ”ഇതൊക്കെ പറഞ്ഞതിന്റെ സാരം ഗ്രഹിച്ചുകാണുമല്ലോ. മനസ്സിൽ അനേകം ചോദ്യങ്ങളും ആശങ്കകളും ഉയരുന്നുണ്ടാകാം. ഒറ്റ ഉത്തരം മാത്രം. ദൈവത്തെക്കാൾ ഉപരിയായി എന്നെ സ്നേഹിക്കരുത്. കഠിനവാക്കായിരിക്കാം. ഉൾക്കൊള്ളുവാൻ ശ്രമിക്കുക. ദൈവം സഹായിക്കട്ടെ. കരയുന്ന ഒരു മമ്മിയെയല്ല, 94 -ലെ ആ ധീരവനിതയായ വിശ്വാസത്തിൽ ദൃഢതയുള്ള മെറീന ജോണിയെയാണ് എനിക്കിഷ്ടം. അതു ഞാൻ പ്രതീക്ഷിക്കുന്നു”. ഈ വാക്കുകളാണ് എന്റെ ധൈര്യം.

> എന്തായിരുന്നു 94-ന്റെ പ്രത്യേകത?
>> കത്തോലിക്കാ വിശ്വാസികളായിരുന്നു ഞങ്ങൾ. 1994 ൽ ഞങ്ങളുടെ മകൾക്ക് (മെൽബ ജോണി) തീപ്പൊള്ളലുണ്ടായി. മണ്ണെണ്ണ വിളക്കിൽ നിന്നും കഴുത്തിലേക്കുണ്ടായ തീപ്പൊള്ളലിലൂടെ മോളുടെ ജീവിതം തകർന്ന അവസ്ഥയിലായിരുന്നു. പല ആശുപത്രികളിലും കാണിച്ചു ഫലം ഉണ്ടായില്ല, ആയുർവേദ ചികിത്സകളും നടത്തിയിരുന്നു. ആ വിഷയത്തിൽ ഞങ്ങൾ വളരെയധികം ഭാരപ്പെട്ടു.
മറ്റൊരാളുടെ സഹായമില്ലാതെ അവൾക്കു ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. അവളെക്കുറിച്ചു മുമ്പോട്ടു ഒന്നും ചിന്തിക്കുവാൻ സാധിക്കുമായിരുന്നില്ല. ഞാൻ ആ സമയങ്ങളിൽ ഇയ്യോബിന്റെ പുസ്തകം വായിക്കുവാൻ തുടങ്ങി. അതിലെ ഓരോ വചനങ്ങളും എന്നിൽ പ്രതീക്ഷ ഉളവാക്കി. ഒന്നാം അദ്ധ്യായം മുതൽ ജീവിതത്തിൽ നഷ്ടപ്പെടലുകൾ അനുഭവിക്കുന്ന ഇയ്യോബിന് അവസാന അദ്ധ്യായമാകുമ്പോഴേക്കും നഷ്ടപ്പെട്ടവയെല്ലാം തിരികെ ലഭിക്കുന്നതായിട്ട് കാണുന്നു. ആ ദൈവത്തോട് ഞാനും നിലവിളിക്കാൻ തുടങ്ങി. അപ്പോഴാണ് എറണാകുളം സിറ്റി ഹോസ്പിറ്റലിൽ ജർമ്മനിയിൽ നിന്നും വരുന്ന ഡോക്ടർമാർ സൗജന്യമായി പ്ലാസ്റ്റിക് സർജറി ചെയ്തു കൊടുക്കുന്ന വിവരം ഞങ്ങൾ അറിഞ്ഞത്. അപ്പോഴത്തെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഈ വിവരം ഞങ്ങൾക്കു വലിയ ആശ്വാസം തരുന്നതായിരുന്നു. കാരണം അച്ചാനു (ഭർത്താവ്, സുവിശേഷകൻ പി. വി. ജോണി) ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടിരുന്നു. നാലു ഓപ്പറേഷനുകളാണ് അവർ നിർദ്ദേശിച്ചത്. ഓപ്പറേഷൻ നടന്നാലും വലിയ പ്രയോജനമുണ്ടാവുകയില്ല എന്ന ഡോക്ടർമാരുടെ വാക്കും ഞങ്ങളെ മാനസ്സികമായി ഏറെ തളർത്തി. പക്ഷേ, ഓപ്പറേഷൻ നടന്നു, അതു നൂറു ശതമാനവും വിജയമായിരുന്നു. ദൈവം ഞങ്ങളെ ഓർത്തു. ആ സമയങ്ങളിൽ യോഹന്നാൻ: 4:1,2 വാക്യങ്ങളിലൂടെ ദൈവം എന്നോടു സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ മനസിലാക്കിയ ദൈവവചനങ്ങളുടെ അടിസ്ഥാനത്തിൽ കത്തോലിക്കാ വിശ്വാസാചാരങ്ങളിൽ എനിക്ക് തുടരുവാൻ കഴിയാതെ വന്നു. ദൈവത്തിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ, യേശുക്രിസ്തുവിനെ മാത്രം അംഗീകരിച്ചുകൊണ്ടണ്ടു, വിശ്വാസത്താൽ ഞാൻ മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. അങ്ങനെ അങ്കമാലി ടൗൺ ബ്രദറൺ ചർച്ചിനോട് ചേർന്നു. പിന്നീട് 1995 മെയ് 5-ന് കർത്താവിനെ ജലത്തിൽ സാക്ഷീകരിച്ചു. അപ്പോൾ അച്ചായൻ വിശ്വാസത്തിലേക്കു വന്നിരുന്നില്ലെങ്കിലും, പിന്നീട് അച്ചായനും വിശ്വാസത്തിലേക്കു വന്നു.

> മകൾ ഇപ്പോൾ എവിടെയാണ്?

>> മകൾ മെൽബ, കുടുംബമായി തിരുവനന്തപുരത്താണ്. തീപ്പൊള്ളലിനെ തുടർന്ന് ധാരാളം പ്രതിസന്ധികൾ അവളുടെ ജീവിതത്തിലും ഉണ്ടണ്ടായി. എന്നാൽ ദൈവം തക്കസമയത്ത് അതിശയകരമായി പ്രവർത്തിച്ചു. എം.കോം വരെ പഠിക്കുവാൻ ദൈവം സഹായിച്ചു. അവൾ വിവാഹിതയായി, ഭർത്താവ് സജി മാത്യൂസ്, രണ്ടു കുട്ടികളുണ്ട്.

> കുഞ്ഞുമായുള്ള സന്തോഷനിമിഷങ്ങൾ പങ്കുവെയ്ക്കാമോ?
>> രൂപ്മിലി ഞങ്ങളുടെ കുട്ടിയാണ്. അവളെ സംരക്ഷിക്കുവാൻ ദൈവം ഞങ്ങളെ ഏല്പിച്ചിരിക്കുകയാണ്. വളരെ പെട്ടെന്നാണ് കുഞ്ഞ് ഞങ്ങളുമായി അടുത്തത്. എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും പ്രതികരിക്കാനും അവൾക്കു കഴിയുന്നുണ്ട്. രൂപ്മിലി ഇവിടെ എത്തുമ്പോൾ ആരോഗ്യക്കുറവുണ്ടായിരുന്നു. ഇപ്പോൾ എല്ലാം മാറി. രൂപ്മിലി സന്തോഷവതിയാണ്, ഒപ്പം ഞങ്ങളും.

> ക്രിസ്തീയ സോദരിയിൽ ഉൾപ്പെടെ വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ ആന്റി ലേഖനങ്ങൾ എഴുതുന്നുണ്ട്, എങ്ങനെയാണ് എഴുത്തിന്റെ മേഖലയിലേക്ക് ആന്റി എത്തിയത്?
>> ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എഴുതിത്തുടങ്ങിയത്. ചെറിയ പ്രായം മുതൽ എഴുത്തിനോടും വായനയോടും താല്പര്യം ഉണ്ടായിരുന്നു. ഒരിക്കൽ ചൊറുക്ക വിറ്റു നടക്കുന്നവരുടെ കുട്ടികൾ ചോറുണ്ടോ എന്നു ചോദിച്ചു ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവരെ കണ്ടപ്പോൾ എനിക്കു വലിയ വിഷമം തോന്നി. അന്നു ഞാൻ അവരുടെ ജീവിതരീതി അനുബന്ധമാക്കി ‘ചൊറുക്ക’ എന്ന പേരിൽ ലേഖനം എഴുതി അന്നുണ്ടായിരുന്ന ‘പൗരസമിതി’ എന്ന സെക്കുലർ മാസികയിൽ പ്രസിദ്ധം ചെയ്തു. രക്ഷിക്കപ്പെട്ടതിനു ശേഷം ഞാൻ എന്റെ കർത്താവിനെക്കുറിച്ചും അവിടുത്തെ മഹത്വത്തെക്കുറിച്ചും സ്ഥിരമായി എഴുതുവാൻ തുടങ്ങി, ഇന്നും അതു തുടരുന്നു.

> ആന്റി നല്ലൊരു ഗാനരചയിതാവുമാണ്, ആന്റിയുടെ ഗാനങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് ”നാൾതോറും ഭാരം ചുമക്കുവാൻ”. ആ ഗാനത്തിന്റെ പശ്ചാത്തലം ഒന്നു വിശദമാക്കാമോ?
>> 60 പാട്ടുകളാണ് ഞാൻ എഴുതിയിട്ടുള്ളത്. അതിൽ പത്തു പാട്ടുകൾ ‘യേശു എൻ രക്ഷകൻ’ എന്ന സിഡിയിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. മോളുടെ ജീവിതത്തിലുണ്ടായ പ്രയാസങ്ങളും അവളുടെ ഭാവി എന്താകും എന്ന ചിന്തയും ജീവിതത്തിലുടനീളം നേരിട്ട വിഷമസന്ധികളെല്ലാം കോർത്തിണക്കിയാണ് ഈ ഗാനം രൂപം കൊണ്ടത്.

> ക്രിസ്തീയ സോദരിയിലെ വായനക്കാരായ സഹോദരിമാരോട് എന്താണ് പറയുവാനുള്ളത്?
>> വിശ്വാസം വാക്കിൽ മാത്രം ആകരുത്, വിശ്വാസത്തോടു കൂടെ പ്രവൃത്തിയും വേണം. അതിനു വേണ്ടി കഷ്ടം സഹിക്കണം. പ്രസംഗിച്ചാൽ മാത്രം പോരാ, അതു ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും വേണം.

[തയാറാക്കിയത്‌: ലൗലി ജോർജ്ജ്‌]

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly