രണ്ടു പുസ്തകങ്ങള്‍ കണ്ടുമുട്ടി, പേരില്‍ മാത്രം ‘ബുക്ക്’ ഉള്ള ഫേസ്ബുക്ക് ആപ്പും പിന്നെ പുസ്തകങ്ങളുടെ പുസ്തകമായ സത്യവേദപുസ്തകവും. അവര്‍ തമ്മില്‍ സംസാരിക്കുന്നത് ഒന്ന് ശ്രദ്ധിക്കാം…

Facebook: ഹലോ….. ഇതെന്താ ആകെ ചട്ട കീറി ഇരിക്കുന്നത്, ഇതൊക്കെ ഇപ്പൊള്‍ ആരേലും നോക്കാറുണ്ടോ? പുസ്തകങ്ങള്‍ ഒക്കെ ഔട്ട് ഡേറ്റെഡ് ആയി, നിങ്ങള്‍ ഇത് ഇതേവരെ അറിഞ്ഞില്ലേ?
Bible: ഹലോ.. ഒരിക്കലും outdated ആവാത്തതും പ്രസക്തി നഷ്ടപ്പെടാത്തതും ആയ പുസ്തകമാണ് ഞാന്‍..
Facebook: ഈ new gen പിള്ളേര് നിങ്ങളെ മൈന്‍ഡ് ചെയ്യാറുണ്ടോ?
Bible: എനിക്ക് തലമുറകളുടെ പരിധി ഇല്ല.. ഞാന്‍ എത്ര തലമുറകള്‍ കണ്ടിട്ടുണ്ട് എന്ന് അറിയാമോ? എത്ര മഹാന്മാരുടെ ജീവിതം മാറ്റി മറിച്ചിട്ടുണ്ട് എന്ന് അറിയാമോ? ഏതു തലമുറയിലും വേണ്ട ആളുകള്‍ക്ക് ഉള്ളത് എന്നില്‍ ഉണ്ട്.
Facebook: എന്നെ പോലെ hashtag ഇട്ടു ലോകത്തെ സ്വാധീനിക്കാന്‍ കഴിയുമോ?
Bible: കൊള്ളാം എന്നെ പോലെ വായിക്കാനും, പഠിക്കാനും, ആളുകളുടെ ജീവിതത്തെ സ്വാധീനിക്കാനും കഴിയുന്ന വേറെ ഒരു ഗ്രന്ഥവും ഇല്ല കുഞ്ഞേ..
Facebook: എന്നാലും ഈ ലുക്ക് ഒക്കെ കുറച്ച് ഓള്‍ഡ് ഫാഷന്‍ ആണ്, കറുത്ത ബൈന്‍ഡ്…
Bible: എന്റെ ഇപ്പോള്‍ ഉള്ള രൂപങ്ങള്‍ താങ്കള്‍ കണ്ടിട്ടില്ല എന്ന് തോന്നുന്നു, ലോകത്തില്‍ ഉള്ള ഏതു പുസ്തകത്തിനോടും കിട പിടിക്കുന്ന രീതിയില്‍ ആണ് ഇപ്പോള്‍ ഞാന്‍ ഇറങ്ങുന്നത്. നിങ്ങള്‍ നിങ്ങളുടെ content, പോളിസി തുടങ്ങിയവ മാറ്റുമ്പോള്‍, ലോകാരംഭം മുതല്‍ മാറ്റമില്ലാത്ത content ആണ് എന്നില്‍ ഉള്ളത്. പിന്നെ look അല്ലല്ലോ കാര്യം.
Facebook: എന്നാലും എന്നെ പോലെ അനേകായിരം കൂട്ടുകാരെ പരിചയപ്പെടുത്താന്‍ സാധിക്കുമോ?
Bible: ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന യഥാര്‍ത്ഥ സ്നേഹം കാണിക്കുന്ന, സ്വന്ത ജീവനേക്കാള്‍ ഏറെ നമ്മെ സ്നേഹിച്ചു നമുക്ക് വേണ്ടി സ്വന്ത ജീവനെ കുരിശില്‍ ബലി കഴിച്ച യേശു കര്‍ത്താവിനെ ഞാന്‍ കാണിച്ചു തരാം.
Facebook: എന്റെ പോലെ motivational stories ഒക്കെ വേറെ എവിടെ കിട്ടും?
Bible: നിങ്ങള്‍ക്ക് തെറ്റി, എന്നില്‍ മുഴുവന്‍ അനുകരിക്കാന്‍ യോഗ്യമായ ദൈവത്തിന്റെ ആത്മാവിനാല്‍ രേഖപ്പെടുത്തപ്പെട്ട മനുഷ്യ ജീവിതം ആണ്. ചിലത് മുന്നറിയിപ്പ് ആയിട്ട്, ചിലത് ഉപദേശമായും തിരുത്തലിനായും ഗുണംവരുത്തുന്നതിനായും ഉള്ളതാണ്. മനുഷ്യന് തന്റെ ഏത് വിഷമത്തിലും, സന്തോഷത്തിലും ആശ്രയിക്കാവുന്ന ഒരു ഗ്രന്ഥമാണ് ഞാന്‍.
Facebook: Interesting! പക്ഷേ ഈ ഇലക്ട്രോണിക് യുഗത്തില്‍ ആരാണ് ഇതിനൊക്കെ മിനക്കെടുന്നത്, മനുഷ്യര്‍ക്ക് വേണ്ടത് നേരംപോക്ക്, പൊതു വിജ്ഞാനം, രാഷ്ട്രീയം ഒക്കെ ആണ്, ഇതിനിടയില്‍ പുസ്തക വായന ഒക്കെ കണക്കാ..
Bible: ഏതു മനുഷ്യനും എപ്പോളും ആവശ്യമുള്ളത് എന്നില്‍ ഉണ്ട്. പിന്നെ ഈ വാക്യം കേട്ടിട്ടില്ലേ… ഒരു മനുഷ്യന് സര്‍വലോകവും നേടിയാലും തന്റെ ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്ത് പ്രയോജനം. മനുഷ്യന്റെ ആത്മാവിനെ നേടാന്‍ ജീവന് വച്ച ജീവ നായകനെ ഞാന്‍ പരിചയപ്പെടുത്തി തരാം, നാം മറന്നപ്പോള്‍ നമ്മെ മറക്കാതെ സ്നേഹിക്കുന്ന ജീവന് തന്നു സ്നേഹിക്കുന്ന നല്ല സ്നേഹിതനെ നിങ്ങള്‍ക്ക് എന്നിലൂടെ കാണാം. പിന്നെ ഇപ്പൊള്‍ ഞാന്‍ എല്ലാ ഇലക്ട്രോണിക് മീഡിയയിലും ലഭ്യമാണ്. ജന്മം കൊണ്ട് നൂറ്റാണ്ടുകള്‍ ആയെങ്കിലും ഇപ്പോളും ഞാന്‍ നിങ്ങളെക്കാള്‍ ഒരു പടി മുന്നില്‍ ആണ്.
Facebook: നിങ്ങളോട് സംസാരിച്ച് സമയം പോയി, എന്നാലും ഒരുപാട് കാര്യങ്ങള്‍ എനിക്കും മനസ്സിലാക്കുവാന്‍ സാധിച്ചു..
Bible: ഒരു കാര്യവും കൂടി, താങ്കളില്‍ കൂടിയും ഈ എന്നിലെ ദൈവ വചനം പങ്കുവയ്ക്കപ്പെടുന്നുണ്ട്.
ഇത് വായിക്കുന്ന കൂട്ടുകാരോട് ഒരു കാര്യം, FB നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ലോകപരമായി കാണിച്ചും പറഞ്ഞും തരും, കൂട്ടുകാരെയും തരും. എന്നാലും നമ്മുടെ ജീവനും ആത്മാവിനും വേണ്ടത് ലഭിക്കാനും ജീവനെ നിത്യ നരകത്തില്‍ നിന്ന് വീണ്ടെടുക്കാനും like ഉം share ഉം പോര, യേശു കര്‍ത്താവ് തന്നെ വേണം. യേശു കര്‍ത്താവിനെ നിങ്ങളുടെ കര്‍ത്താവായി കര്‍ത്താവായി സ്വീകരിച്ചാല്‍ ദൈവം നിങ്ങളെ മക്കളായി സ്വീകരിക്കും. അവിടുന്ന് നിങ്ങളുടെ സ്നേഹിതനായി മാറും. സ്വര്‍ഗ്ഗം നിങ്ങളുടെ അവകാശവും… ചിന്തിക്കൂ…