ക്രിസ്തീയ സോദരി

Showing: 1 - 10 of 16 RESULTS
Interviews

പ്രാർത്ഥനാ പുത്രി ടെഫില്ല

അസാധാരണമായ ജീവിതാനുഭവങ്ങളുടെ കഥ പറയുകയാണ് സിസ്റ്റര്‍. ടെഫില്ല മാത്യു. ദൈവം നല്കിയ അനുഗ്രഹങ്ങളില്‍ തൃപ്തരല്ലാത്തവരും ഇല്ലാത്തതിനെ ചൊല്ലി പരിഭവിക്കുകയും ചെയ്യുന്നവരാണ് നാമോരുരുത്തരും. ജീവിതത്തിന്റെ പരുപരുത്ത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അത് ദൈവനിയോഗമായി തിരിച്ചറിയുകയും അവയെ പ്രവര്‍ത്തിപഥത്തിലെത്തിക്കുവാന്‍ കര്‍മ്മോത്സുകയായി നില്ക്കുന്ന സഹോദരി, സോദരിയോടു സംസാരിക്കുന്നു…. ടെഫില്ല മാത്യു, ടെഫില്ല എന്നത് ഒരു …

Articles & Notes

ഇനിയും മാറാത്ത ദുരന്തങ്ങള്‍…

ദുരന്തങ്ങള്‍ ഇനിയും മാറിയിട്ടില്ല. ഒന്നിനെ പുറകേ ഒന്നായി മാറി മാറി വരുന്ന ദുരിതങ്ങള്‍. മഹാമാരി ഏല്പിച്ച ആഘാതത്തില്‍ നിന്നും കരകയറും മുമ്പേ മഴ ദുരിതമായി പെയ്തിറങ്ങി. കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും ആര്‍ത്തലച്ച പേമാരി വരുത്തിവച്ച നാശനഷ്ടങ്ങള്‍ അനവധിയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, ഡാമുകള്‍ തുറന്നു, മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം …

Articles & Notes

അമരം

അന്നു സന്ധ്യയായപ്പോള്‍ അവര്‍ അക്കരക്കു പോയി. ഏറെ വിഷമകരമായ ഒരു യാത്ര. ഗുരുവിനൊപ്പമുള്ള ഓരോ യാത്രകളും അവര്‍ക്ക് സന്തോഷകരമാണ്. പക്ഷേ ഈ പ്രാവശ്യം ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. ഗലീലക്കടലില്‍ കൊടുങ്കാറ്റുണ്ടാകുന്നത് സാധാരണമാണ്. അവരില്‍ മിക്കപേരും മീന്‍പിടുത്തക്കാരായതുകൊണ്ട് അവര്‍ക്ക് അത് അറിവുള്ളതുമാണ്. കടലിനപ്പുറം മറ്റൊരു ലോകത്തെക്കുറിച്ച് …

Articles & Notes

Turn crisis into opportunity – പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുക

‘ബുദ്ധിമുട്ടുകള്‍ മനുഷ്യന് ആവശ്യമാണ്.. എന്തുകൊണ്ടെന്നാല്‍ വിജയം ആഘോഷിക്കാന്‍ അത് അത്യാവശ്യമാണ്..’ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളാണിവ. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളെ അതിജീവിക്കുവാന്‍ മലയാളികള്‍ ഏറ്റെടുത്ത ഉദ്യമമായിരുന്നു കൃഷി. വീട്ടുമുറ്റത്തും വീടിനകത്തും ടെറസ്സിലും ക്യാരി ബാഗുകളിലും വിത്തു വിതച്ച് ഓരോരുത്തരും കര്‍ഷകരായി മാറി. വീടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന സ്ത്രീകള്‍ …

Writings - രചനകൾ

അവഗണിക്കാനാവാതെ ഓൺലൈൻ

രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. മനുഷ്യസാദ്ധ്യമായ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളെയും നിഷ്പ്രഭമാക്കികൊണ്ട് കോവിഡ് – 19 അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത വൈറസ് എന്ന കുഞ്ഞുവില്ലന്‍ അനേകം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. മക്കളെ നഷ്ടമാകുന്ന മാതാപിതാക്കളും മാതാപിതാക്കളെ നഷ്ടമാകുന്നതു വഴി അനാഥത്വം പേറുന്ന കുട്ടികളും …

Articles & Notes

ദൈവം ഉപയോഗിച്ച മറിയ

തിരുവചനത്തിലെ ഏറെ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രമാണ് യേശുക്രിസ്തുവിന്റെ അമ്മ മറിയ. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കു വന്ന, യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ട സ്ത്രീ. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ എന്ന പദവിയും മറിയയ്ക്കു മാത്രം (ലൂക്കോ: 1:48). ദൈവം പ്രത്യേക ഉദ്ദേശത്തോടെ നിയോഗിച്ചാക്കുന്നവര്‍ക്ക് അനുവദിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നതിന് …

Articles & Notes

ഒന്നായി മുന്നോട്ട്

ഓരോ പുലരിയും ഒരോ പ്രതീക്ഷകളാണ്, പ്രതീക്ഷയുടെ കിരണങ്ങള്‍ മനുഷ്യനെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഈ സമയവും കടന്നുപോകുമെന്ന പ്രതീക്ഷയോടെ നമ്മള്‍ 2021 – നെ വരവേറ്റത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ തന്നിട്ടാണ് 2020 പടിയിറങ്ങിയത്. പോയവര്‍ഷം ഏല്പിച്ച ആഘാതം ചെറുതല്ല. …

Articles & Notes

തിരിച്ചറിവ്

”ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ?” ഗുരു ശിഷ്യരോടായി ചോദിച്ചു. (മത്താ:16:9, 22:29) പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്‍വിന്‍ എന്ന് ഗുരു പറയുമ്പോള്‍ തങ്ങള്‍ അപ്പം എടുക്കാന്‍ മറന്നു പോയതുകൊണ്ട്, പരിശന്മാരുടെയും സദൂക്യരുടെയും പക്കല്‍ നിന്നുള്ള അപ്പം വാങ്ങുന്നത് വിലക്കുകയാണെന്നാണ് അവര്‍ കരുതിയയെന്നു അനുമാനിക്കാം. യേശുവിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ള …

Articles & Notes

ഈ സമയവും കടന്നുപോകും

സമകാലിക ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ദുരന്തമാണ് കോവിഡ് – 19 എന്ന മഹാവ്യാധി. സമസ്തമേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ മഹാവിപത്ത്. ബുദ്ധിവൈഭവത്തിലും നൂതന സാങ്കേതികരംഗങ്ങളിലും മികച്ച വിജയം കൈവരിച്ച മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് സമ്മതിക്കേണ്ട ഒരു സമയം. സ്ഥിതിഗതികള്‍ ഇപ്പോഴും ആശങ്കാജനകമായി തന്നെ തുടരുകയാണ്. കോവിഡ് മൂലം വേദനാജനകമായ …

Articles & Notes

ഒന്നിച്ചു നീങ്ങാം, ഒരുമയോടെ

സാര്‍സ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് COVID 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് രോഗം. ചൈനയിലെ വുഹാനില്‍ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് – 19 ഒരു മഹാവ്യാധിയായി ലോകം മുഴുവന്‍ പടരുകയായിരുന്നു. രോഗവ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം പാലിക്കുക, …