The National Mental Health Survey (NHMS) estimated that about 3.5% of India’s population suffered from some form of stress or anxiety-related disorder. In which females were more likely to be impacted by anxiety as compared to males. Reasons may contrast; conversely some studies have shown that women are more liable to ruminate. Rumination is when …
ഓർമ്മപ്പെടുത്തൽ
ജോലി സംബന്ധമായ തിരക്കുകൾ നിമിത്തം ചില ദിവസങ്ങളിൽ അവൾ താമസിച്ചാണ് ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും. താമസിച്ച് എഴുന്നേല്ക്കുന്ന ദിവസങ്ങളിൽ ഡാഡി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മോളെ.. നീ.. പ്രാർത്ഥിച്ചോ? ബൈബിൾ വായിച്ചോ? എന്നൊക്കെ. തലേദിവസത്തെ ജോലിഭാരവും ശാരീരിക ക്ഷീണവും നിമിത്തം ഉറക്കത്തിന്റെ ആലസ്യം ഇനിയും വിട്ടുണരാത്ത അവളിലേക്ക് ഈ ചോദ്യം ഒരു തീയമ്പുകണക്കെയാണ് പതിക്കുന്നത്. സ്ഥിരമായി ചെയ്തു വരുന്ന ഒരു കാര്യം ചെയ്യാഞ്ഞതിലോ ചെയ്യാൻ മറന്നുപോയതിലോ ഉള്ള കുറ്റബോധത്തോടെ ഡാഡിയുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുന്ന മിടുക്കി കുട്ടി. അവൾക്ക് …
വിശ്വസ്ത ദാസൻ,നല്ല വേലക്കാരൻ
എന്റെ പേര് മിനി സാബു, ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ – മുളക്കുഴയിൽ കുഴീപൊയ്കയിൽ വീട്ടിൽ അച്ചുതന്റെയും ശാരദയുടെയും മൂത്തമകളാണ് ഞാൻ. ഹൈന്ദവ ആചാരപ്രകാരം ജീവിച്ച ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാ ആചാരങ്ങളും കൃത്യമായി ആചരിച്ചു പോരുന്ന തീവ്രഹിന്ദു വിശ്വാസികളായിരുന്നു ഞങ്ങൾ. അമ്പലത്തിലെ പ്രത്യേക പൂജകളിലും വർഷാവർഷം നടക്കുന്ന ഉത്സവങ്ങളിലും അമ്പലത്തിലേക്കുള്ള നേർച്ചകളും കാഴ്ചകളും മുടങ്ങാതെ കൊടുത്തിരുന്നു. കുളിച്ച് കുറി തൊട്ട് തുളസി കതിർ മുടിയിൽ ചൂടി ഈശ്വരനെ തൊഴുത്, ദീപാരാധനയും കണ്ട് മടങ്ങുമ്പോൾ പരിശുദ്ധി ലഭിച്ചതായി ഞങ്ങൾ …
മനസ്സറിഞ്ഞ് മക്കളെ വളർത്താം
പിറന്നുവീഴുന്ന ഓരോ കുഞ്ഞും ഒരു തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആ കുഞ്ഞിനെ വളർത്തുന്നതിൽ മാതാപിതാക്കൾ എത്രമാത്രം അവബോധം ഉള്ളവരായിരിക്കണം. ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചതിനു ശേഷം അവർക്ക് നൽകിയ ആദ്യത്തെ കൽപ്പനയും അനുഗ്രഹവുമാണ് “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവീൻ” എന്ന് (ഉല്പ: 2:38). കുഞ്ഞുങ്ങൾ യഹോവ നൽകുന്ന അവകാശവും പ്രതിഫലവുമാണ്. ഓരോ മാതാപിതാക്കളും ഈ അനുഗ്രഹത്തിന്റെ ഭാഗമാകയാൽ അവരെ പോറ്റിപ്പുലർത്തേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ഉണ്ട്. മക്കളെ ശരിയായ ദിശയിൽ വളർത്തിക്കൊണ്ടു വരുവാൻ മാതാപിതാക്കൾ അവരുടെ …
ഒരു പുനരുജ്ജീവനംസാധ്യമോ?
വളരെ സന്തോഷത്തോടെ കളിച്ചു ചിരിച്ചുകൊണ്ടാണവർ അന്നും ഒരുമിച്ചു ഉറങ്ങാൻ പോയത്. ചിലർ ചേർന്ന് അവരെ കണ്ടെത്തുമ്പോഴും അവർ കെട്ടിപ്പുണർന്നു തന്നെയായിരുന്നു. ശ്വാസം നിലച്ചിരുന്നു എന്നു മാത്രം. തേയില തോട്ടത്തിലെ കഷ്ട്പ്പാടുകളിൽ നിന്നു ഏക മകളെയെങ്കിലും മോചിപ്പിക്കാൻ ആഗ്രഹിച്ചാണ് അവർ അവളെ നേഴ്‌സിംഗ് പഠിപ്പിച്ചത്. പഠനം കഴിഞ്ഞ് അവൾ യു.കെ യിൽ ജോലി ചെയ്യുമ്പോൾ വിചാരിച്ചു കാര്യമായി അപ്പനും അമ്മക്കും ഇതുവരെ ഒന്നും കൊടുത്തിട്ടില്ല. അതുകൊണ്ടു ഇത്തവണത്തെ അപ്പന്റെ ജന്മദിനം ആഘോഷിക്കണം. സമ്മാനങ്ങളും കൊടുത്ത് അപ്പന്റെ ജന്മദിനം ആഘോഷിച്ചു …
ആന്തരീക മൂല്യങ്ങളെ ആർജിക്കാം
‘എന്തൊരു സുന്ദരിയാ ആ കുട്ടി’, ‘ഹോ അവളുടെ പാചകം ഗംഭീരം തന്നെ’, ‘ഒന്നും മിണ്ടില്ലാത്ത ഒരു പാവം പെൺകുട്ടി’… നമുക്ക് ഈ വാചകങ്ങളെല്ലാം പരിചിതങ്ങൾ അല്ലേ? പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് സുലഭമായി, ‘പ്രയാസമെന്യേ’ കിട്ടുന്ന പ്രശംസാ വചനങ്ങൾ. അവളുടെ സൗന്ദര്യം, പാചകം, ഒതുങ്ങിക്കൂടുന്ന രീതി, മിണ്ടാതിരിക്കുന്ന രീതി ഇവയെല്ലാം വാനോളം വാഴ്ത്താറുണ്ട്. നല്ലതുതന്നെ, അഭിനന്ദനം അർഹിക്കുന്നവയെ അഭിനന്ദിക്കുക തന്നെ വേണം. പക്ഷേ ഇത്തരം കരഘോഷങ്ങൾക്കിടയിൽ ചില ആന്തരിക മൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുണ്ടോ? ഓരോ പെൺകുട്ടികളുടെയും ബാഹ്യമേന്മകൾ പ്രശംസയ്ക്ക് പാത്രമാകുമ്പോൾ …
ആത്മനിയന്ത്രണത്തോടെ മുന്നേറാം
ഇക്കഴിഞ്ഞ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളിൽ നിന്നും ക്രൂരമർദ്ദനം നേരിട്ടു. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയ രണ്ട് പ്ലസ് ടൂ വിദ്യാർത്ഥികൾ ക്ലാസ്സിൽ കയറാതെ പുറത്ത് നില്ക്കുന്നത് കണ്ടപ്പോൾ അവരോട് ക്ലാസ്സിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകന് മർദ്ദനമേറ്റത്. കുട്ടികൾ ഇത്തരത്തിൽ അക്രമാസക്തരാകുന്ന പ്രവണത വർദ്ധിച്ച് വരികയാണ്. കുട്ടികൾ ഇടയ്ക്കിടെ വഴക്കിടുന്നത് സാധാരണമാണ്. കുട്ടികൾ തമ്മിൽ വഴക്ക് കൂടുന്നതും തല്ലുന്നതും സ്വഭാവികമാണ് എങ്കിലും കുട്ടികൾ അക്രമാസക്തരാകുന്നത് നിസാരമായി കാണരുത്. …
Kristheeya Sodari 2024 Sep-Oct
ക്രിസ്തീയ സോദരിയുടെ 2024 സെപ്റ്റംബർ – ഒക്ടോബർ ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio version adminsodari.in
Beloved and becoming
Godsy Saju As another year of learning dawns anew, is Jesus Christ your one constant? If yes then your master is well pleased of your deed. Never be disappointed if you have walked in slip terrain. A gentle arm is waiting, the one who christened you as His beloved, embrace it and build yourself on …
ലക്ഷ്യ രൂപീകരണം സുഗമമാക്കാം
അഡ്വ. സുസാന ജോർജ് രാജു BA LLB എല്ലാ പുതുവർഷത്തിൻ്റെയും തുടക്കത്തിൽ, അല്ലെങ്കിൽ പരീക്ഷകൾക്ക് തൊട്ടുമുമ്പ്, “ലക്ഷ്യ ക്രമീകരണം” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ സെമിനാറുകളിൽ പങ്കെടുക്കാറുണ്ട്. ഈ പാഠങ്ങളിൽ നിന്നും ലഭിക്കുന്ന നുറുങ്ങുകളും വിദ്യകളും ഒക്കെ എത്രത്തോളം ജീവിതത്തിൽ പ്രാവർത്തികമാകുന്നുണ്ട്? ഇപ്പോഴും പരീക്ഷകൾക്ക് മുമ്പ് പാഠഭാഗം വേണ്ട നിലയിൽ പൂർത്തിയാക്കുവാൻ ബുദ്ധിമുട്ടുന്നില്ലേ? അല്ലെങ്കിൽ, ഭാവിയെ പറ്റി ആലോചിക്കുമ്പോൾ വല്ലാത്തൊരു ഭാരം അലട്ടുന്നില്ലേ? അങ്ങനെയെങ്കിൽ ഈ ലേഖനം താങ്കളെ തേടിയെത്തിയതാണ്. ലക്ഷ്യ ക്രമീകരണങ്ങൾ തലച്ചോറിലെ ഡോപമീനെ (നല്ല ഹോർമോൺ) …