ഓഡിയോ കേൾക്കാം:

Download Audio

കരുണാർദ്രസ്നേഹത്തിന്നുറവയാം നാഥനെ
കണ്ടുവോ നീയാ കാൽവറിയിൽ
കഠിനമാം വേദനയേറ്റു എൻ നാഥൻ
കാരുണ്യമെന്നിൽ ചൊരിഞ്ഞീടുവാൻ

പാപം നിറഞ്ഞതാമെന്നുടെ ജീവിതം
പാവനമാക്കിത്തീർത്തിടുവാൻ
പാരിതിൽ വന്നു താൻ ജീവൻ വെടിഞ്ഞു
പുതിയൊരു വാതിൽ തുറന്നു തന്നു

അർഹയല്ലെങ്കിലും യോഗ്യയെന്നെണ്ണി നീ
അനർഹമാം സ്നേഹം പകർന്നു നല്കി
ആശയറ്റെന്നിൽ നിരാശ അകറ്റി നീ
അളവറ്റ സ്നേഹം ചൊരിഞ്ഞു എന്നിൽ

സ്വർഗ്ഗമഹിമ വെടിഞ്ഞിഹെ വന്നവൻ
സ്വർഗ്ഗത്തിലെന്നെയും ചേർത്തിടുവാൻ
സർവ്വമഹത്വത്തിനെന്നെന്നും യോഗ്യനാം
സർവ്വേശനാഥനെ കുമ്പിടുന്നു

വേഗം വരാമെന്നുരചെയ്ത നായകൻ
വേഗത്തിൽ നമ്മെയും ചേർത്തീടുമേ
വാനവിതാനത്തിൽ ദൂതരുമായവൻ
വന്നീടും വേഗം ഒരുങ്ങീടം നാം.

[ബിൻസി തോമസ്]