അതിജീവനം – നാം ഈ വാക്ക് നിരന്തരമായി കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതിജീവനം അഥവാ Survival. അതിജീവനം എന്നാല്‍ പൊരുത്തപ്പെടല്‍ എന്നു കൂടി അര്‍ത്ഥമാക്കേണ്ടതുണ്ട്. പിറവി മുതല്‍ അതിജീവനം തുടങ്ങുകയായി. ഒന്‍പതു മാസം ഒന്നുമറിയാതെ സുഖിച്ചു കിടന്നിരുന്നിടത്തു നിന്ന് ഭൂമിയിലെ പരിതസ്ഥിതിയിലേക്കുള്ള ചുവടു മാറ്റത്തില്‍ തുടങ്ങുന്ന അതിജീവനം. ആദ്യശ്വാസം എടുക്കാന്‍ വേണ്ടി കരഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ നാം അതിജീവിക്കുകയാണ്. പിന്നീടങ്ങോട്ട് മഞ്ഞും, മഴയും, വെയിലും, വെള്ളവും, വായുവും, ഭക്ഷണവും, എന്നുവേണ്ട, അതിജീവന പാതയില്‍ ഇടര്‍ച്ചക്കല്ലുകളാകുന്ന ഒട്ടേറെ കാര്യങ്ങള്‍ നാം തരണം ചെയ്തു നമ്മള്‍. നമുക്ക് പരിചിതമല്ലാത്ത ഈ ലോകത്തിലേക്കു കടന്നു വന്ന് നാം ഇതിനോടൊക്കെ പൊരുത്തപ്പെടുന്നതാണ് അതിജീവനം. പക്ഷെ ഇതു നമുക്ക് വളരെ പ്രയാസവുമാണ്. എന്നാല്‍ ഇതു പ്രയാസമല്ലാതാകുന്ന ഇടത്തിലാണ് നമുക്കു അതിനോട് പൊരുത്തപ്പെടാനാകുക. നമ്മുടെ നാട് പ്രളയം, ഉരുള്‍പൊട്ടല്‍, ഓഖി, തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളെ അതിജീവിച്ചു വന്നതാണ്. എന്നാല്‍ കൊറോണ എന്ന കുഞ്ഞന്‍ വൈറസിന് മുമ്പില്‍ നമ്മുടെ അതിജീവനം വളരെ മന്ദഗതിയില്‍ ആണെന്ന് മാത്രം.

Athijeevanathinte Paathayil / Shyni Abhilash(Kaalika Chintha)

നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശീമോനത് ചെയ്തത്. നീതിമാന്റെ കുരിശിന്റെ വലിപ്പം കണ്ടപ്പോഴേ അതിന്റെ ഭാരം ഊഹിച്ച കുറേനക്കാരന്‍ തനിക്കാവില്ലാ അതു ചുമക്കാന്‍ എന്നു പറഞ്ഞിട്ടുണ്ടാവും. ചുമക്കുന്ന കുരിശ് തന്റേതല്ലാത്തകൊണ്ടും കൂടെ നടക്കാന്‍ ക്രിസ്തു ഉണ്ടായിരുന്നതുകൊണ്ടും കാല്‍വരിയിലെത്തുമ്പോള്‍ കുരിശ് കൈ മാറാമല്ലോ എന്നോര്‍ത്തതുകൊണ്ടുമാകണം ചുമലില്‍ ആ കുരിശു വച്ചപ്പോള്‍ ശീമോന് ഒട്ടും ഭാരം തോന്നാതിരുന്നത്. കൂടെ നടക്കാന്‍ അവനുള്ളിടത്തോളം കുരിശ് ഒരു ഭാരമല്ല. ഈ മഹാമാരിയിലും കൂടെ നടക്കാന്‍ അവനുണ്ടെന്നുള്ളതാണ് ഇവയെല്ലാം അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. മാസ്‌കിനുള്ളില്‍ മുഖം മറെക്കുമ്പോഴും കൈ കഴുകുമ്പോഴും നമ്മുടെ കൂടെ ഉള്ള ഒരുവന്‍.

പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ഏറ്റവും വലിയ മാതൃക കര്‍ത്താവായ യേശുക്രിസ്തു തന്നെ. പ്രതിസന്ധികളുടെ നടുവില്‍ നിന്ന് അവന്‍ ഒരിക്കലും പിന്നോട്ട് ഓടി മാറിയില്ല, എതിര്‍ത്തില്ല, മുഷ്ടി ചുരുട്ടിയുമില്ല. നെഞ്ചു വിരിച്ചു അവയ്ക്കിടയിലൂടെ നിര്‍ഭയമായി നടന്നു പോയി. അവനു മുമ്പില്‍ പ്രതിസന്ധികള്‍ വഴി മാറുകയായിരുന്നു.

ഇതാണ് വൈകാരിക അച്ചടക്കം (Emotional quotient). ജീവിത വിജയത്തിന് ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ് EQ. ഇതു ജന്മനാല്‍ ലഭിക്കുന്നതല്ല സാഹചര്യങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും നാം ആര്‍ജ്ജിച്ചെടുക്കുന്ന ഒന്നാണ്. നാം ഇന്നലെ ഭയപ്പെട്ട നാളെയാണ് ഇന്ന്. ചങ്കുറപ്പോടെ ഇന്നില്‍ നടന്നു നീങ്ങാന്‍ സാധിക്കുന്നുവെങ്കില്‍ നമ്മള്‍ വിജയിയായി.

ജീവിത വിജയത്തിന് അനിവാര്യമായ 5 കാര്യങ്ങള്‍.

  1. Self Exploration: സ്വയം ആത്മ പരിശോധനകള്‍ നടത്തി നാം ആരാണെന്നു തിരിച്ചറിയുക. ഇതു ആത്മവിശ്വാസം വര്‍ധിപ്പിക്കും. നിങ്ങളുടെ വികാരങ്ങളെക്കുറിച്ചു ബോധവാന്മാരാകുക. ദേഷ്യം വരുമ്പോള്‍ എനിക്കു ദേഷ്യം വരുന്നുണ്ട് എന്നു മനസിലാക്കുക. ഇതു ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതു സന്തോഷവും സമാധാനവും നല്‍കും.
  2. Avoid Negative തൗഘ്റ്സ്: നെഗറ്റീവ് ആയ ചിന്തകളെ അവസാനിപ്പിക്കുക. നിങ്ങളുടെ ചുറ്റും എന്തു നടക്കുന്നു എന്നതിനേക്കാള്‍ നിങ്ങളുടെ ഉള്ളില്‍ എന്തു സംഭവിക്കുന്നു എന്നതാണ് പ്രധാനം.
  3. Take the responsibiltiy: സ്വന്തം പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക. വിജയങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കാതിരിക്കുകയും ചെയ്യുക. തെറ്റു പറ്റിയെങ്കില്‍ തിരുത്താന്‍ ശ്രമിക്കുക.
  4. Be houmrous in all the situations: ജീവിതത്തെയും പ്രതിസന്ധികളെയും നര്‍മ്മ ബോധത്തോടെ വീക്ഷിക്കുക.
  5. Respect the emotions of others: മറ്റുള്ളവരേയും അവരുടെ വികാരങ്ങളെയും ബഹുമാനിക്കുക.

അതിജീവനത്തിനു നമുക്കു വേണ്ടത് ഇതാണ്. അവന്‍ നമ്മോടു കൂടെ നടക്കുമ്പോള്‍ അവന്റെ ക്രൂശിനോട് പൊരുത്തപ്പെട്ടു പോകാന്‍ നമുക്കു ആകും. കുരിശു എന്റെ ചുമലുകള്‍ക്ക് ഭാരമാകുമ്പോള്‍ പുറം ഉഴവുചാല് പോലെ കീറിയ യേശു കര്‍ത്താവിനെ ഓര്‍ക്കാം അതിജീവനത്തിനു നമുക്ക് അവനാണ് മാതൃക. നമുക്കു എന്തിനെയും അതിജീവിക്കാന്‍ കഴിയും. അതിജീവനമെന്നാല്‍ പൊരുത്തപ്പെടലാണ്…..

Written by

Shiny Abhilash

Shiny and husband Evagelist Abhilash are serving Lord at Thiruvalla.

More writings by Shiny Abhilash.