ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു പിടി ഗാനങ്ങളുമായി സഹോദരി സിസിലി ജോൺസൺ.
സെക്കന്തരാബാദിൽ കർത്തൃ ശുശ്രൂഷയിലായിരിക്കുന്ന ജോൺസൺ ജോർജിന്റെ സഹധർമ്മണിയും ‘ആരാധിപ്പാൻ’ എന്ന ഗാനസമാഹരത്തിന്റെ രചയി താവുമാണ് സിസ്റ്റർ സിസിലി. വ്യത്യസ്ഥ ജീവിതാനുഭവങ്ങൾ നേരിടേണ്ടി വന്ന തനിക്ക് ദൈവവചന പാരായണത്തിലും പ്രാർത്ഥനയിലും സമയം ചെലവിടുമ്പോൾ, ഹൃദയ ത്തിൽ ദൈവം നൽകിയ ചിന്തകൾ പലപ്പോഴായി കോറിയിട്ടതാണ് ഈ പദങ്ങളോരോന്നും.


ഈ മരുയാത്രയിൽ ഞാൻ…
വാടിത്തളർന്നിടാതെ
തീച്ചൂളയിൽ നടുവാതിൽ ഞാൻ
വെന്തുപോകാതെ
പിളർന്നിടുന്നു നീരുറവയെനിക്കായ്
ദൂതസൈന്യമെൻ കരുതലിനായ്
നിൻ നാമമഹിമകൾക്കായ്…..

ഭർത്താവുമൊത്ത് സുവിശേഷപ്രവർത്തനത്തിനത്തിനായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഏകാന്തതയിൽ ദൈവാത്മാവ് ഹൃദയത്തിൽ നൽകിയ ചിന്തകളാണ് മേലുദ്ധരിച്ച വരികൾ.

പത്തു പാട്ടുകളടങ്ങിയ ‘ആരാധിപ്പാൻ’ എന്ന സി.ഡിയോടൊപ്പം പാട്ടു പുസ്തകവും ഉണ്ട്, മലയാളം വായിക്കുവാൻ അറിയാത്തവർക്കായി ഇംഗ്ലീഷിലും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ഗാനസമാഹരത്തിന് ‘സോദരി’യുടെ എല്ലാവിധ ഭാവുകങ്ങളും. സി.ഡി ആവശ്യ മുള്ളവർ 09849121182 എന്ന വാട്ട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.