
വാക്കാണ് ആയുധം. ഒരു വാക്കാല്‍ സകലവും സൃഷ്ടിച്ചു. അവന്റെ വാക്കു കേട്ടവര്‍ക്കെല്ലാം അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി എന്നു നാം ലൂക്കോസ് സുവിശേഷത്തില്‍ കാണുന്നു. എന്റെ കണ്ണുകളെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നതും ഇതേ വാക്കു തന്നെ.
മറ്റൊരാളില്‍ നിന്നു വരുന്ന വാക്കു കേള്‍ക്കാന്‍ ടാര്‍പോളിന്‍ ഷീറ്റിന്റെ അടിയിലും നഴ്‌സിങ് യൂണിഫോമിലും കിടക്കയിലും ആകാംഷയോടെ ഇരിക്കുന്ന സഹോദരവര്‍ഗത്തെ കാണുമ്പോള്‍ ഉണ്ടാകുന്ന വിസ്മയം അനുഭവിക്കുകയുണ്ടായി. ക്രിസ്തുവിനെക്കുറിച്ചുള്ള തീഷ്ണത തന്നെയാണിത് മറ്റൊന്നുമല്ല.
ഏറ്റവും ശക്തമായ ആയുധം വാക്കു തന്നെ. ഉറപ്പായും ഈ വാക്കു എന്ന ആയുധത്തെ മൂര്‍ച്ച കൂട്ടാന്‍ ടാര്‍പോ ളിന്‍ഷീറ്റിന്റെ അടിയില്‍ ഇരുന്നു കേള്‍ക്കുന്ന അമ്മച്ചിമാരും യൂണിഫോമിലുള്ള നഴ്സ് സഹോദരിയും കിടക്കയില്‍ ഉള്ള ആന്റിയും പരോക്ഷമായി സഹായിക്കുകയാണ് അവരും അറിഞ്ഞോ അറിയാതെയോ മൂര്‍ച്ചകൂട്ടുന്നതില്‍ പങ്കാളികളാണ്. ഒരുമിച്ചുണരാം നമുക്കു. അവനായി അവന്റെ വാക്കു പോലെ വിസ്മയിപ്പിക്കുന്ന വാക്കുകളുമായി…
ആമേന്‍!