Till Divorce do us part! Or Till Death do us part!

ഒരു മലയാളം ലേഖനത്തിനു ആംഗലേയ ഭാഷയിലെ തലക്കെട്ട് എന്തിനാണെന്നാവും ഇതു വായിക്കുന്ന ഓരോരുത്തരുടെയും മനസിലെ വിചാരം. എല്ലാ മേഖലയിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റമാണ്. ഇതു ഓരോ വ്യക്തിയിലും പോസിറ്റീവും നെഗറ്റീവുമായുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അത്തരമൊരു തിരിച്ചറിവാണു നമുക്കു അനിവാര്യമായിരിക്കുന്നത്.

ഓരോ തലമുറയും ഓരോ വ്യത്യസ്തകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതു എല്ലാ മേഖലകളിലേക്കും വൈറസ് പോലെ പടരുന്നുമുണ്ട്. ഈ അവസരത്തിൽ എന്താണ് ക്രിസ്തീയ വിവാഹം? എന്തിനാണ് ക്രിസ്തീയ വിവാഹം? ദൈവഹിതപ്രകാരം ഇവയൊക്കെ ചെയ്യേണ്ടതിന്റെ ആവശ്യകത എന്ത്? ആധുനിക കുടുംബങ്ങൾ ദൈവ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു പോകുന്നുണ്ടോ?

വിവാഹം മാന്യമായ ഒരു ബന്ധമാണ്. അതു സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ശ്രേഷ്ഠമായ അവസ്ഥയാണ്. ക്രിസ്തു കേന്ദ്രീകൃതവും പരിശുദ്ധാത്മാവിൽ നായിക്കപ്പെടുന്നതുമായ ഒരു അതിവിശുദ്ധ ബന്ധമാണത്. മനുഷ്യൻ ഏകനായിരി ക്കുന്നത് നന്നല്ല എന്നു കണ്ട ദൈവം അവനു തക്കതായ ഒരു തുണയെ ഉണ്ടാക്കി കൊടുത്തു. എന്നാൽ ആധുനിക മനുഷ്യൻ ഏകതാ വാദമാണ് കാംക്ഷിക്കുന്നത് (കിറശ്ശറൗമഹശാെ). അതിന്റെ ഫലമായി മനുഷ്യൻ ആൾക്കൂട്ടത്തിൽ തനിയെ ആകുന്നു.
വിവാഹം ദൈവ ദാനമാണ്. സ്‌നേഹിക്കേണ്ടത് എങ്ങനെ എന്ന് വിവാഹജീവിതത്തിലൂടെ അഭ്യസിക്കുന്നു, ഒരുമിച്ചു യാത്രചെയ്യുന്നു, അനുഭവങ്ങൾ പങ്കിടുന്നു, ഉത്തരവാദിത്തപരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നു, സഹകരണത്തി ലേക്കും സഹനത്തിലേക്കുമുള്ള ഒരു നിയോഗമാണ്. ഇത് ഒരു പ്രത്യേക കാലഘട്ടത്തിലേക്കുള്ളതല്ല, അടുപ്പവും ബന്ധവും വളർത്തുന്ന ഒരു തുടർപ്രക്രിയയാണ്. അതിനു വ്യക്തി വികാസത്തിന്റെ ഓരോ അവസ്ഥയും അവസ്ഥാന്തരങ്ങളും ശരിയായി ഗ്രഹിക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തിന്റെ വിവിധ മാനങ്ങളെക്കുറി ച്ചുള്ള ഉൾക്കാഴ്ച ഉണ്ടാകണം. എങ്കിൽ മാത്രമേ ജീവിതായോധനത്തിൽ മുന്നേറുന്നതിനു നാം സജ്ജരായിത്തീരുകയുള്ളൂ. ഒരു ദാമ്പത്യജീവിതവും സമ്പൂർണ്ണ പൊരുത്തത്തിൽ ചേർക്കപ്പെട്ടവയല്ല. എന്നാൽ കാലചക്രത്തിന്റെ ഭ്രമണത്തിൽ പുരുഷനും സ്ത്രീയും പൊരുത്തപ്പെടുവാൻ അഭ്യസിക്കുന്നു. ഒരു റോസാപുഷ്പം മൊട്ടിൽ നിന്നു വിടരുന്നതുപോലെ വിവാഹജീവിതം ഓരോ വ്യക്തിയുടെയും സ്വത്വബോധം (കറലിശേ്യേ) ഉണർത്തുകയും ദൈവസ്‌നേഹത്തിലൂടെയുള്ള സുരക്ഷിതത്വത്തെ മനസ്സിലാക്കുകയും ചെയ്യുന്നു.

തലമുറയുടെ നിലനിൽപ്പിനു, ഏകാന്തത മാറാൻ, അധാർമികത ഒഴിവാക്കുന്നതിന്, സംതൃപ്തി നൽകുന്നതിന്, വിവാഹം അനിവാര്യമാണ്. സൃഷ്ടിക്കു ശേഷം പുരുഷൻ സ്ത്രീയെ കണ്ടപ്പോൾ ഇതു എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും മാംസത്തിൽ നിന്നു മാംസവുമാകുന്നു എന്നു പറഞ്ഞതാണ് ആദ്യത്തെ പ്രണയ കാവ്യം. വിവാഹ ശേഷം നമുക്കു ഇങ്ങനെയൊക്കെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ദിവസേന ഉണ്ടാകുന്ന വിവാഹമോചന കേസുകൾ നമുക്കു കേൾക്കേണ്ടി വരില്ലായിരുന്നു. വിവാഹം ഒരു പോരാട്ടമല്ല, ഒരുമിച്ചുള്ള സഹവർത്തിത്തമാണ്. ഇതു ദ്വന്ദ്വയുദ്ധമല്ല, യുഗ്മഗാനമാണ്. ക്രിസ്തീയ വിവാഹം ദൈവത്തിന്റെ പരിശുദ്ധ നിയമപ്രകാരമുള്ള ഒരു ഉടമ്പടി ആണ്.

പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കപ്പെട്ട വ്യക്തികൾ ക്രിസ്തുവിൽ ഒന്നാണ്. ഈ വ്യത്യസ്തത വിവാഹം എന്ന കാന്തവലയത്തിലൂടെ ആകർഷിക്കപ്പെടുന്നു. എന്നാർ ഇരുവർക്കും തുല്യമായ ഒന്നുണ്ട് – ദൈവത്തിന്റെ സ്വരൂപവും സാദൃശ്യവും. നമ്മുടെ പുരുഷത്വവും സ്ത്രീത്വവും ഏതെങ്കിലും വിധത്തിൽ മറ്റുള്ള ആളിന്റെമേൽ അധീശ്വത്വം പുലർത്തുന്നതിനുള്ള ഒരു വേദിയല്ല. എന്നാൽ പരസ്പരം സ്‌നേഹിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുന്നതിനും വേണ്ടിയാണ് കുടുംബ ജീവിതം.

വിവാഹം സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു പ്രവൃത്തിയാണ്, ഇത് ബലഹീനതയല്ല. ഒരു വ്യക്തിയുടെ സ്‌നേഹം തന്റെ പങ്കാളിയിലേക്കു പകരുന്ന ഒരു അനുഭവമാണ്. അവർ പരസ്പരം സ്‌നേഹിക്കുകയും കരുതുകയും ശക്തീകരിക്കുകയും ചെയ്യുന്നതിലൂടെ ജീവിതം അനായാസവും ശ്രേഷ്ഠവുമായി ത്തീരുന്നു. ഒരു വ്യക്തി തന്റെ പങ്കാളിയുടെ വളർച്ചയിലും വികാസത്തിലും ശ്രദ്ധിക്കുന്നു. ഇതിലൂടെ വ്യക്തിത്വവികസനം, ആന്തരികശക്തീകരണം, സമാധാനസ്ഥാപനം ഇവ സാധ്യമാക്കുന്നു.

ദമ്പതികളുടെ മനോഭാവമാണ് ജീവിതത്തെ ധന്യവും വിജയകരവുമാക്കുന്നത്. ആരോഗ്യപരമായ വിവാഹ ജീവിതത്തിൽ വിനയം, സൗമ്യത, താഴ്മ എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കണം. കീഴടങ്ങുക എന്ന വാക്കിന്റെ ശരിയായ അർത്ഥം ക്രമത്തിലാക്കുക എന്നാണ് അല്ലാതെ അടിമപ്പെടുക എന്നല്ല. ഭാര്യ, ഭർത്താവ്, ക്രിസ്തു എന്ന ബന്ധം ശക്തിപ്പെടുമ്പോഴാണ് വിവാഹ ജീവിതം ധന്യമായിത്തീരുന്നത്.

Marriage - Blessed relationship(Teny Vinu)