വളരെ സന്തോഷത്തോടെ കളിച്ചു ചിരിച്ചുകൊണ്ടാണവർ അന്നും ഒരുമിച്ചു ഉറങ്ങാൻ പോയത്. ചിലർ ചേർന്ന് അവരെ കണ്ടെത്തുമ്പോഴും അവർ കെട്ടിപ്പുണർന്നു തന്നെയായിരുന്നു. ശ്വാസം നിലച്ചിരുന്നു എന്നു മാത്രം. തേയില തോട്ടത്തിലെ കഷ്ട്പ്പാടുകളിൽ നിന്നു ഏക മകളെയെങ്കിലും മോചിപ്പിക്കാൻ ആഗ്രഹിച്ചാണ് അവർ അവളെ നേഴ്‌സിംഗ് പഠിപ്പിച്ചത്. പഠനം കഴിഞ്ഞ് അവൾ യു.കെ യിൽ ജോലി ചെയ്യുമ്പോൾ വിചാരിച്ചു കാര്യമായി അപ്പനും അമ്മക്കും ഇതുവരെ ഒന്നും കൊടുത്തിട്ടില്ല. അതുകൊണ്ടു ഇത്തവണത്തെ അപ്പന്റെ ജന്മദിനം ആഘോഷിക്കണം. സമ്മാനങ്ങളും കൊടുത്ത് അപ്പന്റെ ജന്മദിനം ആഘോഷിച്ചു …
വീക്ഷണം
സമയത്തെ കയ്യിലൊതുക്കാം: ദൈവനാമ മഹത്വത്തിനായി
അക്സ ആൻ നെൽസൺ ഒരു ദയയുമില്ലാത്ത വില്ലനാണ് സമയമെന്ന് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ ഒരു നായകനായും. ഈ കവികളൊക്കെ വർണ്ണനാതീതമാക്കിയ ‘സമയം’, വേദപുസ്തകത്തിലെയും ഒരു പ്രധാന ചിന്താവിഷയം തന്നെയാണ്. ‘സമയം കളയാതെ നോക്ക്’, ‘ഈ പോകുന്ന സമയം ഇനി തിരിച്ചു കിട്ടില്ല’ ‘സമയം ഉണക്കാത്ത മുറിവുകളില്ല’, ഇങ്ങനെ സമയം എന്ന പദം ഉച്ചരിക്കാത്ത ദിനങ്ങൾ തന്നെ നമ്മുടെ ജീവിതത്തിൽ ചുരുക്കമാണ്. സമയത്തെക്കാൾ മികച്ച ഒരു അധ്യാപകൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചിലപ്പോൾ കഠിനമാണ്, വേദന തരുന്നതാണ് അധ്യാപനം. …
പഠനം ആസ്വാദ്യകരമാക്കാം..
സോനാ സാബു (ബി. എസ്. സി നേഴ്സിംഗ് സ്റ്റുഡന്റ്, സി. എം. സി, വെല്ലൂർ) ഒരു പുതിയ അദ്ധ്യയന വർഷം കൂടെ വന്നു ചേർന്നിരിക്കുകയാണ്. വൈവിധ്യങ്ങളായ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ചു കൊണ്ടാണ് ഒരു വർഷം നമ്മെ വിട്ടു പോയത്. പലവിധമായ വികാരവിചാരങ്ങളോടെ ആയിരിക്കും പല കുട്ടികളും തങ്ങളുടെ വിദ്യാകേന്ദ്രങ്ങളിലേക്ക് പോകുന്നത്. ചിലർക്ക് അവധി തീർന്നതിൻ്റെ വിഷമം. വേറെ ചിലർക്ക് പോയ വർഷം തൃപ്തിയാകും വിധം നിർവ്വഹിപ്പാൻ കഴിയാഞ്ഞതിൻ്റെ ആകുലത. മറ്റു ചിലർക്ക് പുതിയ അദ്ധ്യയനത്തെക്കുറിച്ചുള്ള ആശങ്കകൾ. ഇനിയും …
അലങ്കാരം
“നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു” (1. പത്രോസ്:3: 3 – 5) വേദപുസ്തകത്തിൽ സ്ത്രീകൾക്കുള്ള അലങ്കാരങ്ങൾ വ്യക്തമാക്കുന്ന ഒരു വേദഭാഗമാണിത്. ഈ ചിന്തയോട് ചേർന്ന് നില്ക്കുന്ന ബൈബിളിലെ ഒരു സ്ത്രീ കഥാപാത്രമാണ് രൂത്ത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും ദൈവാശ്രയത്തിന്റെയും ചരിത്രമാണ് …