Sister Dora Alex talks to sisters in a Zoom meeting arranged by Kristheeya Sodari.

അനുഗ്രഹിക്കപ്പെട്ട ജീവിതം സ്വപ്നമല്ല, യാഥാർഥ്യമാണ്. ദൈവകൃപയാൽ ദൈവമക്കളായി തീർന്നവർ അനുഗ്രഹം അനുഭവിക്കുവാനും അനുഗ്രഹം പകരുന്ന പാത്രങ്ങൾ ആയിരിക്കുവാനും വിളിക്കപ്പെട്ടവരാണ്. അതിന് ഏറ്റവും അർത്ഥവത്തായ ഒരു മാതൃകയാണ് മറിയ. സ്ത്രീകളിൽ വച്ച് ഏറ്റവും ഭാഗ്യമേറിയവൾ എന്ന് വിശേഷിപ്പിക്കാവുന്ന മറിയ എങ്ങനെ അനുഗ്രഹിക്കപ്പെട്ടവളായി?. സഹോദരി ഡോറ അലക്സ് സംസാരിക്കുന്നു.

ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Lock Down Thoughts എന്ന സൂം മീറ്റിംഗിൽ ആറാം ദിവസം നൽകിയ സന്ദേശം.