ക്രിസ്തീയ സോദരി

Magazine

ക്രിസ്തീയ സോദരി – 2019 നവംബർ – ഡിസംബർ

ക്രിസ്തീയ സോദരി ദ്വൈമാസികയുടെ 2019 നവംബർ – ഡിസംബർ ലക്കം ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം. Download പ്രിന്റ്‌ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്കും വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാസികയില്‍ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Poem

ചെങ്കടലിന്റെ സാക്ഷ്യം – കവിത

രചന, ആലാപനം: സാറ അശോക് കര്‍ത്താധി കര്‍ത്തന്റെ കല്പനയാല്‍ കാലചക്രത്തിന്റെ തേരിലേറി കര്‍ത്തന്റെ കല്പന കാതോര്‍ത്തും കാര്യമായങ്ങനെ ഞാനൊഴുകി എന്നെയും എന്നിലെ ജീവജാലങ്ങളേം ഏറ്റം കരുതി നടത്തി നാഥന്‍ ഏറുന്ന യാത്രയില്‍ താങ്ങി നടത്തി ഏലോഹിമാം എന്റെ സൃഷ്ടിതാവ് മുന്നോട്ട് പോകവേ ഞാനറിഞ്ഞു മണലില്‍ പതിക്കുന്ന നീര്‍ക്കണങ്ങള്‍ മാറിവരുന്ന അലകളുയര്‍ത്തി ഞാന്‍ മാറിലൊതുക്കിയ നീര്‍ക്കണങ്ങള്‍ കേട്ടു ഞാനെന്റെ കാതില്ലാക്കാതിനാല്‍ കോട്ടം വരുത്തുന്ന വാക്കുകളും കണ്ടു ഞാനെന്റെ കണ്ണില്ലാക്കണ്ണാല്‍ കര്‍ത്താവിന്‍ ദാസന്‍ ദൃഢ ധൈര്യവും കാണുവിന്‍ കൂട്ടരെ കാണുവിന്‍ …

Posts Song

പറന്നു പോകും – ഗാനം

ഗാനരചന: സിസി സജി, മല്ലശേരി പറന്നു പറന്നു പറന്നു പറന്നു പറന്നു പോകും ഞാൻ പ്രാണപ്രിയനടുത്തേക്ക് ആ പൊന്മുഖം കാണ്മാൻ കണ്ടുകൊതിതീരാൻ ആകാശമേഘകൾ മാറിത്തരും ആ നല്ല നിമിഷത്തിൽ എനിക്കുവേണ്ടി നക്ഷത്രഗോളങ്ങൾ പിന്നിലാക്കി നാഥന്റെ ചാരേ ഞാൻ എത്തുമല്ലോ കാൽകരം രണ്ടും താൻ കാട്ടിത്തരും പുഞ്ചിരി തൂകിടും പൊന്മുഖത്താലേ കഷ്ടമേറ്റ കാന്തനെ കണ്ടിടുമ്പോൾ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിടുമേ കാരിരുമ്പാണികൾ തുളച്ച പാടുകൾ കണ്ടു ഞാൻ അന്നു നിന്നെ ആരാധിക്കും ഇത്രമേൽ സ്നേഹിപ്പാൻ അർഹയോ ഞാൻ മിത്രമായി തീർന്ന …

Malayalam E-Book

വീല്‍ ചെയറും ദൈവവും പിന്നെ ജോനിയും

ജോനി ആൻഡ് ഫ്രണ്ട്സ് എന്ന അന്തർദേശീയ സംഘടനയുടെ ഫൗണ്ടർ ജോനി എറിക്സൺ ടാഡയുമായി യുവ എഴുത്തുകാരി വേദ കാതറിൻ ജോർജ്ജ് നടത്തിയ സംഭാഷണം. Download

Malayalam E-Book

മറക്കാനാവാതെ ഒരു ചാമുര്‍ച്ചി യാത്ര

ഇന്ത്യ ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമമായ ചാമുര്‍ച്ചിയിലേക്ക് നടത്തിയ ഒരു അവിസ്മരണീയ യാത്രയുടെ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും. രചന: ഡോ. പ്രിയ പീറ്റര്‍. Download

Song

നമ്മൾ ഒന്നാണ് – ഗാനം

നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ്
ഒന്നായിവിടെ ഇരുന്നാലും
നാം ദൂരെ പോയി വസിച്ചാലും
ത്രീയേകനിലൊന്നല്ലോ

ലോകം നമ്മെ കൈവിട്ടാലും
നിന്ദകൾ ഏറെ സഹിച്ചാലും
ലോകർ നമ്മെ വെറുത്താലും
പഴിദുഷിയോരോന്നായ് വന്നാലും
തെല്ലും വ്യസനം പാടില്ല ഹൃദി
ഒട്ടും വ്യാകുലമാകേണ്ട
തവകൃപമെതിയെന്നാളും

പുതിയൊരു പുലരിയുദിച്ചിടും
നാം പ്രിയനെ നേരിൽ ദർശിക്കും
പുത്തൻ ദേഹം പ്രാപിക്കും നാം
പരനോടൊപ്പം വാണീടും
ഒന്നായ് വാഴും നിത്യതയിൽ
തൃപ്പാദേ വീണു നമിച്ചിടും
ഹാ എന്തൊരു സൗഭാഗ്യം!

രചന: ഷൈജു വർഗീസ്
ആലാപനം: ടൈനി പ്രിൻസ്

News

രണ്ടാം വര്‍ഷത്തിലേക്ക്

ക്രിസ്തീയ സോദരി, രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുഴുവനും സോദരിയുടെ പ്രവർത്തനങ്ങളെ സഹായിച്ച സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു. സഹോദരിമാരുടെ ആത്മീക മുന്നേറ്റത്തിനും സുവിശേഷവത്ക്കരണത്തിന് അവരെ സജ്ജരാക്കുന്നതിനും പ്രാർത്ഥനയിൽ പോരാടുന്നതിനും പ്രായോഗിക ക്രിസ്തീയ ജീവിതത്തിനു വ്യക്തമായ ഒരു അവബോധം നല്കുന്നതിനും ആരംഭിച്ച പ്രവർത്തനമാണ് ക്രിസ്തീയസോദരി. നാളിതുവരെ ഞങ്ങളോടു സഹകരിച്ച എല്ലാവരോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അക്ഷരത്തിലൂടെ ദൈവസ്നേഹത്തെ പ്രകീർത്തിക്കുവാൻ ക്രിസ്തീയ സോദരിയെയും ദൈവം ഉപയോഗിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ക്രിസ്തീയ സോദരിയുടെ എല്ലാ …