പഠനം എല്ലാ കാലത്തും ഒരു വെല്ലുവിളിയാണ്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും പഠനത്തിന് പ്രാധാന്യവും ഉണ്ട്. പഠനത്തിൽ ഏറെ പ്രതിസന്ധികൾ നേരിടുന്നുണ്ട് പുതു തലമുറ. ഈ പ്രതികൂലാവസ്ഥയിലും പഠിച്ചു യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവാകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതു കരസ്ഥമാക്കിയവരുടെ ജീവിതാനുഭവങ്ങൾ പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാകും.

2018 – 2020 അദ്ധ്യയനവർഷം കേരളയൂണിവേഴ്സിറ്റിയിൽ നിന്നും M.Pharm – ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്റ്റെഫി.പി. രാജു‌, സോദരി എഡിറ്റോറിയൽ ബോർഡ് അം​ഗം ഷൈനി അഭിലാ‌ഷുമായി സംസാരിക്കുന്നു.

എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കണം, ഏതു രീതിയിൽ പഠിച്ചാൽ നന്നായി പരീക്ഷ എഴുതാൻ സാധിക്കുക എന്ന പുതിയ തലമുറയുടെ തീർത്താൽ തീരാത്ത സംശയങ്ങൾക്ക് മറുപടി നൽകാൻ സ്റ്റെഫി എന്ന ങ ജവമൃാ റാങ്ക് ജേതാവിന് സാധിച്ചേക്കാം. ഈ റാങ്കിന് പിന്നിലെ പ്രയത്‌നം എങ്ങനെയായിരുന്നു എന്നു നമുക്കു സ്റ്റെഫിയോട് ചോദിച്ചറിയാം.
ഒരു റാങ്ക് ജേതാവിന്റെ മട്ടും ഭാവവും ഒന്നുമില്ലാതെ വളരെ വിനീതയായി അവൾ പറയുന്നു ഇതൊന്നും എന്റെ കഴിവല്ല, ദൈവത്തിന്റെ ദാനമാണ്. ദൈവ കരങ്ങളിൽ സമ്പൂർണ്ണമായതിലാനാണ് ഏറ്റവും വലിയ വിജയം എന്നു കൂടെക്കൂടെ അവൾ പറഞ്ഞു കൊണ്ടിരുന്നു .

സ്‌റ്റെഫി, ഒരു വിജയത്തിൽ എത്തി നിൽക്കുന്നു ഈ അവസരത്തിൽ എന്തു തോന്നുന്നു?

എല്ലാം ദൈവത്തിന്റെ കൃപ എനിക്കതിൽ പുകഴുവാൻ ഒന്നുമില്ല. ഒപ്പം നിന്നു പ്രാർത്ഥിക്കുവാൻ കുറെ പേർ. എന്റെ പരീക്ഷ സമയത്തു പോലും പ്രാർത്ഥിക്കുവാൻ ദൈവം എനിക്കു ചുറ്റും ആളുകളെ നൽകി തന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ ആവറേജ് വിദ്യാർത്ഥി ആയിരുന്ന എനിക്കു ആ അവസ്ഥയിൽ നിന്നു ഈ റാങ്കിൽ എത്തി നിൽക്കുമ്പോൾ എല്ലാം ദൈവത്തിന്റെ ദാനം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. നമ്മുടെ ഭാഗം നാം കൃത്യമായി നിറവേറ്റിയാൽ ദൈവത്തിന്റെ ഭാഗം ദൈവം കൃത്യമായി നിറവേറ്റും.

ആവറേജ് വിദ്യാർത്ഥിയിൽ നിന്നു റാങ്ക് ജേതാവിലേക്കുള്ള യാത്രയെക്കുറിച്ചു ഒന്നു വിവരിക്കാമോ?

ഞാൻ പറഞ്ഞല്ലോ ഞാൻ പഠിക്കാൻ അത്ര മിടുമിടുക്കി ഒന്നുമായിരുന്നില്ല. ഒരു പക്ഷെ പഠിക്കാൻ ദൈവം തന്ന കഴിവിനെ തിരിച്ചറിഞ്ഞില്ല എന്നു വേണം പറയാൻ. കണക്കായിരുന്നു എന്റെ ഏറ്റവും ബലഹീനത. പാസ്സ് മാർക്ക് മാത്രം ലഭിച്ചിരുന്ന ഒരു വിഷയം ആയിരുന്നു കണക്ക്. കുത്തിയിരുന്നു പഠിക്കുന്ന ആളല്ല ഞാൻ. എന്നാൽ പഠിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കാൻ ശ്രമിച്ചിരുന്നു. നന്നായി പാഠഭാഗം വായിക്കുമായിരുന്നു.

എന്തൊക്കെ പഠനരീതികൾ ആണ് ഉപയോഗിച്ചിരുന്നത്?

വായിച്ചുള്ള പഠനമാണ് കൂടുതൽ ചെയ്തിട്ടുള്ളത്. വായിക്കുമ്പോൾ തന്നെ പ്രധാനപ്പെട്ട പോയിന്റുകൾക്കു കൂടുതൽ പ്രാധാന്യം നൽകി. പ്രൊഫഷണൽ കോഴ്സുകളിൽ പോയിന്റുകൾക്കാണ് കൂടുതൽ പ്രാധാന്യം. വായിക്കുമ്പോൾ തന്നെ ആ ഭാഗത്തെ കുറിച്ച് മനസിലാക്കാൻ ശ്രമിച്ചു.

കൃത്യമായി ഒരു ടൈംടേബിൾ വെച്ചു പഠിക്കുക മറ്റൊരു രീതിയാണ്. പരീക്ഷക്ക് മുമ്പുള്ള പഠന സമയം ഈ ടൈം ടേബിൾ കൃത്യമായി പാലിക്കാനും ഇതുപ്രകാരം പഠിച്ചു തീർക്കാനും ശ്രമിച്ചു. ഇതിൽ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല എന്നു മനസിൽ നിശ്ചയിച്ചു. എപ്പോൾ പഠിക്കാൻ ഇരുന്നാലും അതിനു മുൻപ് ഒരു ചെറിയ പ്രാർത്ഥന പ്രാർത്ഥിച്ചിട്ട് മാത്രമേ പഠനം തുടങ്ങുകയുള്ളൂ.

എല്ലാ കുട്ടികളും പറയുന്ന ഒരു കാര്യമാണ് പഠിച്ചു പക്ഷെ ഓർമ്മിച്ചെടുക്കാനാകുന്നില്ല. ഈ ഒരു കാര്യത്തെ സ്റ്റെഫി എങ്ങനെയാണ് നേരിട്ടത്.?

ഒരു ഭാഗം പഠിക്കാനായി വായിക്കുമ്പോൾ തന്നെ അതിലെ പ്രധാനപ്പെട്ട കാര്യങ്ങളുടെ ആദ്യാക്ഷരങ്ങൾ തമ്മിൽ കൂട്ടി യോജിപ്പിച്ചു ഒരു കോഡ് രൂപീകരിക്കും, ഈ കോഡ് ഓർമ കിട്ടാൻ വളരെ ഏറെ സഹായിച്ചു. എഴുതി പഠിക്കേണ്ട സമവാക്യങ്ങളും മറ്റും എഴുതി തന്നെ പഠിച്ചു. ഒരു ഭാഗത്തെക്കുറിച്ചുള്ള പഠനത്തിൽ സഹായിക്കുന്ന എല്ലാ പുസ്തകങ്ങളും വായിച്ചു.

എപ്പോൾ മുതലാണ് ദൈവം തന്നിട്ടുള്ള സാധ്യതകൾ കൂടുതലായി ഉപയോഗിക്കണം എന്നുള്ള ചിന്ത വന്നത്?

ബി ഫാം എന്ന കോഴ്‌സിന് ചേർന്നതിന് ശേഷമാണ് എനിക്കു അങ്ങനെ ഒരു ചിന്ത ഉണ്ടായത്. എന്റെ സാധ്യതകളെ മുഴുവനും ഞാൻ പുറത്തെടുത്തിട്ടില്ല എന്നൊരു ചിന്ത അപ്പോൾ ഉണ്ടായി. അന്ന് മുതൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായി. ഒരു ഗോൾ സെറ്റ് ചെയ്യുവാൻ ഇതു ഇടയാക്കി. എന്റെ സാധ്യതകളെ മുഴുവൻ പഠനത്തിൽ ഉപയോഗിക്കാൻ ഉള്ള ലക്ഷ്യം ഇട്ടു. ഒന്നാം റാങ്ക് തന്നെ വാങ്ങണം എന്നുള്ള ഒരു ലക്ഷ്യം നാം ആദ്യം തന്നെ സെറ്റ് ചെയ്യണം. എങ്കിൽ മാത്രമേ നമുക്കു പഠനത്തിൽ മികവ് പുലർത്താൻ ആകുകയുള്ളൂ.

ഇങ്ങനെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ആത്മീയ കാര്യങ്ങൾക്കു സമയം ലഭിച്ചിരുന്നോ?

മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പീൻ എന്നാണല്ലോ അതുകൊണ്ടു തന്നെ ആത്മീയ കാര്യങ്ങൾക്കു ഒരു മുടക്കവും വരുത്തതെയായിരുന്നു പഠനം. ആരാധനയോഗങ്ങളോ സഭയോഗങ്ങളോ മുടക്കി ഒരിക്കലും പഠനത്തിന് ഇരുന്നിട്ടില്ല. സൺഡേ സ്‌കൂളും യൂത്ത് മീറ്റിംഗും ഒന്നും മുടക്കിയിട്ടില്ല. എന്റെ അമ്മയാണ് എന്റെ പ്രാർത്ഥനാ പിൻബലം. ഇപ്പോൾ പ്രാർത്ഥന പിൻബലമായി എന്റെ ഭർതൃ ഗൃഹം കൂടെ ദൈവം എനിക്കു ദാനമായി നൽകി തന്നു. വളരെ വൈകി കിടക്കുന്നയാളാണ് ഞാൻ. എത്ര വൈകിയാലും പഠിച്ചു തീർന്നിട്ടെ കിടക്കൂ. ചിലപ്പോൾ 2 മണിയോ 3 മണിയോ ആകും പഠിച്ചിട്ടു കിടക്കുമ്പോൾ. എന്നാലും വെളുപ്പിനെ 5.30 മണിക്ക് പ്രഭാത പ്രാർത്ഥന ചെയ്യണം എന്നുള്ളത് വല്ല്യപ്പച്ചന് വളരെ നിർബന്ധമാണ്. അതിനാൽ അതും മുടക്കിയിരുന്നില്ല പ്രാർത്ഥിച്ചിട്ട് കിടന്നു ഉറങ്ങും. “ഒരു മനുഷ്യന്റെ വഴിയിൽ യഹോവക്കു പ്രസാദം തോന്നിയാൽ അവൻ അതെല്ലാം നേരെയാക്കും” എന്നാണല്ലോ വചനം. ഒരു ക്യാമ്പിൽ വെച്ചു ഒരു ആന്റി ഇങ്ങനെ പറഞ്ഞു നിങ്ങൾ എല്ലാ ദിവസവും സദൃശവാക്യം ഒരു അദ്ധ്യായം വായിക്കണം, ഇതു നിങ്ങൾക്കു കൂടുതൽ പ്രയോജനം നൽകും എന്ന്. അതിനു ശേഷം എന്നും മുടങ്ങാതെ സദൃശവാക്യം വായിക്കും. കുടുംബ പ്രാർത്ഥന അല്ലാതെ ഒരു പത്തു മിനിറ്റെങ്കിലും വ്യക്തിപരമായ പ്രാർത്ഥന ചെയ്യും. അസുഖ ബാധിതയായി ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട ഒരു സഹോദരി എനിക്കുണ്ടായിരുന്നു. ആ സഹോദരിയുടെ ബുദ്ധി കൂടെ ദൈവം എനിക്കു നൽകി എന്നു മാതാപിതാക്കൾ പറയുമായിരുന്നു. അതിന്റെയൊക്കെ ഒക്കെ ഒരു പൂർണ്ണതയായിട്ടാണ് ഞാൻ ഈ വിജയത്തെ കാണുന്നത്. നാം എന്തു വിശ്വസിക്കുന്നുവോ അതാണ് നാം.

ഒരു വിജയത്തിന് പിന്നിൽ എന്തൊക്കെ എന്നാണ് നാം ഇതു വരെ പ്രിയ സ്റ്റെഫിയിൽ നിന്നു കേട്ടത്. ഒന്നു ചുരുക്കി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ദൈവത്തിനും ദൈവരാജ്യത്തിനും മുൻതൂക്കം കൊടുക്കുക.

വായിക്കുമ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചു വായിക്കുക. അതായത് പോയിന്റുകൾ കൃത്യമായി ശ്രദ്ധിച്ചു വായിക്കുക.വായിക്കുമ്പോൾ ടഝഞ3 ാലവേീറ(ൗെൃ്‌ല്യ,ൂൗലേെശീിശിഴ,ൃലമറ, ൃലശെലേ, ൃല്ശലെ) ആവശ്യമെങ്കിൽ ഉപയോഗിക്കാം. ഒരു ഭാഗം വായിക്കുമ്പോൾ അതു ഒന്നു മുഴുവനായും കാണുക എത്ര ഹെഡിങ് ഉണ്ട് എത്ര പോയിന്റുകൾ ഉണ്ട് ഇതാണ് സർവേ. ആ ഭാഗത്തോട് ചോദ്യങ്ങൾ ചോദിക്കുക. എന്തു, എങ്ങനെ, എപ്പോൾ, എവിടെ, എന്തുകൊണ്ട് ഇവ ആ ഭാഗത്തോട് ചോദിക്കാം. ഇത്രയും ആയികഴിഞ്ഞാൽ വായിച്ച ഭാഗം ശ്രദ്ധ കേന്ദ്രീകരിച്ചു മനസിലാക്കുക. വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ശ്രമിക്കുക.

ഒരു കാര്യം പഠിക്കുമ്പോൾ അതു ഓർത്തെടുക്കാൻ കോഡ് ഉപയോഗിക്കുക. ഈ കോഡ് ഉപയോഗിച്ചു ആ കാര്യവുമായി മറ്റെന്തെങ്കിലും പേരുകളോ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും കാര്യവുമായോ അതിനെ ബന്ധിപ്പിക്കാൻ ശ്രമിക്കുക. പ്രധാനപ്പെട്ട പോയിന്റുകൾ ഓർത്തെടുക്കാൻ ഇതു വളരെ പ്രയോജനം ചെയ്യും. ഈ നൂതന സാങ്കേതിക വിദ്യയുടെ കാലത്തു എങ്ങനെ പഠിക്കണം എന്നുള്ളതിനെക്കുറിച്ചു ഒരു വലിയ ചർച്ച തന്നെ നമ്മുടെ വിരൽത്തുമ്പിൽ നമുക്ക് ലഭ്യമാകുമ്പോൾ പ്രിയ മക്കളെ സ്റ്റഫി പറഞ്ഞതുപോലെ മുഴുവൻ സാധ്യതകളെയും ഉപയോഗിക്കാൻ നിങ്ങളെ തന്നെ ഒരുക്കി ദൈവ കരങ്ങളിൽ സമർപ്പിച്ചാൽ വിജയം നിശ്ചയമാണ്. സാധ്യതകൾ മുഴുവൻ പുറത്തെടുക്കാതിരുന്നാൽ മറ്റുള്ളവർക്ക് മുമ്പിൽ നാം പരാജിതരാകും.

സർവശക്തനായ ദൈവം സ്റ്റെഫിയുടെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ.

Marriage - Blessed relationship(Teny Vinu)

Written by

Shiny Abhilash

Shiny and husband Evagelist Abhilash are serving Lord at Thiruvalla.

More writings by Shiny Abhilash.