എന്താണ് സംഘര്‍ഷം?
വെബ്സ്റ്റര്‍ നിഘണ്ടു പ്രകാരം ”യജമാനത്വത്തിനായുള്ള പോര്’ (Struggle for mastery)എന്നാണു സംഘര്‍ഷത്തിനര്‍ത്ഥം. വിശുദ്ധ ഗ്രന്ഥത്തിലും സമാനമായ അര്‍ത്ഥമാ ണുള്ളത്. ഒരു വിഷയത്തിന്മേലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ മാനസിക അകല്‍ച്ചയിലേക്കു നീങ്ങുന്ന അവസ്ഥയെയും സംഘര്‍ഷം എന്നു പറയാം.

ആരോഗ്യകരമോ അനാരോഗ്യകരമോ?
വ്യക്തികള്‍ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനനുസരിച്ച് ആരോഗ്യകരമോ അനാരോഗ്യകരമോ ആകാം.
ആരോഗ്യകരമാണ്, എന്തുകൊണ്ടെന്നാല്‍
- പങ്കാളികള്‍ ചിന്തിക്കുന്നവരാണെന്നു സൂചിപ്പിക്കുന്നു.
- സംഘര്‍ഷപരിഹാരം വളരാനും അഭിവൃദ്ധിപ്പെടുവാനും കളമൊരുക്കുന്നു.
അനാരോഗ്യകരമാണ്, എന്തുകൊണ്ടെന്നാല്‍
- ബന്ധങ്ങളെ തകര്‍ത്തേക്കാം.
- വേര്‍പാടിലേക്കും വിവാഹ മോചനത്തിലേക്കും നയിക്കാം.
എന്തുകൊണ്ടു സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു?
- എന്റെ പാപസ്വഭാവം അഥവാ ഞാന്‍, എനിക്ക്, എന്റെ എന്ന മനോഭാവം.
- സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍.
- സമ്മര്‍ദ്ദങ്ങള്‍.
- അപകര്‍ഷതാബോധം.
- ആധിപത്യമനോഭാവം.
- സമയക്കുറവ്.
അദൃശ്യമായ പല ചുമടുകള്‍ നമ്മുടെ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നു നാം കൊണ്ടുവരുന്നു. ഈ രീതികള്‍ നാം കാണാതെ പോകുകയും തുറന്ന മനസ്സോടെ വസ്തുതകള്‍ ഗ്രഹിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുന്നു.
- പരസ്പര വിരുദ്ധമായ മുന്‍ഗണനകള്‍.
സംഘര്‍ഷത്തിന്റെ ഭാഷകള്‍
- പൊട്ടിത്തെറി.
- പുറമെ സ്നേഹവും അകമേ വെറുപ്പും.
- ഇടയ്ക്കിടെ കുത്തുവാക്കുകള്‍ പറയുക.
- ദേഷ്യം തോന്നുന്ന വ്യക്തിയോടു പ്രകടിപ്പിക്കുവാന്‍ ധൈര്യമില്ലാത്തതുകൊണ്ടു നിരുപദ്രവകാരിയായ വ്യക്തിയോടു ദേഷ്യം പ്രകടിപ്പിക്കുക (അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്).
ദേഷ്യം തോന്നുന്ന വ്യക്തിയോടു നേരിട്ടു പറയാതെ മറ്റുള്ള വ്യക്തികളോടു പറയുക.
സംഘര്‍ഷപരിഹാരം
സംഘര്‍ഷ പരിഹാരത്തിനു വഴിതെളിക്കുന്ന അടിസ്ഥാന ഘടകം. ഫിലി: 2:24, കൊലോ:3:13,14, സദൃ:19:11.
പരിഹാരത്തിനുള്ള പടികള്‍
- പ്രശ്നമുണ്ടെന്നു സമ്മതിക്കുക.
- ഇറങ്ങിപ്പോകരുത്.
- അന്യോന്യം മിണ്ടാതിരിക്കരുത്.
- സമയം എല്ലാം നേരെയാക്കും എന്ന മിഥ്യാബോധം അരുത്.
- ഉചിതമായ സ്ഥലവും സമയവും തെരെഞ്ഞെടുക്കുക.
- ഇരുവരും ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ പ്രശ് പരിഹാരങ്ങള്‍ അരുത്.
- അനുനയശ്രമങ്ങള്‍ വളരെ നീണ്ടു പോകയുമരുത്.
- അനുനയശ്രമങ്ങള്‍ തിടുക്കത്തില്‍ ചെയ്യരുത്.
- കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിഹരിച്ചതു കുട്ടികളോടു പറയണം. തര്‍ക്കപരിഹാരം കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ആകരുത്.
- പങ്കാളികളുടെ വികാരങ്ങളെ മാനിക്കുക.
- പങ്കാളി സംസാരിക്കുമ്പോള്‍ ക്ഷമയോടെ ശ്രദ്ധിക്കുക. തിടുക്കത്തില്‍ മറുപടി പറയരുത്.
- പങ്കാളിയുടെ സ്ഥാനത്തു നിങ്ങളാണെന്നു സങ്കല്പിക്കുക.
- ചില വിഷമഘട്ടങ്ങളില്‍ നിങ്ങള്‍ക്കു സ്വീകാര്യമായ ഒരു കുടുംബത്തെ സമീപിക്കുക.
- വൈഷമ്യമുണ്ടാക്കുന്ന വിഷയത്തിന്മേല്‍ സംഭാഷണം കേന്ദ്രീകരിക്കുക.
- സംഘര്‍ഷം പരിഹരിക്കുന്നതിനു പകരം പങ്കാളിയെ കുറ്റപ്പെടുത്തുന്ന പ്രവണതയുണ്ടെങ്കില്‍ സ്വയം തിരിച്ചറിയുക.
- പങ്കാളിയുടെ ബന്ധുക്കളെ വിപരീതമായി പരാമര്‍ശിക്കരുത്.
- ‘നീ എപ്പോഴും…’ ‘നിങ്ങള്‍ ഒരിക്കലും…’ എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കുക.
സദൃശം: 17:9 വായിക്കുക.- തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന സന്ദേശം നല്കുന്ന വേദഭാഗം വായിക്കുക.
- തര്‍ക്കവിഷയത്തെ സംബന്ധിച്ചുള്ള നന്മയും തിന്മയും വിലയിരുത്തുക.
- തെറ്റുകള്‍ സമ്മതിക്കുക.
- തെറ്റുകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഏറ്റുപറയുക.
സംഘര്‍ഷപരിഹാരത്തിനുള്ള ചില പടികളാണു നാം കണ്ടത്. അടിസ്ഥാന പരമായി ഓരോ വ്യക്തിയും വ്യക്തിപരമായ വചനപാരായണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും കര്‍ത്താവുമായി ആഴമായ ബന്ധം പുലര്‍ത്തുമെങ്കിലേ പരസ്പരം ക്ഷമിക്കുവാനും വഹിക്കുവാനും ഹൃദയംഗമമായി സ്നേഹിക്കുവാനും കഴിയുകയുള്ളു. അഭിപ്രായവ്യത്യാസങ്ങളോ തര്‍ക്കങ്ങളോ ഇല്ലാത്ത ദാമ്പത്യബന്ധങ്ങള്‍ വിരളമാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ചു വളരുന്ന ദാമ്പത്യം ആരോഗ്യമുള്ളതാണ്.