ക്രിസ്തീയ സോദരി

Showing: 1 - 2 of 2 RESULTS
Posts Song

പറന്നു പോകും – ഗാനം

ഗാനരചന: സിസി സജി, മല്ലശേരി പറന്നു പറന്നു പറന്നു പറന്നു പറന്നു പോകും ഞാൻ പ്രാണപ്രിയനടുത്തേക്ക് ആ പൊന്മുഖം കാണ്മാൻ കണ്ടുകൊതിതീരാൻ ആകാശമേഘകൾ മാറിത്തരും ആ നല്ല നിമിഷത്തിൽ എനിക്കുവേണ്ടി നക്ഷത്രഗോളങ്ങൾ പിന്നിലാക്കി നാഥന്റെ ചാരേ ഞാൻ എത്തുമല്ലോ കാൽകരം രണ്ടും താൻ കാട്ടിത്തരും പുഞ്ചിരി തൂകിടും പൊന്മുഖത്താലേ കഷ്ടമേറ്റ കാന്തനെ കണ്ടിടുമ്പോൾ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിടുമേ കാരിരുമ്പാണികൾ തുളച്ച പാടുകൾ കണ്ടു ഞാൻ അന്നു നിന്നെ ആരാധിക്കും ഇത്രമേൽ സ്നേഹിപ്പാൻ അർഹയോ ഞാൻ മിത്രമായി തീർന്ന …

Song

നമ്മൾ ഒന്നാണ് – ഗാനം

നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ്
ഒന്നായിവിടെ ഇരുന്നാലും
നാം ദൂരെ പോയി വസിച്ചാലും
ത്രീയേകനിലൊന്നല്ലോ

ലോകം നമ്മെ കൈവിട്ടാലും
നിന്ദകൾ ഏറെ സഹിച്ചാലും
ലോകർ നമ്മെ വെറുത്താലും
പഴിദുഷിയോരോന്നായ് വന്നാലും
തെല്ലും വ്യസനം പാടില്ല ഹൃദി
ഒട്ടും വ്യാകുലമാകേണ്ട
തവകൃപമെതിയെന്നാളും

പുതിയൊരു പുലരിയുദിച്ചിടും
നാം പ്രിയനെ നേരിൽ ദർശിക്കും
പുത്തൻ ദേഹം പ്രാപിക്കും നാം
പരനോടൊപ്പം വാണീടും
ഒന്നായ് വാഴും നിത്യതയിൽ
തൃപ്പാദേ വീണു നമിച്ചിടും
ഹാ എന്തൊരു സൗഭാഗ്യം!

രചന: ഷൈജു വർഗീസ്
ആലാപനം: ടൈനി പ്രിൻസ്