ക്രിസ്തീയ സോദരി

Showing: 1 - 6 of 6 RESULTS
Poem

ചെങ്കടലിന്റെ സാക്ഷ്യം – കവിത

രചന, ആലാപനം: സാറ അശോക് കര്‍ത്താധി കര്‍ത്തന്റെ കല്പനയാല്‍ കാലചക്രത്തിന്റെ തേരിലേറി കര്‍ത്തന്റെ കല്പന കാതോര്‍ത്തും കാര്യമായങ്ങനെ ഞാനൊഴുകി എന്നെയും എന്നിലെ ജീവജാലങ്ങളേം ഏറ്റം കരുതി നടത്തി നാഥന്‍ ഏറുന്ന യാത്രയില്‍ താങ്ങി നടത്തി ഏലോഹിമാം എന്റെ സൃഷ്ടിതാവ് മുന്നോട്ട് പോകവേ ഞാനറിഞ്ഞു മണലില്‍ പതിക്കുന്ന നീര്‍ക്കണങ്ങള്‍ മാറിവരുന്ന അലകളുയര്‍ത്തി ഞാന്‍ മാറിലൊതുക്കിയ നീര്‍ക്കണങ്ങള്‍ കേട്ടു ഞാനെന്റെ കാതില്ലാക്കാതിനാല്‍ കോട്ടം വരുത്തുന്ന വാക്കുകളും കണ്ടു ഞാനെന്റെ കണ്ണില്ലാക്കണ്ണാല്‍ കര്‍ത്താവിന്‍ ദാസന്‍ ദൃഢ ധൈര്യവും കാണുവിന്‍ കൂട്ടരെ കാണുവിന്‍ …

Posts Song

പറന്നു പോകും – ഗാനം

ഗാനരചന: സിസി സജി, മല്ലശേരി പറന്നു പറന്നു പറന്നു പറന്നു പറന്നു പോകും ഞാൻ പ്രാണപ്രിയനടുത്തേക്ക് ആ പൊന്മുഖം കാണ്മാൻ കണ്ടുകൊതിതീരാൻ ആകാശമേഘകൾ മാറിത്തരും ആ നല്ല നിമിഷത്തിൽ എനിക്കുവേണ്ടി നക്ഷത്രഗോളങ്ങൾ പിന്നിലാക്കി നാഥന്റെ ചാരേ ഞാൻ എത്തുമല്ലോ കാൽകരം രണ്ടും താൻ കാട്ടിത്തരും പുഞ്ചിരി തൂകിടും പൊന്മുഖത്താലേ കഷ്ടമേറ്റ കാന്തനെ കണ്ടിടുമ്പോൾ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിടുമേ കാരിരുമ്പാണികൾ തുളച്ച പാടുകൾ കണ്ടു ഞാൻ അന്നു നിന്നെ ആരാധിക്കും ഇത്രമേൽ സ്നേഹിപ്പാൻ അർഹയോ ഞാൻ മിത്രമായി തീർന്ന …

Song

നമ്മൾ ഒന്നാണ് – ഗാനം

നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ്
ഒന്നായിവിടെ ഇരുന്നാലും
നാം ദൂരെ പോയി വസിച്ചാലും
ത്രീയേകനിലൊന്നല്ലോ

ലോകം നമ്മെ കൈവിട്ടാലും
നിന്ദകൾ ഏറെ സഹിച്ചാലും
ലോകർ നമ്മെ വെറുത്താലും
പഴിദുഷിയോരോന്നായ് വന്നാലും
തെല്ലും വ്യസനം പാടില്ല ഹൃദി
ഒട്ടും വ്യാകുലമാകേണ്ട
തവകൃപമെതിയെന്നാളും

പുതിയൊരു പുലരിയുദിച്ചിടും
നാം പ്രിയനെ നേരിൽ ദർശിക്കും
പുത്തൻ ദേഹം പ്രാപിക്കും നാം
പരനോടൊപ്പം വാണീടും
ഒന്നായ് വാഴും നിത്യതയിൽ
തൃപ്പാദേ വീണു നമിച്ചിടും
ഹാ എന്തൊരു സൗഭാഗ്യം!

രചന: ഷൈജു വർഗീസ്
ആലാപനം: ടൈനി പ്രിൻസ്

Articles Posts സാമൂഹികം

പുതുവര്‍ഷം പുത്തന്‍ പ്ലാനിങ്ങോടെ

പുത്തന്‍ അദ്ധ്യയന വര്‍ഷം കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന എല്ലാ അമ്മമാര്‍ക്കും ഉള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. ഡോ. ഗ്രേസ് ജോണ്‍സന്‍ എഴുതുന്നു.