ക്രിസ്തീയ സോദരി

Showing: 1 - 3 of 3 RESULTS
News

രണ്ടാം വര്‍ഷത്തിലേക്ക്

ക്രിസ്തീയ സോദരി, രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുഴുവനും സോദരിയുടെ പ്രവർത്തനങ്ങളെ സഹായിച്ച സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു. സഹോദരിമാരുടെ ആത്മീക മുന്നേറ്റത്തിനും സുവിശേഷവത്ക്കരണത്തിന് അവരെ സജ്ജരാക്കുന്നതിനും പ്രാർത്ഥനയിൽ പോരാടുന്നതിനും പ്രായോഗിക ക്രിസ്തീയ ജീവിതത്തിനു വ്യക്തമായ ഒരു അവബോധം നല്കുന്നതിനും ആരംഭിച്ച പ്രവർത്തനമാണ് ക്രിസ്തീയസോദരി. നാളിതുവരെ ഞങ്ങളോടു സഹകരിച്ച എല്ലാവരോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അക്ഷരത്തിലൂടെ ദൈവസ്നേഹത്തെ പ്രകീർത്തിക്കുവാൻ ക്രിസ്തീയ സോദരിയെയും ദൈവം ഉപയോഗിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ക്രിസ്തീയ സോദരിയുടെ എല്ലാ …

News

കൊച്ചിയിലെ ജൂത മുത്തശി യാത്രയായി

യഹൂദ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് കൊച്ചി. മട്ടാഞ്ചേരിയിലെ യൂദ തെരുവും സിനഗോഗും സഞ്ചാരികളുടെ ആകർഷണമാണ്. ഒന്നാം നൂറ്റാണ്ടു മുതൽ തുടരുന്ന ജൂത സാന്നിധ്യത്തിന് ഇനി അധികനാൾ കൊച്ചി സാക്ഷ്യം വഹിക്കുമോ? കൊച്ചിയിലെ ജൂതന്മാർ ഓരോരുത്തരായി മടങ്ങി, സ്വന്ത നാട്ടിലേക്കും കാലത്തിനപ്പുറത്തേക്കും, എന്നാൽ സാറ മുത്തശ്ശി ഇവിടെ തന്നെ തുടരുകയായിരുന്നു. സാറ ജേക്കബ് കോഹൻ എന്ന സാറാ ആന്റി മട്ടാഞ്ചേരിക്കാർക്ക് പ്രിയങ്കരിയായിരുന്നു. തന്റെ വല്യമ്മയുടെ സ്നേഹിതയും ജൂത തെരുവിലെ യഹൂദന്മാരുടെ വിവാഹവസ്ത്രങ്ങൾ തയ്ച്ചു കൊടുത്തിരുന്ന വല്യമ്മയുമായിരുന്ന റാമാച്ചിയിൽ നിന്നുമാണ് സാറാ …