Just another WordPress site

Showing: 11 - 20 of 28 RESULTS
Articles

ശരിയായി സംസാരിക്കൂ:ബന്ധങ്ങൾ സുദൃഢമാക്കാം

പ്രഭാത കിരണങ്ങൾ അങ്ങിങ് വീശി വരുന്നതേയുള്ളൂ. ഒരു ചായയുമിട്ടു കണ്ണും തിരുമ്മി ഉമ്മറത്തേക്ക് വരുമ്പോഴാണ് ചായക്കോപ്പയിലെ ചൂടിനെക്കാൾ നല്ല ചൂടുള്ള വാർത്തയുമായി പത്രക്കാരന്റെ വരവും. മിക്കദിവസവും ആദ്യം കണ്ടുമുട്ടുന്ന വ്യക്തിയും അദ്ദേഹം തന്നെയായിരിക്കും. ഇപ്പോഴത്തെ പത്രവിതരണക്കാരൻ പുതിയതായി ഈ ജോലിയിൽ പ്രവേശിച്ചിട്ട് അധികമായിട്ടില്ല. സ്ഥിരമായി പത്രം മുറ്റത്തേക്കെറിഞ്ഞു അതിവേഗം ബഹുദൂരം എന്ന രീതിയിൽ അടുത്ത വീട് ലക്ഷ്യമാക്കി ഓടും. മുറ്റത്തു വീണു കിടക്കുന്ന പത്രം വേഗം പോയി എടുത്തില്ലെങ്കിൽ പെട്ടെന്ന് പെയ്യുന്ന മഴയിൽ ചൂട് വാർത്ത നനഞ്ഞു …

Articles

അറിയാം, അടുത്തറിയാം നമ്മുടെ കുട്ടികളെ….

“ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വിവരങ്ങളും ധാരണകളും കൈമാറുന്നതിനെ ആശയവിനിമയം എന്ന് നിർവ്വചിക്കാം. കുട്ടികളുടെ മുഖം വാടിയിരിക്കുമ്പോഴും അവർ സന്തോഷിക്കുമ്പോഴുമെല്ലാം എന്താണ് കാരണമെന്നു ചോദിക്കുന്നത് നല്ല ആശയവിനിമയത്തിന്റെ ലക്ഷണമാണ്. ഇത്തരം ആശയവിനിമയം നടക്കാതെ വരുമ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെടുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ വീണ്ടും അവരോടൊപ്പം ശൈശവ, ബാല്യ, കൗമാരത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കൾ ആശയവിനിമയം നടത്തണം. അല്ലെങ്കിൽ അവർ മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറാവില്ല. ആരോഗ്യകരമായ കുടുംബബന്ധങ്ങളുടെ നിലനില്പിന് …

Articles

ആശയവിനിമയത്തിന്റെഉദാത്ത മാതൃക

ഏതൊരു ബന്ധത്തിന്റെയും ആഴം കൂട്ടുന്നത് സംസാരമാണ്. സംസാരം കുറയുമ്പോൾ ബന്ധങ്ങളും അകന്നു തുടങ്ങുന്നു. സംസാരം കൂടുമ്പോൾ പിഴവുകളും സംഭവിക്കുന്നു. മനുഷ്യബന്ധങ്ങളുടെ സുദൃഢമായ നിലനില്പിന് അനിവാര്യമായ ഘടകമാണ് ആശയവിനിമയം. ഒരു വ്യക്തിയുടെ മനസ്സിലുള്ള ചിന്തയോ വികാരമോ ആശയങ്ങളോ ഫലപ്രദമായി മറ്റൊരാളുടെ ഹൃദയത്തിലെത്തിക്കുക എന്ന മനോഹരമായ ഒരു കലയാണ് ആശയവിനിമയം എന്ന് ഈ അടുത്ത സമയത്ത് വായിക്കുകയുണ്ടായി (5 സ്നേഹഭാഷകൾ, ജോർജ് കോശി മൈലപ്ര, ഡിസി ബുക്ക്സ്). ആശയവിനിമയത്തിലെ പിഴവുകൾ കൊണ്ട് ജീവിതത്തിന്റെ താളം മാറി ലക്ഷ്യം തെറ്റി യാത്ര …

Articles

Talk Sensibly,Achieve great heights…

Life’s grand adventure, and guess what? You’ve got the ultimate guide—the timeless wisdom of the Bible. Think of this article as your personal roadmap, helping you find the extraordinary in the everyday, conquer challenges, savor victories, and uncover lessons in sacrifice, love, and redemption. Now, here’s a golden nugget: speaking sensibly isn’t just a skill; …

Articles

You are a Satellite

Even though many have forgotten Chandrayaan-1, even a 4-year-old Indian child will know Chandrayaan-3. It was launched from Satish Dhawan Space Centre on 14 July 2023 as the third mission of a series of lunar-exploration missions developed by the Indian Space Research Organisation (ISRO). When the spacecraft entered lunar orbit on 5 August 2023, and …

Articles

ഒരു പൊതിച്ചോറ്

പതിവുപോലെ മാവിൻ ചുവട്ടിലെ ബക്കറ്റിൽ, ചോറ്റു പാത്രത്തിലെ പകുതിയിൽ അധികം ചോറും കറികളും കളഞ്ഞപ്പോൾ നീതുമോൾ ഓർക്കാതിരുന്നില്ല; മമ്മിയുടെ വാക്കുകൾ, “മോളെ, ചോറു കളയാതെ കഴിക്കണം കേട്ടോ. ഭക്ഷണം ഇല്ലാത്ത ഒരുപാട് പേർ നമുക്ക് ചുറ്റിലും ഉണ്ട്. അതുകൊണ്ട് മോൾ ചോറ് മുഴുവനും കഴിക്കണം”. മമ്മി അങ്ങനെയൊക്കെ പറയും. എനിക്ക് കഴിക്കാൻ പറ്റുന്നതല്ലേ കഴിക്കാവൂ. പിന്നെയാണെങ്കിൽ എന്നും, ഒരു മുട്ട പൊരിച്ചതും ചമ്മന്തിയും മീൻ വറുത്തതും തോരനും കൂട്ടി കൂട്ടി മടുത്തു.. പിറുപിറുത്തു കൊണ്ട് പാത്രത്തിലെ അവസാനത്തെ …

Articles

മഹാ രാജാവിന്റെ മണവാട്ടി

എന്റെ പേര് പ്രസന്നാ മാത്യു. മാതാപിതാക്കളും മൂന്നു മക്കളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. മൂവാറ്റുപുഴ പട്ടണത്തിൽ, ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ ‘പ്രവർത്തിയാലാണ് രക്ഷ’ എന്ന് ഉറച്ചു വിശ്വസിക്കുകയും ചെറിയ പ്രായം മുതൽ തികഞ്ഞ മതഭക്തിയിൽ തന്നെ വളർന്നു വരികയും ചെയ്തു. ഒന്നാം ക്ലാസ്സു മുതൽ കോൺവെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ടു തന്നെ കോൺവെന്റിലെ കന്യാസ്ത്രീകളുമായി എനിക്ക് വളരെ നല്ല അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധം അവരെപ്പോലെ എനിക്കും കർത്താവിന്റെ മണവാട്ടിയാകണം എന്ന …

Articles

അബി: സ്വാധീന കലയെ സ്വായത്തമാക്കിയവൾ

വാഴ്ത്തിപ്പാടാനുള്ള വ്യക്തിപ്രഭാവത്തിന് ഉടമയല്ല അവൾ, കൊട്ടിഘോഷിക്കുവാനുള്ള വീരകൃത്യങ്ങൾ ചെയ്തിട്ടുമില്ല, കുറഞ്ഞത് ഒരു ഖണ്ഡികയിൽ പോലും ആലേഖനം ചെയ്യാനുള്ള സവിശേഷതകൾ ഇല്ല. എങ്കിലും അബി എന്ന വ്യക്തിത്വത്തെ അത്രമേൽ മനോഹരമാക്കുന്ന ഒരു വസ്തുത ഉണ്ട്. പ്രതികൂലത്തിന്റെ തീച്ചൂളയിലും യഹൂദ രാജാക്കന്മാരിൽ ‘ഹിസ്കിയാവ്’ എന്ന രത്നത്തെ വാർത്തുണ്ടാക്കുന്നതിൽ അവൾ വഹിച്ച നിർണായക പങ്ക്. പുരോഹിതനായ സെഖര്യാവിന്റെ മകളും ഹിസ്കിയാവിന്റെ അമ്മയുമായ ‘അബി’ എന്ന വനിതയുടെ ജീവിതത്തിന്റെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഗുണവിശേഷങ്ങൾ എല്ലാ സഹോദരിമാരും മാതൃകയാക്കേണ്ടതാണ് (2. രാജാ:1:8:2). ഹിസ്കിയാവിനെ ‘യഹോവയിൽ …

Articles

രക്ഷാകർത്തൃത്വം: തുടർമാനമായ ഒരു പഠനയാത്ര

കുഞ്ഞുങ്ങളെ വളർത്തികൊണ്ടുവരുന്നതിൽ ഇന്നത്തെ മാതാക്കൾക്ക് അസാധാരണമായ ധാരാളം വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. ഈ ആധുനിക യുഗത്തിൽ നല്ല രക്ഷാകർത്തൃത്വത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്നു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൈവത്തെ മാനിക്കുന്ന കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുവാൻ ആവശ്യമായ പ്രമാണങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്ന ഒരു സുപ്രധാന വിഷയമായാണ് രക്ഷാകർത്തൃത്വത്തെ വിശുദ്ധവേദപുസ്തകം വെളിപ്പെടുത്തുന്നത്. ദൈവഹിതപ്രകാരം സ്നേഹം, വിശ്വാസം, ബഹുമാനം, അച്ചടക്കം, പരിപാലനം എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ട് ഉത്തരവാദിത്വത്തമുള്ളതും സ്നേഹപൂർണ്ണവുമായ രക്ഷാകർത്തൃത്വത്തിന് ബൈബിൾ ഉത്തമ അടിസ്ഥാനം പ്രധാനം ചെയ്യുന്നു. ദൈവിക ഹിതം അനുസരിച്ച് കുഞ്ഞുങ്ങളെ വളർത്തുന്നതിനു ആവശ്യമായ …

Articles

ദൈവവചനപഠനത്തിന്റെ അനിവാര്യത

മനുഷ്യന് ദൈവം നല്കിയ അമൂല്യമായ സമ്മാനമാണ് ദൈവവചനം. അറുപത്തിയാറ് പുസ്തകങ്ങൾ അടങ്ങിയ ബൈബിളിന്റെ കേന്ദ്രവിഷയം കർത്താവായ യേശുക്രിസ്തുവാണ്. മനുഷ്യശ്രദ്ധ ഇത്രയധികം സ്വാധിനിച്ച ദൈവവചനത്തിന്റെ എഴുത്തുകാർ, സാഹചര്യങ്ങൾ, എഴുതിയകാലം എന്നിവ വൈവിധ്യം നിറഞ്ഞതാണ് എങ്കിലും ഇതിലെ പ്രതിപാദനരീതി ഈ പുസ്തകത്തെ മറ്റെല്ലാ ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മൃഗത്തിന് പുൽത്തകിടിപോലെയും മനുഷ്യന് വീട് പോലെയും പക്ഷിക്കു കൂടുപോലെയും മത്സ്യത്തിന് നദിപോലെയുമാണ് വിശ്വസിക്കുന്ന ആത്മാക്കൾക്ക് തിരുവചനം എന്ന് മാർട്ടിൻ ലൂഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വേദപുസ്തകം ദൈവശ്വാസീയമാണ്. ദൈവം മനുഷ്യനോടു സംസാരിച്ച അരുളപ്പാടുകളും ആലോചനകളുമാണ് …

[instagram-feed]