Sister Simy Syras talks to sisters in a Zoom meeting arranged by Kristheeya Sodari.

അസൗകര്യങ്ങൾ ഉണ്ടെങ്കിലും ലോക്ക് ഡൌൺ പ്രയോജനം ഉള്ളതാണ്. വലിയൊരു വിപത്തിൽ നിന്നും സുരക്ഷിതരായിരിക്കാൻ വേണ്ടിയാണ് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ ദൈവം തന്റെ മക്കളായ നമ്മെയും തന്റെ സുരക്ഷിത കരവലയത്തിൽ ആക്കിയിരിക്കുന്നു. ആത്മീയ ജീവിതത്തിൽ ഒരു ലോക്ക് ഡൌൺ അനുഭവത്തിൽ ആയിരിക്കുന്നതിന്റെ ഭാഗ്യവും പ്രാധാന്യവും സഹോദരി സിമി സൈറസ് ഓർപ്പിക്കുന്നു.

ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Lock Down Thoughts എന്ന സൂം മീറ്റിംഗിൽ രണ്ടാം ദിവസം നൽകിയ സന്ദേശം.